ബഹിരാകാശത്തില്‍ ചരിത്രം രചിച്ച് ഇന്ത്യ; ഐഎസ്ആര്‍ഒ യുടെ സ്പാഡെക്‌സ് പരീക്ഷണം വിജയിച്ചു

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പാഡെക്സ് വിജയമായി. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ. സ്‌പാഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആ‍‍ർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്.ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ … Read more

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ. Hydrotreated vegetable oil (HVO) ഉപയോഗിച്ച് ഓടുന്ന ലോകത്തിലെ ആദ്യത്തെ ഫയർ എഞ്ചിൻ കാർലോയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ മലിനീകരണം കുറയ്ക്കുന്നതിനായി കാർലോ കൗണ്ടി കൗൺസിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ HOV ഫയർ എഞ്ചിൻ എത്തിയിരിക്കുന്നത്. 2030-ഓടെ മലിനീകരണം 51% കുറയ്ക്കാനും, പൊതുമേഖലയിലെ ഊർജ്ജക്ഷമത 50% ആയി വർദ്ധിപ്പിക്കാനുമാണ് കൗൺസിലിന്റെ ശ്രമം. 462,000 യൂറോ മുതൽമുടക്കിൽ Tullow- യിൽ വച്ച് HPMP Fire Ltd … Read more

ആഗോളമായ വിൻഡോസ് സ്തംഭനത്തിന് പിന്നിൽ ആന്റി വൈറസ് അപ്‌ഡേഷൻ; പരിഭ്രമം വേണ്ടെന്ന് വിദഗ്ദ്ധർ

ലോകമെമ്പാടുമുള്ള വിന്‍ഡോസ് ഉപയോക്താക്കള്‍ അനുഭവിക്കുന്ന ബ്ലൂ സ്‌ക്രീന്‍ പ്രതിസന്ധിക്ക് പിന്നില്‍ ക്രൗഡ് സ്‌ട്രൈക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. വിന്‍ഡോസ് ഉപയോക്താക്കളുടെ കംപ്യൂട്ടറിന് സുരക്ഷ നല്‍കുന്ന ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കുന്ന പ്ലാറ്റ്‌ഫോമാണ് ക്രൗഡ് സ്‌ട്രൈക്ക്. ഇവരുടെ ഫാല്‍ക്കണ്‍ എന്ന ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിലെ പ്രശ്‌നം കാരണമാണ് വിന്‍ഡോസ് നിലവില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നാണ് ക്രൗഡ്‌സ്‌ട്രൈക്ക് മേധാവിയായ ജോര്‍ക്ക് കര്‍ട്ട്‌സ് പറയുന്നത്. വിന്‍ഡോസ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ക്ക് മാത്രമാണ് പ്രശ്‌നമെന്നും, ലിനക്‌സ് പോലെ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് … Read more

ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരെ സഹായിക്കാൻ എഐ റോബോട്ടുകൾ; ഗേറ്റിൽ എത്തിക്കുന്നതിനൊപ്പം കടയിൽ പോകാനും, ടോയ്ലറ്റിൽ കയറാനും സഹായിക്കും!

ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ടെക്‌നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാലു റോബോട്ടുകൾ ഡബ്ലിൻ എയർപോർട്ടിൽ സേവനമാരംഭിച്ചു. ഭിന്നശേഷി ഉള്ളവരെയും, മറ്റ്‌ സഹായങ്ങൾ വേണ്ടവരെയും ഗേറ്റിലേക്ക് എത്തിക്കാൻ സഹായം നൽകുകയാണ് ഈ റോബോട്ടുകളുടെ ഡ്യൂട്ടി. ടെർമിനൽ 1-ൽ ആണ് ഇവയുടെ സേവനം ലഭ്യമാകുക. രണ്ട് ക്യാബിൻ ബാഗുകളും, യാത്രക്കാരുടെ മറ്റ്‌ സാധനങ്ങളും വഹിക്കാൻ ഓരോ റോബോട്ടുകൾക്കും ശേഷിയുണ്ട്. ഗേറ്റിൽ എത്തുന്നതിനു മുമ്പായി ടോയ്ലറ്റ്, കടകൾ എന്നിവിടങ്ങളിൽ കയറണമെങ്കിൽ അവയ്ക്കും റോബോട്ടുകൾ സഹായിക്കും. ഇതിനെല്ലാം … Read more

കോവിഡ് വാക്സിൻ വിൽപ്പന അവസാനിപ്പിക്കാൻ ആസ്‌ട്രാസെനിക്ക; വിൽപ്പന കുറഞ്ഞതിനാൽ എന്ന് വിശദീകരണം

ആഗോളമായി തങ്ങളുടെ കോവിഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനിക്ക. Vaxzevria എന്ന് യൂറോപ്പിലും, കോവിഷീല്‍ഡ് എന്ന് ഇന്ത്യയിലും അറിയപ്പെടുന്ന ഈ വാക്‌സിന്‍ പലരിലും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. വാക്‌സിനെടുത്ത പലരും മരണപ്പെടാന്‍ കാരണമായത് ഇതാണെന്നും വാദമുയര്‍ന്നു. രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് (Thrombosis with Thrombocytopenia Syndrome (TTS)) വാക്‌സിന്‍ അപൂര്‍വ്വമായി കാരണമാകുന്നുവെന്ന് യു.കെ- സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനിക്ക പിന്നീട് സമ്മതിച്ചെങ്കിലും, നിലവില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ആവശ്യക്കാർ കുറഞ്ഞതിനാലും, മെച്ചപ്പെട്ട മറ്റ് … Read more

സാങ്കേതിക തകരാർ; സുനിത വില്ല്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു

ബോയിംഗിന്റെ പുതിയ സ്റ്റാർലൈൻ ക്യാപ്‌സൂളിന്റെ ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് രാവിലെ 8:04-ന് പറക്കാൻ തയ്യാറായിരുന്ന പേടകം സാങ്കേതിക തകരാറുകൾ കാരണമാണ് യാത്ര മാറ്റി വച്ചത്. റോക്കറ്റിന്റെ ഒരു വാൽവിലെ തകരാറാണ് തടസത്തിന് കാരണമെന്ന് നാസ തങ്ങളുടെ വെബ്കാസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. വിക്ഷേപണ പ്രവർത്തനങ്ങൾ മാറ്റിവയ്ക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് യാത്രികരായ ബുച്ച് വിൽമോറിനെയും സുനിതയെയും പേടകത്തിലെ അവരുടെ സീറ്റുകളിൽ കയറ്റിയിരുത്തിയിരുന്നു. 2015-ൽ ആണ് ബഹിരാകാശ വാഹന വികസനത്തിൽ ഏറെ നാളത്തെ … Read more

അയർലണ്ടിൽ നാളെ ഭാഗിക സൂര്യഗ്രഹണം; ആകാശക്കാഴ്ച എത്ര മണിക്ക്?

അയര്‍ലണ്ടില്‍ നാളെ (ഏപ്രില്‍ 8 തിങ്കള്‍) ഭാഗികമായ സൂര്യഗ്രഹണം ദൃശ്യമാകും. യുഎസില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും അയര്‍ലണ്ട്, യു.കെ മുതലായ സ്ഥലങ്ങളില്‍ ഗ്രഹണത്തിന്റെ ആദ്യത്തെ കുറച്ച് സമയം മാത്രമാണ് കാണാന്‍ സാധിക്കുക. അയര്‍ലണ്ടില്‍ അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് 2022 ഒക്ടോബര്‍ 25-നായിരുന്നു. ഏപ്രില്‍ 8-ന് വൈകിട്ട് 7.55-ഓടെയാണ് രാജ്യത്ത് ഗ്രഹണം ദൃശ്യമാകുക. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ തന്നെ ഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഡബ്ലിന്‍ അടക്കമുള്ള ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, … Read more

‘Careers in Generative AI’ വെബിനാർ ഫെബ്രുവരി 18-ന്

WMC Global & Europe Region-ന്റെ നേതൃത്വത്തില്‍ ‘Careers in Generative AI’ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18 ഞായറാഴ്ചയാണ് സൂം വഴി പരിപാടി നടക്കുക. ഉച്ചയ്ക്ക് 2 മണി ആണ് യു.കെ സമയം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30. Generative AI-യുടെ കാലത്തുള്ള ജോലിസാധ്യതകളെ പറ്റി വിശദീകരിക്കുന്ന വെബിനാര്‍, 30 മിനിറ്റ് നീളും. ശേഷം അടുത്ത 30 മിനിറ്റ് നേരം പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, തൊഴിലന്വേഷകര്‍, … Read more

ഒറ്റ ചാർജിൽ 50 വർഷം വരെ ഉപയോഗിക്കാവുന്ന മൊബൈൽ ബാറ്ററി; സ്വപ്ന പദ്ധതിയുമായി ബീറ്റാ വോൾട്ട്

ഒറ്റ ചാര്‍ജ്ജിങ്ങില്‍ 50 വര്‍ഷം വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററിയുമായി ചൈന. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ബാറ്ററി, ഭാവിയില്‍ ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററികള്‍ക്ക് പകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് കമ്പനിയായ ബാറ്റാ വോള്‍ട്ട് ആണ് ഈ ബാറ്ററിയുടെ നിര്‍മ്മാതാക്കള്‍. ബാറ്റിയുടെ പ്രവര്‍ത്തനരീതി കമ്പനി അവതിപ്പിച്ചിട്ടുണ്ട്. ബാറ്ററിക്കുള്ളിലെ മിനി റിയാക്ടറാണ് ചാര്‍ജ്ജ് നല്‍കുന്നതെന്നും, അതേസമയം ഇതില്‍ നിന്നും ആണവ വികിരണം ഉണ്ടാകില്ലെന്നും കമ്പനി പറയുന്നു. 50 വര്‍ഷം വരെയാണ് ബാറ്ററിയുടെ ആയുസ്. ബാറ്ററിക്കകത്തെ ഐസോടോപ്പായ … Read more

2024 BT Young Scientist അവാർഡ് ലിമറിക്ക് സ്വദേശി Seán O’Sullivan-ന്

2024-ലെ BT Young Scientist അവാര്‍ഡ് ലിമറിക്കിലെ Seán O’Sullivan-ന്. VerifyMe: A new approach to authorship attribution in the post-ChatGPT era എന്ന പ്രോജക്ടിനാണ് Coláiste Chiaráin-ലെ അഞ്ചാംവര്‍ഷം വിദ്യാര്‍ത്ഥിയായ സള്ളിവന് ഒന്നാം സമ്മാനം ലഭിച്ചത്. നിര്‍മ്മിതബുദ്ധി അഥവാ Artificial Intelligence (AI)-മായി ബന്ധപ്പെട്ട് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ അടിസ്ഥാനമാക്കിയായിരുന്നു 17-കാരനായ സള്ളിവന്റെ പ്രോജക്ട്. മനുഷ്യനാണോ, AI ആണോ ഒരു കാര്യം സൃഷ്ടിച്ചത് എന്ന് മനസിലാക്കിയെടുക്കുന്നതിനായി പ്രത്യേക രീതിയും പ്രോജക്ടിന്റെ ഭാഗമായി ഇദ്ദേഹം … Read more