ഐറിഷ് ദേശീയ ബാഡ്‍മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍‍ മലയാളിത്തിളക്കം; ഇരട്ടക്കിരീടവുമായി Michelle Shochan

അയര്‍ലന്റ് അണ്ടര്‍-17 ഗ്രേഡ്-എ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഇരട്ടക്കിരീട നേട്ടവുമായി മലയാളിയായ Michelle Shochan. വുമണ്‍സ് സിങ്കിള്‍സ്, വുമണ്‍സ് ഡബിള്‍സ് വിഭാഗങ്ങളിലാണ് Michelle Shochan ന്റെ കിരീടനേട്ടം. കഴിഞ്ഞ വര്‍ഷവും ഈ രണ്ടു വിഭാഗങ്ങളിലും മിഷേല്‍ തന്നെയായിരുന്നു ചാംപ്യന്‍. സിങ്കിള്‍സ് ഫൈനലില്‍‍‍ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള Laura Comer നെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മിഷേല്‍ ഒന്നാമതെത്തിയത്. ‍ഡബിള്‍സ് വിഭാഗത്തില്‍ Laura Comer ആയിരുന്നു മിഷേലിന്റെ പങ്കാളി. ഫെബ്രുവരി 26-27 തീയ്യതികളിലായി Baldoyle ബാഡ്മിന്റണ്‍ സെന്ററിലായിരുന്നു അണ്ടര്‍-17 ഗ്രേഡ്-എ ദേശീയ … Read more

ഇന്ത്യ-അയർലണ്ട് 20 -20 മത്സരങ്ങളുൾപ്പെടെ ക്രിക്കറ്റ് പൂരത്തിനൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐറിഷ് പുരുഷ ക്രിക്കറ്റ് ടീമിന്റെ സമ്മര്‍ ഷെഡ്യൂള്‍ പുറത്തുവിട്ടു. സീസണ്‍ ഓഫ് സ്റ്റാര്‍സ് എന്ന് പേരിട്ടിരിക്കുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഇന്ത്യ, ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ പ്രമുഖ ടീമുകളുമായാണ് അയര്‍ലണ്ട് സ്വന്തം മണ്ണില്‍ മാറ്റുരയ്ക്കുക. സമ്മര്‍ സീസണില്‍ അയര്‍ലണ്ട് ആദ്യം നേരിടുന്നത് ഐ.സി.സി ‌‌ട്വന്റി-ട്വന്റി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ സംഘത്തെയാണ്. രണ്ട് ട്വന്റി-ട്വന്റി മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പരമ്പര ജൂണ്‍ മാസം 26ന് ആരംഭിക്കും. ഇതിന് ശേഷം ജൂലൈ … Read more

LGPA ഗോൾഫ് ലോകകിരീടം നേടുന്ന ആദ്യ ഐറിഷ് വനിതയായി ലിയോണ മഗ്വയർ

അമേരിക്കയിലെ ലോകപ്രശസ്തമായ Ladies Professional Golf Association (LPGA) ടൂറില്‍ കിരീടം നേടുന്ന ആദ്യ ഐറിഷ് വനിതയായി Leona Maguire. ഫ്‌ളോറിഡയിലെ Drive On Championship-ലാണ് ലിയോണ ഈ അഭിമാനനേട്ടം കൈവരിച്ചത്. കാവന്‍ സ്വദേശിയായ ലിയോണ ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ 67 എന്ന സ്‌കോറോടെയാണ് എതിരാളികലെ നിഷ്പ്രഭമാക്കിയത്. മുമ്പ് വേള്‍ഡ് അമച്വര്‍ ഗോള്‍ഫര്‍മാരില്‍ ഒന്നാം നമ്പറുമായിരുന്നു 27-കാരിയായ ലിയോണ. ടൂര്‍ണ്ണമെന്റില്‍ അമേരിക്കക്കാരിയായ ലെക്‌സി തോംസണ്‍ (സ്‌കോര്‍ 65) രണ്ടാം സ്ഥാനവും, സാറ ഷ്‌മെല്‍സല്‍ (സ്‌കോര്‍ 64) മൂന്നാം … Read more

World Games Athlete Of The Year 2021 ആയി ഹോക്കി താരം പി.ആർ ശ്രീജേഷ്; ഇന്ത്യയ്ക്കും മലയാളത്തിനും അഭിമാന നേട്ടം

The World Games Athlete Of The Year 2021 ആയി ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും, മലയാളിയുമായി പി.ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് മുമ്പ് ഈ നേട്ടം കൈവരിച്ച ഒരേയൊരു ഇന്ത്യന്‍ താരം. ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപികിസില്‍ ഏറെക്കാലത്തിന് ശേഷം വമ്പന്‍ കുതിപ്പ് നടത്തി, വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വല കാത്തത് 33-കാരനായ ശ്രീജേഷാണ്. 17 രാജ്യങ്ങളില്‍ നിന്നുമായി 24 കായികതാരങ്ങളെയാണ് അവാര്‍ഡിനായി … Read more

ലയണൽ മെസ്സിക്ക് ബലോൻ ദി ഓർ പുരസ്‌കാരം; തേടിയെത്തുന്നത് ഏഴാം തവണ

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ബലോന്‍ ദി ഓര്‍ പുരസ്‌കാരം. ഇത് ഏഴാം തവണയാണ് 34-കാരനായ മെസ്സിക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കിവരുന്ന അഭിമാനകരമായ പുരസ്‌കാരം ലഭിക്കുന്നത്. 2020-21 കാലയളവിലെ പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇക്കാലയളവില്‍ അര്‍ജന്റീനയ്ക്കായി കോപ്പ അമേരിക്ക കപ്പും, മുന്‍പത്തെ ക്ലബ്ബായ ബാഴ്‌സലോണയ്ക്ക് വേണ്ടി കോപ്പ ഡെല്‍ റേ കിരീടവും നേടുന്നതില്‍ മെസ്സി മുഖ്യ പങ്ക് വഹിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം തവണ ബലോന്‍ ദി ഓര്‍ നേടിയ താരമെന്ന ഖ്യാതി മെസ്സി … Read more

2030-ലെ ട്വന്റി-20 പുരുഷ വേൾഡ് കപ്പിന് അയർലണ്ട് ആതിഥ്യമരുളുമോ? ഇംഗ്ലണ്ടിനൊപ്പം ടൂർണമെന്റ് നടത്തിയേക്കും

2030-ല്‍ നടക്കുന്ന ട്വന്റി-20 പുരുഷ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ ശ്രമമാരംഭിച്ച് അയര്‍ലണ്ട്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവിടങ്ങളിലായി നടക്കുമെന്ന് കരുതുന്ന വേള്‍ഡ് കപ്പ് പോരാട്ടങ്ങളില്‍ ഏതാനും മത്സരങ്ങളുടെ വേദി അയര്‍ലണ്ടിലാക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നയതന്ത്രതലത്തില്‍ നടന്നുവരുന്നത്. 2030 വേള്‍ഡ് കപ്പിന് ആതിഥ്യം വഹിക്കാനുള്ള ശ്രമത്തില്‍ മുന്‍പന്തിയിലുള്ളത് The England and Wales Cricket Board (ECB) ആണ്. അയര്‍ലണ്ടിനെക്കൂടി വേദിയാക്കി വേള്‍ഡ് കപ്പ് സംഘടിപ്പിക്കാനാണ് ECB-യുടെയും താല്‍പര്യം. അതേസമയം മുമ്പ് സംഭവിച്ചതുപോലെ അപ്രധാനമായ ഒരു മത്സരം മാത്രം … Read more

GICC CUP 2021 – സ്‌ട്രൈക്കേഴ്‌സ് FC ഡബ്ലിൻ വിജയികൾ

ഗോള്‍വേ: അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 12 പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍ വാശിയോടെ ഏറ്റുമുട്ടിയ 7A  SIDE-ഫുട്‌ബോള്‍ മാമാങ്കത്തില്‍ സ്‌ട്രൈക്കേഴ്‌സ് FC ഡബ്ലിൻ എതിരില്ലാത്ത ഒരു ഗോളിന് ലീമെറിക് റോവേഴ്‌സ് എഫ്സി-യെ മറികടന്ന് രണ്ടാമത് 2021  GICC കപ്പും, 300 യൂറോ കാഷ് അവാർഡും കരസ്ഥമാക്കി. ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചായിരുന്നു കാല്‍പ്പന്തുകളിയുടെ മാമാങ്കം. റണ്ണേഴ്‌സ് അപ്പ് ടീമിന് 200 യൂറോ ക്യാഷ് അവാർഡും, ട്രോഫിയും ലഭിച്ചു. കൊറോണായുടെ സാഹചര്യത്തിൽ കഴിഞ്ഞ … Read more

ഗോൾവേയിൽ വീണ്ടും ഫുട്ബോൾ മാമാങ്കം- GICC CUP- 2021

വിരസമായ കോവിഡ് കാലങ്ങൾക്കു ഇനി വിട. കാൽപ്പന്തു കളിയുടെ ആരവങ്ങൾ ഗോൾവേയിൽ ഉയരുകയായി. GICC – യുടെ ആഭിമുഖ്യത്തിൽ രണ്ടാമത് GICC CUP ഇൻഡോർ ഫുട്ബോൾ മത്സരങ്ങൾ ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 9.30 മുതൽ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചു നടത്തപ്പെടുന്നു. ഗോൾവേ,ഡബ്ലിൻ,ലിംറിക്,കോർക് എന്നിവടങ്ങളിൽ നിന്നുമായി 12 ടീമുകൾ 15 മത്സരങ്ങളിൽ ഏറ്റുമുട്ടുന്നു. (1. Dublin United. 2, Lucan Athletic 3, Dublin Ballers 4, Galway Galaxy … Read more

Cricket Leinster Division 13 Open Final മത്സരം ഞായറാഴ്ച; തീപാറുന്ന പോരാട്ടത്തിന് സാക്ഷിയാകാൻ ക്രിക്കറ്റ് പ്രേമികൾ

Cricket Leinster Division 13 Open Final മത്സരം സെപ്റ്റംബര്‍ 12 ഞായറാഴ്ച. Newbridge Park മൈതാനത്ത് ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കുന്ന ഫൈനലില്‍ Swords 2 ടീം Sandyford 2-വുമായി ഏറ്റുമുട്ടും. വാശിയേറിയ ടൂര്‍ണ്ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ ആറെണ്ണവും വിജയിച്ച് 137 പോയിന്റുമായാണ് Sandyford 2 ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. അതേസമയം ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും എതിരാളികളെ തകര്‍ത്ത് 136 പോയിന്റുകള്‍ നേടിയ Swords 2, കിരീടനേട്ടം തീരുമാനിക്കുന്ന മത്സരത്തില്‍ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് എത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ … Read more

താല സൂപ്പർ കിങ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 18 -ന് (ശനിയാഴ്ച) ആഡംസ്‌ ടൗൺ ഗ്രൗണ്ടിൽ

അയർലണ്ടനിലെ പ്രമുഖ ടെന്നീസ് ക്രിക്കറ് ക്ലബുകൾ വർഷാവർഷം വേനൽക്കാലത്തു നടത്തി വരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശമായി താല സൂപ്പർ കിങ്‌സ് (TSK) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ അയർലണ്ടിലെ 12 പ്രമുഖ ടീമുകൾ മറ്റുരയ്ക്കുന്നു. കോവിഡ് പാശ്ചാത്തലത്തിലും  എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തി നടത്തുന്ന ടൂർണമെന്റിന് ആവേശോജ്വലമായ സ്വീകരണം ആണ് അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തായ് ഫുഡിന്റെ രാജാക്കന്മാർ ആയ CAMILE , അയർലണ്ടിലെ ഇന്ത്യക്കാർക്ക് സുപരിചിതരായ SPICE … Read more