ബിഹാര്‍ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാജിവയ്‌ക്കേണ്ടിവരുമെന്ന് ലാലു പ്രസാദ് യാദവ്

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാജിവയ്‌ക്കേണ്ടിവരുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിഹാറിലെ തിരഞ്ഞെടുപ്പു ചൂടു കൊടുമ്പിരികൊണ്ടിരിക്കെ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് ലാലുവിന്റെ പ്രസ്താവന. ബിജെപി ആശയറ്റ് ഓടിനടക്കുകയാണ്. മുയലിനെപ്പോലെയാണ് അവര്‍ ഓടുന്നത്. ഒന്നും അവര്‍ക്ക് അനുകൂലമായി വരുന്നില്ല. ബീഫ് വിവാദം, ഹിന്ദു – മുസ്‌ലിം വിഷയം, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ പ്രസ്താവനയെത്തുടര്‍ന്ന് … Read more

കന്നുകാലി വധത്തിനെതിരെ സംസാരിക്കുന്നവര്‍ ബീഫ് കയറ്റുമതി നിരോധിക്കാന്‍ തയ്യാറാവുമോ-അഖിലേഷ് യാദവ്

ലഖ്‌നൗ: കന്നുകാലി വധത്തിനെതിരെ സംസാരിക്കുന്നവര്‍ ബീഫ് കയറ്റുമതി നിരോധിക്കാന്‍ തയ്യാറാവുമോ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദിച്ചു. ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖ് എന്നയാളെ ഒരു കൂട്ടം പേര്‍ തല്ലിക്കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അഖിലേഷ്. നമ്മുടെ മതവും രാജ്യവും ജനങ്ങളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കുകയും അവരുടെ അവകാശങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. മതേതരത്തില്‍ അധിഷ്ഠിതമാണ് രാജ്യത്തിന്രെ ഭരണഘടന. ചില ശക്തികള്‍ അത് വികലമാക്കാന്‍ ശ്രമിക്കുകയാണെന്ന് അഖിലേഷ് സൂചിപ്പിച്ചു. ‘പിങ്ക് വിപ്‌ളവത്തെ’ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ … Read more

അന്താരാഷ്ട്ര കോളേജുകളുടെ റാങ്കിങ്…ട്രിനിറ്റിക്ക് ഇടിവ് മറ്റ് യൂണിവേഴ്സിറ്റികള്‍ നില മെച്ചപ്പെടുത്തി

ഡബ്ലിന്‍ : ബിരുദ തല യൂണിവേഴ്സിറ്റികളുടെ റാങ്കിങ് അയര്‍ലന്‍ഡ് കൂടുതല്‍ പണം ചെലവഴിച്ചില്ലെങ്കില്‍ റാങ്ക് താഴുമെന്ന് മുന്നറിയിപ്പ്. യൂണിവേഴ്സിറ്റികളുടെ റാങ്ക് നിശ്ചയിക്കുന്ന രീതി മാറിയതോടെയാണിത്. ട്രിനിറ്റി കോളേജ് യുകെ കേന്ദ്രമായുള്ള ടൈംസ് ഹൈയര്‍ എഡുക്കേഷന്‍ സപ്ലിമെന്‍റിന്‍റെ 2015-16 റാങ്കില്‍ 22 സ്ഥാനമാണ് പിറകിലേക്ക് പോയിരിക്കുന്നത്. ഇതോടെ 160 സ്ഥാനത്താണ് സ്ഥാപനം. എന്നാല്‍ മറ്റ് കോളേജുകള്‍ നിലമെച്ചപ്പെടുത്തുന്നുണ്ട്. യൂണിവേഴ്സിറ്റികോളേജ് ഡബ്ലിന്‍ ആദ്യ ഇരുനൂറിലേക്ക് നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. 53 സ്ഥാനങ്ങള്‍ കയറിയാണ് 176-ാം റാങ്കിലേക്ക് യുസിഡി ഉയര്‍ന്നത്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍ … Read more

മംഗള്‍യാന് ഒരു വയസ്…ചൊവ്വയുടെ ഭൂപടം തയ്യാറാക്കി ഐഎസ്ആര്‍ഒയുടെ വാര്‍ഷികാഘോഷം

ന്യൂഡല്‍ഹി: ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ ചുവന്ന ഗ്രഹത്തിന്റെ ആകര്‍ഷകമായ നിരവധി ചിത്രങ്ങളാണ് മംഗള്‍യാന്‍ അയച്ചു തന്നത്. ഇതോടനുബന്ധിച്ച് ഒരു മാസ് അറ്റ്‌ലസ് ബംഗളുരുവില്‍ ഐ.എസ്.ആര്‍.ഒ പുറത്തിറക്കി. 350ഓളം ചിത്രങ്ങളാണ് മംഗള്‍യാന്‍ അയച്ചത്. ഇതില്‍ 100ലേറെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ചേര്‍ത്താണ് മാസ് അറ്റ്‌ലസ് പുറത്തിറക്കിയത്. മംഗള്‍യാന്‍ ശേഖരിച്ച വിവരങ്ങള്‍ ചൊവ്വയിലെ ജീവന്റെ സാദ്ധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നാണ് ഐ.എസ്.ആര്‍.ഒയുടെ നിഗമനം. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേന്‍ വാതകത്തിന്റെ സാന്നിദ്ധ്യമുണ്ടാകാമെന്നും ഐ.എസ്.ആര്‍.ഒ പറയുന്നു. ചൊവ്വ പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷിംഗ് ഹാംലറ്റ് … Read more

കാസര്‍കോട്ടുകാരനായ യുവാവിനെ വാട്ട്സ് അപ് വഴി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് സംശയം

കൊച്ചി: കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടുകാരനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം.ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ എന്ന ഗ്രൂപ്പില്‍ യുവാവിന്റെ ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു തുടക്കം. ഷാമി എന്നയൊരാള്‍ യുവാവിന് സന്ദേശം അയക്കുകയായിരുന്നു. ഗ്രൂപ്പിന്റെ ഡിസ്‌പ്ലേയില്‍ ഐഎസിന്റെ പതാകയുമുണ്ട്. ഇത് കണ്ടതോടെ യുവാവ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് വന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎസിന്റെ പേരിലുള്ള ഗ്രൂപ്പില്‍ നിന്നു നിരവധി സന്ദേശങ്ങളാണ് യുവാവിനു … Read more

മധ്യപ്രദേശില്‍ റെസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 80 ലേറെ മരണം

ജാബുവ: മധ്യപ്രദേശില്‍ ഒരു റെസ്‌റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനങ്ങളില്‍ 80 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 60 ലധികം പേര്‍ക്ക് പരിക്കേറ്റു. റെസ്‌റ്റോറിന്റില്‍ നിന്ന് പടര്‍ന്ന തീ ഖനനത്തിനായി ജെലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്ന സമീപത്തെ വീട്ടിലേക്കും പടര്‍ന്നതാണ് വന്‍ ദുരന്തത്തിനിടയാക്കിയത്. രാജേന്ദ്ര കുമാര്‍ കശവ എന്നയാളുടെ വീട്ടില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ എല്‍.പി.ജി സിലിണ്ടറുകള്‍ക്കൊപ്പമാണ് സൂക്ഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടും റെസ്‌റ്റോറന്റും അടങ്ങുന്ന രണ്ട് നില കെട്ടിടം തകര്‍ന്നുവീണു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. … Read more

ലിമെറിക്ക് ധ്യാനത്തില്‍ അത്ഭുതമായി ഐറിഷ് സ്ത്രീയുടെ രോഗ ശാന്തി

ഡബ്ലിന്‍: ലിമെറിക്ക് ധ്യാനത്തില്‍ അത്ഭുതമായി ഐറിഷ് സ്ത്രീയുടെ രോഗ ശാന്തി. ബ്ര. സാബുവിന്‍റെ പ്രാര്‍ത്ഥനയ്ക്കിടെയാണ് 47 കാരിയ്ക്ക് രോഗ ശാന്തിയുണ്ടായത് . കഴിഞ്ഞ 25 വര്‍ഷമായി ഇവര്‍ വാതം മൂലം കൈപൊക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ത്രീക്ക് വേണ്ടിയുള്ള ബ്ര. സാബുവിന്‍റെ പ്രാര്‍ത്ഥനയ്ക്കിടെ ഇവര്‍ കൈ ഉയര്‍ത്തിയത് അത്ഭുതമായി മാറി.  1400 മുതിര്‍ന്നവരും 400 കുട്ടികളുമാണ് റിട്രീട്ടില്‍ പങ്കെടുത്തത്. ലിമറിക്കില്‍ സംഘടിപ്പിച്ച  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം നേതൃത്വം നല്കിയ ധ്യാനത്തില്‍ മൂന്ന് ദിവസവുമായി ആയിരങ്ങളാണ് … Read more

അയര്‍ലന്‍ഡിലെ കായിക താരങ്ങളുടെ രക്തസാമ്പിളുകളിലും സംശയകരമായ മരുന്നുകളുടെ അംശം

  ????????: ??? ??????????? ?????????? ????????????????? ?????? ??????? ????????????????? ?????????. ??????????? ??????????? ??? ?????????????? ?????????? ???????????? ?????????????? ??? ?????????????????????? ????????? ???????????? ?????? ???????????? ?????????????? ?????? ?????? ?????? ????????????????????. ?????? ????????? ????????????? ????? ??????? ??????? ?????????? 12,000 ????????????????? ??????????? ????????????????????. ?????????? ???????? ??????? ???????????? ?????? ????????? ??????? ??????????????? ?????????? ????????? ????? ????????? ????????????????. ????????????? ?????? ?????? … Read more

അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഒരാഴ്ചയ്ക്കിടയില്‍ ഇതു രണ്ടാം തവണയാണ് ഹൈക്കോടതി എജി ഓഫീസിനെ വിമര്‍ശിക്കുന്നത്. കേസ് നടത്തിപ്പിലെ വീഴ്ചയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. കഴിഞ്ഞ ആഴ്ച എജി ഓഫീസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തന്നെയാണ് വീണ്ടും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. ഇങ്ങനെ പോയാല്‍ എജി ഓഫീസ് പുനഃസംഘടിപ്പിക്കേണ്ടിവരും. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ചില കേസുകളില്‍ … Read more

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാനാവില്ലെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി : നാളെ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാനാവില്ലെന്ന് സുപ്രീംകോടതി. ശിരോവസ്ത്രം നിരോധിച്ച സിബിഎസ്ഇ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ ബഞ്ച് തള്ളി. ഇതൊരു ചെറിയ വിഷയമാണെന്ന് കോടതി പറഞ്ഞു. ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ വിശ്വാസം നഷ്ടപ്പെടില്ല. പരീക്ഷ നടത്തുന്നവര്‍ക്ക് ഓരോ പരീക്ഷാര്‍ത്ഥിയുടെയും മതവിശ്വാസം അന്വേഷിക്കാനാവില്ല. നേരത്തെ നടത്തിയ പരീക്ഷയില്‍ ക്രമക്കേടു കണ്ടതു കൊണ്ടാണ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നതെന്ന് … Read more