ലിമറിക്ക് സ്വദേശി യുഎസിൽ കൊല്ലപ്പെട്ട സംഭവം; ഭാര്യയും, ഭാര്യാ പിതാവും കുറ്റക്കാർ

ലിമറിക്ക് സ്വദേശിയായ ജേസണ്‍ കോര്‍ബെറ്റിനെ യുഎസില്‍ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയായ മോളി മാര്‍ട്ടെന്‍സ് (40), പിതാവ് ടോം മാര്‍ട്ടെന്‍സ് (73) എന്നിവരെ തടവിന് ശിക്ഷിച്ച് കോടതി. യുഎസിലെ നോര്‍ത്ത് കരോലിനയിലെ വീട്ടില്‍ 2015 ഓഗസ്റ്റ് 2-നാണ് കോര്‍ബെറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഏഴ് മാസം വീതം തടവിനാണ് യുഎസിലെ ഡേവിഡ്‌സണ്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും രണ്ട് വര്‍ഷം ഇപ്പോള്‍ തന്നെ തടവില്‍ കഴിഞ്ഞതുകൂടി ശിക്ഷാകാലയളവായി കണക്കാക്കിയതിനെത്തുടര്‍ന്നാണിത്. പ്രതികള്‍ അപ്പീല്‍ പോകില്ലെന്നാണ് റിപ്പോര്‍ട്ട്. കല്ല്, … Read more

ചൂതാട്ടം നടത്താനായി 8 ലക്ഷം ഡോളർ മോഷ്ടിച്ചു; കന്യാസ്ത്രീയ്ക്ക് ഒരു വർഷം തടവ്

ചൂതാട്ടത്തിനും, ആഡംബരജീവിതം നയിക്കാനുമായി 8 ലക്ഷം ഡോളര്‍ മോഷ്ടിച്ച കന്യാസ്ത്രീക്ക് ഒരു വര്‍ഷം തടവ്. യുഎസിലെ കാലിഫോര്‍ണിയയിലുള്ള മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന സ്ത്രീക്കാണ് കോടതി ശിക്ഷ വിധിച്ചത്. ലോസ് ഏഞ്ചലസിന് സമീപം ഒരു കാത്തലിക് എലമന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യവേയാണ് മേരി മാര്‍ഗരറ്റ് തട്ടിപ്പ് നടത്തിയത്. സ്‌കൂള്‍ ഫണ്ടില്‍ നിന്നും 835,000 ഡോളര്‍ വകമാറ്റിയാണ് ഇവര്‍ ലാസ് വേഗാസിലെ വമ്പന്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ ചെലവിട്ടത്. ഇതിന് പുറമെ ടൂര്‍ പോകാനും, ആഡംബര റിസോര്‍ട്ടുകളില്‍ താമസിക്കാനും … Read more

അമേരിക്കയിൽ ലാബിലേക്ക് കൊണ്ടുപോകുകയായിരുന്ന ലോറി മറിഞ്ഞ് കുരങ്ങൻ രക്ഷപ്പെട്ടു; അടുത്ത് പോകരുതെന്ന് മുന്നറിയിപ്പ്

അമേരിക്കയില്‍ 100-ഓളം മൃഗങ്ങളുമായി ലബോറട്ടറിയിലേയ്ക്ക് പോയ ലോറി മറിഞ്ഞ് കുരങ്ങന്‍ രക്ഷപ്പെട്ടു. Montour കൗണ്ടിയിലെ പെന്‍സില്‍വേനിയയിലുള്ള ഒരു ടൗണില്‍ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഞണ്ടുതീനി ഇനത്തില്‍ പെട്ട ഒരു കുരങ്ങനാണ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്. Cynomolgus എന്നാണ് ഈ കുരങ്ങുകള്‍ ലബോറട്ടറി ഭാഷയില്‍ അറിയപ്പെടുന്നത്. നാട്ടുകാര്‍ ഈ കുരങ്ങിനെ കണ്ടാല്‍ അടുത്ത് പോകുകയോ, പിടികൂടാന്‍ നോക്കുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ അടിയന്തരസഹായ നമ്പറിലേയ്ക്ക് വിളിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മൃഗങ്ങളെ കൊണ്ടുപോകുകയായിരുന്ന ലോറിയും, ഒരു … Read more

ചരിത്രത്തിലാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്ത് വനിത; കമലാ ഹാരിസിന് അഭിമാനനേട്ടം

ചരിത്രത്തിലാദ്യമായി ഒരു വനിത യുഎസ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്തു. പ്രസിഡന്റ് ഡോ ബൈഡന്‍ ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലായിരുന്ന ഒരു മണിക്കൂര്‍ 25 മിനിറ്റ് പ്രസിഡന്റിന്റെ ഓഫീസ് ഏറ്റെടുത്താണ് ഇന്ത്യന്‍ വംശജയും, വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് ചരിത്രം സൃഷ്ടിച്ചത്. വെള്ളിയാഴ്ചയാണ് കുടല്‍ സംബന്ധമായ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി ബൈഡന്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയ്ക്കിടെ അനസ്‌തേഷ്യ നല്‍കേണ്ടിവന്നതിനാല്‍ ഈ സമയം ഓഫീസ് കമലയെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. രാവിലെ 10.10-ന് ഔദ്യോഗികമായി അധികാര കൈമാറ്റം നടത്തി. … Read more

യുഎസിലെടുത്ത ലോട്ടറി ടിക്കറ്റിന് 5,000 കോടി രൂപ ഒന്നാം സമ്മാനം! 6 നമ്പറുകളും ശരിയായതോടെ ലഭിക്കുന്നത് ലോകത്തെ ഏഴാമത്തെ വലിയ സമ്മാനത്തുക

യുഎസിലെ കാലിഫോര്‍ണിയയില്‍ വിറ്റ ജാക്ക്‌പോട്ട് ലോട്ടറി ടിക്കറ്റിന് ലഭിച്ച സമ്മാനത്തുക 5,000 കോടി! മുമ്പ് 40 തവണ നറുക്കെടുപ്പ് നടത്തിയപ്പോഴും ആര്‍ക്കും ഒന്നാം സമ്മാനം ലഭിക്കാത്തിനെത്തുടര്‍ന്ന് 41-ആമത്തെ നറുക്കെടുപ്പില്‍ ആറ് അക്കങ്ങളും ശരിയായി വീണതോടെയാണ് Poweball Lottery Jackpot-ല്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്മാനത്തുകയായ 699.8 മില്യണ്‍ യുഎസ് ഡോളര്‍ (52,15,05,65,580 രൂപ) ഈ ടിക്കറ്റിന് ലഭിച്ചത്. 12, 22, 54, 66, 69 എന്നീ നമ്പറുകളാണ് ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടേത്. ജൂണ്‍ 5-ന് … Read more

മുഴുവനായും വാക്സിൻ സ്വീകരിച്ചവർക്ക് നവംബർ മുതൽ പ്രവേശനം നൽകുമെന്ന് യുഎസ്; നിരോധനം നീക്കുന്നത് 18 മാസങ്ങൾക്ക് ശേഷം

അമേരിക്കയിലേയ്ക്കുള്ള യാത്രാനിരോധനം നവംബറോടെ പിന്‍വലിക്കുമെന്ന് വൈറ്റ് ഹൗസ്. മുഴുനായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോവിഡ് ബാധ കാരണം 2020 മാര്‍ച്ച് മുതല്‍ നിലവിലുള്ള നിരോധനം 18 മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് അധികൃതര്‍ പിന്‍വലിക്കുന്നത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്നീട് പ്രസിഡന്റായ ജോ ബൈഡനും മാസങ്ങളായി തുടരുകയായിരുന്നു. യുഎസ് പൗരന്മാര്‍, അവരുടെ ബന്ധുക്കള്‍, ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അമേരിക്കയിലേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതിനാല്‍ത്തന്നെ ഇന്ത്യ, … Read more

കോവിഡ് 19: അമേരിക്കയിൽ പ്രതിദിന മരണം രണ്ടായിരത്തോളം

വാഷിങ്‌ടൺ: ഒരിടവേളയ്‌ക്ക്‌ ശേഷം അമേരിക്കയിൽ കോവിഡ്‌ മരണം വൻതോതിൽ പെരുകുന്നു. ദിവസവും രണ്ടായിരത്തോളംകോവിഡ്‌ ബാധിതരാണ് ഇപ്പോൾ മരിക്കുന്നത്‌. വെള്ളിയാഴ്ച മാത്രം 1,956 മരണം. വ്യാഴാഴ്‌ച മരണസംഖ്യ 2065 ആയിരുന്നു. അഞ്ചരമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. പ്രതിദിനം ശരാശരി 1300 പേർ കോവിഡിന്‌ ഇരയാകുന്നു‌.   അമേരിക്കയിൽ കോവിഡ്‌ മരണസംഖ്യ വെള്ളിയാഴ്‌ച 2.60 ലക്ഷം കടന്നു. ആകെ രോഗബാധിതർ 1.23 കോടി. വെള്ളിയാഴ്ച മാത്രം 2.01 ലക്ഷം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകൾ അവധിക്കാലമായതിനാൽ രോഗവ്യാപനം വീണ്ടും … Read more

ന്യൂയോർക്ക്‌ ടൈംസിന്റെ 100 ശ്രദ്ധേയ പുസ്‌തകങ്ങളിൽ മലയാളിയടക്കം മൂന്ന്‌ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ

ന്യൂയോർക്ക്‌ ടൈംസിന്റെ 100 ശ്രദ്ധേയ പുസ്‌തകങ്ങളിൽ മലയാളിയടക്കം മൂന്ന്‌ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ. പാലക്കാട്‌ സ്വദേശിനി ദീപ ആനപ്പാറയുടെ ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ, മേഘ മജുംദാറിന്റെ എ ബേണിങ്‌, ജനകീയ ശാസ്‌ത്രകാരൻ ജെ ബി എസ്‌ ഹാൾഡേനെ കുറിച്ച്‌ സാമന്ത്‌ സുബ്രഹ്‌മണ്യൻ രചിച്ച ജീവചരിത്രം എന്നീ പുസ്‌തകങ്ങളാണ്‌ പട്ടികയിൽ ഇടംപിടിച്ചത്‌. അമേരിക്കൻ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ എ പ്രോമിസ്‌ഡ്‌ ലാൻഡും ന്യൂയോർക്ക്‌ ടൈംസ്‌ ബുക്ക്‌ റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020ലെ നൂറ്‌ … Read more

ജോ ബൈഡൻ യു എസ് പ്രസിഡന്റായി ചുമതലയേക്കുന്ന ചടങ്ങിൽ ഐറിഷുകാരിയുടെ വയലിൻ സംഗീതം പൊഴിക്കും

അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടന വേളയിൽ വയലിൻ സംഗീതത്തിന്റെ കുളിർമഴ പെയ്യിക്കാൻ ഐറിഷ് സംഘമെത്തും. മികച്ച ഐറീഷ് വയലിൻ സംഗീത ഗ്രൂപ്പാണ് ഈ അവസരം ഒരുങ്ങുന്നത്. ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷവും ബഹുമാനവും തോന്നുന്നുണ്ടെണ് ലോത്തിലെ ബ്ലാക്ക് റോക്കിൽ നിന്നുള്ള പട്രീഷ്യ ട്രെസി പറഞ്ഞു. 2016-ൽ ബൈഡൻ ലോത്തിലെ അദ്ദേഹത്തിന്റെ കുടുംബ വസതി സന്ദർശിച്ചപ്പോഴും ട്രെസിയുടെ സംഗീതവിരുന്ന് അവിടെ അരങ്ങേറിയിരുന്നു. ഇന്നലെ ബിഡന്റെ കുടുംബത്തിൽ നിന്നും നേരിട്ടാണ് ട്രെസിക്ക് … Read more

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും.

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും രണ്ടുമാസം മുമ്പ്‌ Ballina യിലെ മാർക്കറ്റ് സ്‌ക്വയറിൽ ജോ ബൈഡന്റെ കൂറ്റൻ ബിൽബോഡ് സ്ഥാപിക്കുമ്പോൾ വിജയം കൈയെത്തും ദൂരത്ത് നിൽക്കുകയാണെന്ന് നാട്ടുകാർ നിനച്ചിരുന്നില്ല. ഇന്ന് Ballina മാത്രമല്ല കൗണ്ടി മായോ മുഴുവനും ആനന്ദലഹരിയിലാണ്. Ballina യുടെ പുത്രൻ ഒടുവില് അമേരിക്കൻ പ്രസിഡന്റ് ആകാൻ പോകുന്നു. അഞ്ച് തലമുറകൾക്ക് മുന്നേ ജോ ബൈഡന്റെ പൂർവികർ അയർലണ്ട് വിട്ട് അമേരിക്കയിലേക്ക് കുടിയേറിയതാണ്. ശനിയാഴ്ച വൈകിട്ട് ജോ ബൈഡന്റെ Ballina യിലുള്ള അകന്ന … Read more