ന്യൂയോർക്ക്‌ ടൈംസിന്റെ 100 ശ്രദ്ധേയ പുസ്‌തകങ്ങളിൽ മലയാളിയടക്കം മൂന്ന്‌ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ

ന്യൂയോർക്ക്‌ ടൈംസിന്റെ 100 ശ്രദ്ധേയ പുസ്‌തകങ്ങളിൽ മലയാളിയടക്കം മൂന്ന്‌ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ. പാലക്കാട്‌ സ്വദേശിനി ദീപ ആനപ്പാറയുടെ ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ, മേഘ മജുംദാറിന്റെ എ ബേണിങ്‌, ജനകീയ ശാസ്‌ത്രകാരൻ ജെ ബി എസ്‌ ഹാൾഡേനെ കുറിച്ച്‌ സാമന്ത്‌ സുബ്രഹ്‌മണ്യൻ രചിച്ച ജീവചരിത്രം എന്നീ പുസ്‌തകങ്ങളാണ്‌ പട്ടികയിൽ ഇടംപിടിച്ചത്‌. അമേരിക്കൻ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ എ പ്രോമിസ്‌ഡ്‌ ലാൻഡും ന്യൂയോർക്ക്‌ ടൈംസ്‌ ബുക്ക്‌ റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020ലെ നൂറ്‌ … Read more

ജോ ബൈഡൻ യു എസ് പ്രസിഡന്റായി ചുമതലയേക്കുന്ന ചടങ്ങിൽ ഐറിഷുകാരിയുടെ വയലിൻ സംഗീതം പൊഴിക്കും

അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടന വേളയിൽ വയലിൻ സംഗീതത്തിന്റെ കുളിർമഴ പെയ്യിക്കാൻ ഐറിഷ് സംഘമെത്തും. മികച്ച ഐറീഷ് വയലിൻ സംഗീത ഗ്രൂപ്പാണ് ഈ അവസരം ഒരുങ്ങുന്നത്. ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷവും ബഹുമാനവും തോന്നുന്നുണ്ടെണ് ലോത്തിലെ ബ്ലാക്ക് റോക്കിൽ നിന്നുള്ള പട്രീഷ്യ ട്രെസി പറഞ്ഞു. 2016-ൽ ബൈഡൻ ലോത്തിലെ അദ്ദേഹത്തിന്റെ കുടുംബ വസതി സന്ദർശിച്ചപ്പോഴും ട്രെസിയുടെ സംഗീതവിരുന്ന് അവിടെ അരങ്ങേറിയിരുന്നു. ഇന്നലെ ബിഡന്റെ കുടുംബത്തിൽ നിന്നും നേരിട്ടാണ് ട്രെസിക്ക് … Read more

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും.

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും രണ്ടുമാസം മുമ്പ്‌ Ballina യിലെ മാർക്കറ്റ് സ്‌ക്വയറിൽ ജോ ബൈഡന്റെ കൂറ്റൻ ബിൽബോഡ് സ്ഥാപിക്കുമ്പോൾ വിജയം കൈയെത്തും ദൂരത്ത് നിൽക്കുകയാണെന്ന് നാട്ടുകാർ നിനച്ചിരുന്നില്ല. ഇന്ന് Ballina മാത്രമല്ല കൗണ്ടി മായോ മുഴുവനും ആനന്ദലഹരിയിലാണ്. Ballina യുടെ പുത്രൻ ഒടുവില് അമേരിക്കൻ പ്രസിഡന്റ് ആകാൻ പോകുന്നു. അഞ്ച് തലമുറകൾക്ക് മുന്നേ ജോ ബൈഡന്റെ പൂർവികർ അയർലണ്ട് വിട്ട് അമേരിക്കയിലേക്ക് കുടിയേറിയതാണ്. ശനിയാഴ്ച വൈകിട്ട് ജോ ബൈഡന്റെ Ballina യിലുള്ള അകന്ന … Read more

ലോകമെമ്പാടുമുള്ള വനിതകൾക്ക് അഭിമാനമായി കമല ഹാരിസ്.ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്

ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അമേരിക്കയുടെ നാല്‍പ്പതിയാറാമത് പ്രസിഡന്‍റാകുമ്പോൾ അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമലാ ഹാരിസ് രചിക്കുന്നത് ചരിത്രത്തിലെ ഒരു സുവർണ അദ്ധ്യായം തന്നെയാണ്. അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ബ്ലാക്ക് അമേരിക്കൻ, ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ എന്നിങ്ങനെ യുള്ള ഒട്ടേറെ വിശേഷണങ്ങൾ അവർക്ക് സ്വന്തം. സാൻ ഫ്രാൻസിസ്കോയിലെ ആദ്യത്തെ വനിതാ ഡിസ്ട്രിക്റ്റ് അറ്റോർണി, കാലിഫോർണിയയിലെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച ആദ്യത്തെ വനിത … Read more

ജോ ബൈഡൻ; ദാരിദ്ര്യത്തെയും വിക്കിനെയും വംശവെറിയെയും യുദ്ധ കൊതിയെയും തോൽപ്പിച്ച സ്നേഹ സമ്പന്നൻ

ചെറുപ്പത്തിൽ കൂട്ടുകാർക്കുമുന്നിൽ ജോ ബൈഡനെ ‌അപഹാസ്യനാക്കിയത്‌ വിക്കായിരുന്നു. ദാരിദ്ര്യവും വലച്ചു. അങ്ങനെ പലതിനോടും പടവെട്ടിയാണ്‌ ജോ ബൈഡന്‍ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാജ്യത്തിന്റെ പ്രസിഡന്റു പദവിയുടെ പടവു ചവിട്ടുന്നത്‌. ദീർഘമായ കാവ്യങ്ങൾ മനപ്പാഠമാക്കിയും അത്‌ മുഖക്കണ്ണാടിക്കുമുന്നിൽനിന്ന്‌ ഉറക്കെ ആലപിച്ചുമാണ്‌ സംസാരിക്കാനുള്ള തടസ്സം അദ്ദേഹം മറികടന്നത്‌. ആർക്ക്‌മെർ അക്കാദമി സ്‌കൂളിൽ പഠിക്കുമ്പോൾ ഫീസിന്‌ പണം തികയ്‌ക്കാൻ സ്‌കൂൾ ജനാല തുടയ്‌ക്കുകയും പൂന്തോട്ടത്തിലെ കള പറിക്കുകയും ചെയ്‌ത ചരിത്രമുണ്ട്‌ ബൈഡന്‌. 1942 നവംബർ 20ന്‌ ജനിച്ച ബൈഡൻ പെൻസിൽവാനിയക്ക്‌ വടക്കുള്ള … Read more

ട്രംപിനെ വീഴ്ത്തി ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ്

ഉദ്വേഗജനകമായ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ അവസാനം ട്രംപ് വീണു. അമേരിക്കയുടെ 46ാമത് പ്രസിഡന്റാകാൻ ജോ ബൈഡൻ. 20 ഇലക്ടർ വോട്ടുകള്ള പെൻസിൽവേനയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 വോട്ട് ബൈഡൻ നേടിയത്. ഇതോടെ ബൈഡന് 284 വോട്ടായി. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്റ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 അംഗ ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായുള്ള … Read more

തിരഞ്ഞെടുപ്പിന് എതിരെയുള്ള നിയമ പോരാട്ടങ്ങളിലും രക്ഷയില്ല; ട്രംപിന്റെ ഹർജികൾ കോടതികൾ നിഷ്കരുണം തള്ളി

വാഷിങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയത്തിന് തൊട്ടരികിൽ. 264 ഇലക്ടറൽ വോട്ടുകള്‍ ബൈഡൻ നേടിക്കഴിഞ്ഞു. അതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി. ട്രംപിന്റെ വാദങ്ങൾ വ്യാഴാഴ്ച കോടതി തള്ളി. ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്. ജോര്‍ജിയയിലെ കേസിൽ വൈകി എത്തിയ 53 ബാലറ്റുകൾ പരിഗണിച്ചതിനാണ് ആരോപണം. മിഷിഗണിൽ വോട്ടുകൾ എണ്ണുന്നത് നിര്‍ത്തി വയ്ക്കണമെന്നും പട്ടികപ്പെടുത്തൽ പ്രക്രിയയിലേക്ക് കൂടുതൽ പ്രവേശനം നേടാനും ശ്രമിച്ചിരുന്നു എന്നാണ് ആരോപണം. എന്നാല്‍, ഇരുഹര്‍ജികളും ജഡ്ജിമാര്‍ തള്ളുകയായിരുന്നു. ഫിലാഡൽഫിയയിൽ വോട്ടെണ്ണൽ നിര്‍ത്തണമെന്ന ട്രംപിന്റെ … Read more

ബൈഡൻ പ്രസിഡന്റ് ആയേക്കും; വോട്ടെണ്ണൽ നിർത്തണമെന്ന് ട്രംപ്

അമേരിക്കയിൽ വോട്ടെണ്ണൽ നീളുന്നു. വിജയം ആർക്ക് എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഇലക്ടറൽ കോളേജിലേക്ക്‌ 264 അംഗങ്ങളെ ഉറപ്പാക്കി ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികിലാണ്‌. അദ്ദേഹം എണ്ണായിരത്തോളം വോട്ടിന്‌ (0.6 ശതമാനം) മുന്നിലുള്ള നെവാഡയിലും വിജയിച്ചാൽ ആറ്‌ അംഗങ്ങളെക്കൂടി ലഭിക്കും. അതോടെ പ്രസിഡന്റാകാൻ ആവശ്യമായ 270 അംഗങ്ങൾ ഉറപ്പാകും. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ 214 അംഗങ്ങളായി. ബൈഡന്റെ വിജയം തടയാൻ റിപ്പബ്ലിക്കൻ പാർടി പല സംസ്ഥാനങ്ങളിലും വോട്ടെണ്ണലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്‌. … Read more

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്; കടുത്ത മൽസരത്തിൽ ബൈഡന് ലീഡ്, തൊട്ടുപിന്നിൽ ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വേട്ടെണ്ണൽ പുരോഗമിക്കുന്നു.  ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് നേരിയ മുൻതൂക്കെന്ന് റിപ്പോർട്ട്. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ ജോ ബൈഡൻ 236  വോട്ടുകളുമായി മുന്നിലാണ്. അതേസമയം പ്രസിഡന്റും റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയുമായ  ഡോണൾഡ് ട്രംപ് 213  വോട്ടുകൾ നേടി തൊട്ടരികെയുണ്ട്‌. ഇരുവിഭാഗവും വിജയസാധ്യത പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്രങ്ങളിലും  ജോ ബൈഡന്‌ മുന്നേറാനായിട്ടുണ്ടെങ്കിലും വോട്ടെണ്ണൽ തുടരുമ്പോൾ ഫലങ്ങൾ മാറിമറിയുന്നുമുണ്ട്‌. ജയിക്കാനാവശ്യമായ 270 ഇലക്‌ട്രൽ വോട്ടുകൾ നേടുകയെന്നത്‌ ബൈഡനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്‌. വിജയവഴിയിലെന്ന്‌ ബൈഡനും … Read more

ബർഗർ കഴിക്കുമ്പോൾ സൂക്ഷിച്ചോളു; ചിലപ്പോൾ നാക്ക് വീർത്തേക്കാം!!

നിങ്ങൾക്ക് ബർഗർ വളരെയേറെ ഇഷ്ടമാണോ? എന്നാൽ ഇനിമുതൽ ബർഗർ വാങ്ങി കഴിക്കുമ്പോൾ സൂക്ഷിച്ചോളൂ! എപ്പോൾ ബർഗർ കഴിക്കണമെന്ന് തോന്നുന്നുവോ, അപ്പോൾ അമേരിക്കയിലെ കോബി ഫ്രീമാെനെ ഓർക്കുന്നത് നല്ലതായിരിക്കും, ഒന്ന് തുറന്ന് നോക്കുന്നതും!!! സംഭവം ഇതാണ്. അമേരിക്കയിലെ ഊട്ട നിവാസിയാണ് 20 വയസ്സുകാരനായ കോബി ഫ്രീമാൻ. അങ്ങനെയിരിക്കെ കക്ഷിക്ക് ബർഗർ തിന്നാൻ കൊതി മൂത്തു. രണ്ടാമതൊന്ന് ആലോചിച്ചില്ല ഓർഡർ ചെയ്തു. ഉടനെ സംഭവം എത്തുകയും ചെയ്തു. സമയം കളയാതെ ഫ്രീമാൻ ബർഗർ കഴിക്കാൻ ആരംഭിച്ചു. ആദ്യ ബർഗർ അവസാനിക്കാറായപ്പോൾ … Read more