സാഹിത്യ നൊബേല്‍ പുരസ്‌കാരം കവയിത്രി ലൂയിസ് ഗ്ലക്കിന്

സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക് പുരസ്കാരത്തിന് അർഹയായി. അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ പ്രമുഖ മുഖമാണ് ലൂയിസ് ഗ്ലക്.12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തികളുടെ അസ്തിത്വത്തെ പൊതുവൽക്കരിക്കുന്ന തീക്ഷ്ണ – സൗന്ദര്യ – കാവ്യാത്മക ശബ്ദത്തിനാണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. വ്യക്തിഗതാനുഭവങ്ങളില്‍ നിന്നുള്ള കവിതകളാണ് ലൂയിസ് ഗ്ലക്കിന്റേതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതി, മിത്തുകള്‍, ചരിത്രം തുടങ്ങിയവയിലൂടെ ആന്തരികലോകത്തെ ആവിഷ്‌കരിക്കുന്ന വൈകാരിക … Read more

അമേരിക്കൻ പ്രസിഡന്റ് ട്രംപിനും ഭാര്യയ്ക്കും ക്കും കോവിഡ് സ്ഥിരീകരിച്ചു

ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. “ഇന്നലെ രാത്രി യുഎസ് ഫസ്റ്റ് ലേഡി (മെലാനിയയ്ക്കും)യ്ക്കും എനിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഞങ്ങളുടെ ക്വാറൻ്റൈനും ചികിത്സാ നടപടികളും ഉടൻ ആരംഭിക്കും. ഞങ്ങള്‍ ഒരുമിച്ച് ഇതിനെ അതിജീവിക്കും.” ട്രംപ് ട്വിറ്ററിൽ കുറിച്ചു. യുഎസ് പ്രഡിഡൻ്റിൻ്റെ ഉപദേശകയായ ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രസിഡൻ്റും മെലാനിയയും ക്വാറൻ്റൈനിൽ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. … Read more

വൈറ്റ് ഹൗസിലേക്ക് വീണ്ടും വിഷക്കത്ത്; ഒരു സ്ത്രീ അറസ്റ്റിൽ, ഒരുപാട് സ്ത്രീപീഡനക്കേസിൽ പ്രതിസ്ഥാനത്തുള്ള ആളാണ് ട്രംപ്

വൈറ്റ്‌ഹൗസിലേക്ക് അയച്ച തപാൽ കവറിൽ മാരക വിഷത്തിന്റെ സാന്നിധ്യം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്‌ത്രീയെ അറസ്റ്റ്‌ ചെയ്‌തു. ന്യൂയോർക്ക്‌–-ക്യാനഡ അതിർത്തിയിലെ പീസ്‌ ബ്രിഡ്‌ജ്‌ പാലത്തിൽനിന്നാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. മാരക വിഷപദാർഥമായ റൈസിൻ അടങ്ങിയ കത്ത്‌ ക്യാനഡയിൽനിന്നാണ്‌ വന്നത്‌. വൈറ്റ്‌ ഹൗസിലേക്കും യുഎസ്‌ പ്രസിഡന്റിനുമുള്ള കത്തുകൾ സുരക്ഷാപരിശോധന നടത്താനുള്ള സർക്കാർ സംവിധാനത്തിലാണ്‌ കത്ത്‌ തടയപ്പെട്ടത്‌. പ്രാഥമിക പരിശോധനയിലാണ്‌ റൈസിൻ അടങ്ങിയതായി സംശയമുണ്ടായത്‌. റൈസിൻ ഉണ്ടാക്കാനുപയോഗിക്കുന്ന പദാർഥമടങ്ങിയ കത്ത്‌ പ്രസിഡന്റ്‌ ട്രംപിനും സർക്കാരിലെ മറ്റ്‌ ചിലർക്കും അയച്ചതിന്‌ 2018ൽ … Read more

ആപ്പ് നിരോധിച്ച് ആപ്പ് വയ്ക്കുന്ന തന്ത്രവുമായി ട്രംപ്

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക്കും വീചാറ്റും അമേരിക്കയും നിരോധിച്ചു. ആപ്പ് നിരോധിക്കുന്നത് ചൈനയ്ക്ക് ആപ്പ് ആകുമോ എന്നത് മറ്റൊരു കാര്യം. ജനപ്രിയ ചൈനീസ്‌ സാമൂഹ്യമാധ്യമ ആപ്പുകളായ ടിക്‌ടോക്കും വീചാറ്റും ഞായറാഴ്‌ചമുതൽ അമേരിക്കയിൽ നിരോധിച്ച്‌ ട്രംപ്‌ സർക്കാർ ഉത്തരവിറക്കി. ദേശീയസുരക്ഷ സംരക്ഷിക്കാനാണ്‌ നിരോധനം എന്നാണ്‌ അമേരിക്കയുടെ നിലപാട്‌. ടിക്‌ടോക്കിന്റെയും വീചാറ്റിന്റെയും ഉടമസ്ഥത സെപ്‌തംബർ 15നകം അമേരിക്കൻ കമ്പനികളിലേക്ക്‌ മാറ്റിയില്ലെങ്കിൽ രണ്ടും നിരോധിക്കുമെന്ന്‌ കഴിഞ്ഞമാസം പ്രസിഡന്റ്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്‌, അമേരിക്കൻ കമ്പനി ഓറക്കിളിന്റെ പങ്കാളിത്ത വാഗ്ദാനം ടിക്‌ടോക്‌ സ്വീകരിച്ചിരുന്നു. ഇത്‌ … Read more

കാർഷെഡിൽ ഒരു ചിങ്കണ്ണി; പോലീസ് എത്തി നിമിഷങ്ങൾക്കുള്ളിൽ അതിസാഹസികമായി പിടികൂടി, പിന്നെയാണ് കഥയിലെ ടിസ്റ്റ്!

പല രാജ്യങ്ങളിലെയും പോലീസിന് ലഭിക്കുന്ന ഏറ്റവും സാധാരണമായ കോളുകളിലൊന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിനോ വീടുകളിലും മറ്റും കയറിക്കൂടിയ ജീവികളെ നീക്കം ചെയ്യുന്നതിനോ ഉള്ള അഭ്യർത്ഥനകൾ. ഇത്തരത്തിൽ ഒരു ഫോൺ കഴിഞ്ഞ ദിവസം അമേരിക്കയിലെ പോൾക്ക് കൗണ്ടി ഷെരീഫ്സ് ഓഫീസിൽ ജോലി ചെയ്യുന്ന ഡെപ്യൂട്ടി മാർക്ക് ട്രെക്‌സ്‌ലർക്ക് ലഭിച്ചത്. ഫ്ലോറിഡ ഭാഗത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് വിളിച്ചത്. തങ്ങളുടെ അപ്പാർട്മെന്റിനടുത്തുള്ള ഷെഡിൽ ഒരു ചീങ്കണി പെട്ടിട്ടുണ്ട് എന്നായിരുന്നു വിവരം. പാതി തുറന്ന വാതിലിലൂടെ ചീങ്കണ്ണിയെ അവ്യക്തമായി കണ്ടു എന്നും സ്ത്രീ … Read more

അമേരിക്കയുടെ ബഹിരാകാശ പേടകം ഇനിമുതൽ കൽപ്പന ചൗളയുടെ പേരിൽ അറിയപ്പെടും

വാഷിങ്‌ടൺ: നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിലേക്ക്‌ പറക്കുന്ന അമേരിക്കൻ ബഹിരാകാശ പേടകത്തിന് ഇന്ത്യൻ വംശജ കൽപ്പന ചൗളയുടെ പേരിട്ടു. 2003ൽ കൊളംബിയ ദൗത്യത്തിന്റെ തിരിച്ചിറങ്ങലിനിടെ മരിച്ച ഇന്ത്യൻ അമേരിക്കക്കാരിയാണ് അവർ. അമേരിക്കൻ ആഗോള ബഹിരാകാശയാന–-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോർത്‌റോപ്‌ ഗ്രമ്മൻ ആണ്‌ തങ്ങളുടെ അടുത്ത സിഗ്നസ്‌ പേടകത്തിന്‌ എസ്‌ എസ്‌ കൽപ്പന ചൗള എന്ന്‌ പേരിടുന്നതായി അറിയിച്ചത്‌. ഇന്ത്യൻവംശജയായ ആദ്യ വനിതാ ബഹിരാകാശ യാത്രികയായ കൽപ്പനയ്‌ക്കൊപ്പം ആറ്‌ പേർകൂടി കൊളംബിയ ദുരന്തത്തിൽ മരിച്ചിരുന്നു.

ടിക്ക്ടോക്കിനെ തള്ളി ട്രംപ്, താങ്ങായി മൈക്രോസോഫ്റ്റ്

ടിക്ക്ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചതായി മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ Sathya Nadella അറിയിച്ചു. US പ്രസിഡന്റ് Donald Trumph – ന്റെ എതിർപ്പുകൾ നിലനിൽക്കെയാണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം.ആപ്പിന്റെ ഉപയോഗം രാജ്യസുരക്ഷയെ ബാധിക്കുമെന്നുള്ള കണ്ടെത്തലുകൾ ഉയർത്തിക്കാട്ടിയാണ് ട്രംപ് ടിക്ക്ടോക്കിനെതിരെ രംഗത്തെത്തിയത്. ദേശീയ സുരക്ഷാ കാരണങ്ങളാൽ ആപ്ലിക്കേഷൻ നിരോധിക്കാൻ ഉദ്ദേശിക്കുന്നതായും ട്രംപ് പറഞ്ഞു. കൂടാതെ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള US കമ്പനികൾ ഒന്നും തന്നെ ആപ്പ് വാങ്ങുന്നത് തടയുമെന്നും പ്രസിഡന്റ് പറഞ്ഞു. ചൈനീസ് കമ്പനിയായ ടിക് ടോക്ക് … Read more

കുത്തി വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി; യുഎസില്‍ മലയാളി നഴ്‌സിനെ അതിക്രൂരമായി കൊലപ്പെടുത്തി; കൊലക്കു പിന്നിൽ ഭർത്താവ് എന്ന് സൂചന

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന മെറിന്‍ ജോയി(28) ആണ് മരിച്ചത്. ഭര്‍ത്താവാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോഴാണ് കുത്തേറ്റത്. കുത്തി വീഴ്ത്തിയതിന് ശേഷം ശരീരത്തിലൂടെ വാഹനം ഇടിച്ചു കയറ്റിയതായും പറയുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ്. കുറച്ചുകാലമായി ദമ്പതികള്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവര്‍ക്ക് രണ്ട് വയസുള്ള … Read more

കൊറോണ: അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

കൊറോണ ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ മരിച്ചു. കൊട്ടാരക്കര സ്വദേശിയും മാർത്തോമ്മാ വൈദികനുമായ എം ജോൺ, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവർഗീസ് എം പണിക്കർ എന്നിവർ ഫിലാഡൽഫിയയിൽ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ മകൻ എട്ട് വയസുകാരൻ അദ്വൈത് ന്യൂയോർക്കിൽ കൊറോണബാധിച്ച് മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ വിദേശത്ത് തന്നെ സംസ്കരിക്കാനാണ് തീരുമാനം. കെട്ടാരക്കരയിൽ ദീർഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് എം ജോൺ. വിരമിച്ച ശേഷം അമേരിക്കയിലുള്ള മകന്റെ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി … Read more

കൊറോണ വൈറസ് വ്യാപനം; അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ്-19 രോഗബാധയ തുടർന്ന് അമേരിക്കയിൽ മലയാളികളായ പോൾ, ലാലു പ്രതാപ് ജോസ് എന്നിവരാണ് മരിച്ചത്. ടെക്സാസിൽ കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശി വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21) ആണ് മരിച്ചത്. ഹോസ്റ്റലിൽ നിന്നാണ് പോളിന് രോഗ ബാധയേറ്റതെന്നാണ് നിഗമനം. അച്ഛൻ സാബു നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ഐ ബി എം ൽ ജോലി ചെയ്യുന്നു. അമ്മ: ജെസി(കടുവത്തിങ്കൽ കുടുംബാഗം) . സഹോദരൻ ഡേവിഡ്. സാബു … Read more