ലോകത്താകെ മരണസംഖ്യ 20,800 കടന്നു; ഇറ്റലിയിൽ 7500-ഉം സ്‌പെയിനിൽ 3434 മരണം

കൊറോണ വൈറസ് കൂടുതൽ മരണംവിതച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിക്ക്‌ പിന്നാലെ സ്‌പെയിനും. ഇന്നലെ ഒറ്റ ദിവസംകൊണ്ട് 738 പേർകൂടി മരിച്ചതോടെ സ്‌പെയിനിൽ മരണസംഖ്യ 3434 ആയി. ചൈനയിൽ നാലുപേർകൂടി മരിച്ചപ്പോൾ ആകെ മരണസംഖ്യ 3281. മരണസംഖ്യ ചൈനയിലേതിന്റെ ഇരട്ടിയായ ഇറ്റലിയിൽ 7500 പേർ മരണത്തിന്‌ കീഴടങ്ങി. 183 രാജ്യങ്ങളെ ബാധിച്ച മഹാമാരിയിൽ ലോകത്താകെ മരണസംഖ്യ 20,800 കടന്നു. ഫ്രാൻസിൽ  240 പേർകൂടി മരിച്ചതോടെ ചൊവ്വാഴ്‌ച വൈകിട്ടുവരെ സംഖ്യ 1100 ആണ്‌. 22,304 പേർക്കാണ്‌ ചൊവ്വാഴ്‌ചവരെ രോഗം ബാധിച്ചത്‌. മരണം … Read more

കോവിഡ്-19 മരണം 18,891; ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 743 പേർ, അമേരിക്ക ദുരന്തഭൂമിയാകാമെന്ന്‌ ലോകാരോഗ്യ സംഘടന

ഇന്ത്യ പൂര്‍ണ്ണമായും 21 ദിവസത്തേക്ക് അടച്ചുപൂട്ടി. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് കീഴിലായി. 422,613 പേര്‍ക്കാണ് ഇതുവരെ ലോകത്താകമാനം രോഗം പിടിപ്പെട്ടത്. 18,891 പേര്‍ മരിച്ചു.108,879 പേര്‍ രോഗമുക്തരായി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി.ശനിയാഴ്ച റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ … Read more

അതിജീവിച്ചവരുടെ രക്തം രോഗിക്ക്: കൊറോണ ചികിത്സയില്‍ നിര്‍ണായക പരീക്ഷണത്തിന് അനുമതി

കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയിൽ തുടരുന്ന രോഗികൾക്ക് രോഗത്തെ അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോൾ പ്രാകാരം രോഗം അതിജീവിച്ചവരിൽ നിന്ന് പ്ലാസ്മ നൽകാൻ ഡോക്ടർമാർക്ക് അനുവാദം നൽകി. രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ … Read more

കോവിഡ്‌-19: മരണം 16000 കടന്നു; ഇറ്റലിയില്‍ മാത്രം 6078 മരണം

കോവിഡ്‌ ബാധിച്ച്‌ ലോകത്താകെ ഇന്നലെവരെ മരിച്ചവരുടെ എണ്ണം 16499. 180ൽപരം രാജ്യങ്ങളിൽ 3.75 ലക്ഷത്തോളമാളുകൾക്ക്‌ ബാധിച്ച രോഗം യൂറോപ്യൻ രാജ്യങ്ങളിലാണ്‌ ഇപ്പോൾ ഏറ്റവും സംഹാരശക്തിയോടെ വിഹരിക്കുന്നത്‌. അതേസമയം മൂന്നുമാസം മുമ്പ്‌ കോവിഡ്‌ ആദ്യം കണ്ടെത്തിയ ചൈന രോഗത്തെ നിയന്ത്രിച്ചതായി അറിയിച്ചു. തിങ്കളാഴ്‌ചയും ചൈനയിൽ ആർക്കും നാട്ടിൽനിന്ന്‌ രോഗം ബാധിച്ചതായി കണ്ടെത്തിയില്ല. ലോകത്താകെ ലക്ഷത്തിലധികമാളുകൾ രോഗമുക്തരായിട്ടുണ്ട്‌.ലോകത്തെ ആകെ മരണസംഖ്യയിൽ 60 ശതമാനത്തിലധികം യൂറോപ്പിലാണ്‌. 602 പേർ കൂടി മരിച്ചതോടെ ഇറ്റലിയിൽ മരണസംഖ്യ 6078 ആയി. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനിടെ … Read more

കോവിഡ്‌-19: ആകെ 12,000 ജീവൻ പൊലിഞ്ഞു; രോഗബാധിതർ മൂന്നു ലക്ഷം; ഇന്ത്യയിൽ കോവിഡ്‌ ബാധിതർ ഇരട്ടിയായി

ചൈനയിൽ ആർക്കും കോവിഡ്‌ പടരാതെ തുടർച്ചയായി മൂന്നാം ദിവസം. എന്നാൽ, വിദേശത്തുനിന്നു വന്ന 41 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.ഏഴുപേർകൂടി മരിച്ചതോടെ ചൈനയിൽ ആകെ മരണസംഖ്യ 3,255 ആയി. ലോകത്തെ 68 രാജ്യത്തിലായി കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ എണ്ണം 12,000 കടന്നു. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ഇവരിൽ 95,000-ലധികം ആളുകൾ രോഗമുക്തരായി. 35 രാജ്യത്തിലായി 100 കോടിയോളം ആളുകൾ മുൻകരുതലായി വീടുകളിൽത്തന്നെ കഴിയുകയാണ്‌.ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിലെ ശനിയാഴ്‌ചത്തെ കണക്ക്‌ ലഭ്യമായിട്ടില്ല. … Read more

ലണ്ടന്‍ യാത്രയ്ക്ക് പിന്നാലെ ഗായിക കണിക കപൂറിന് കൊവിഡ് 19; വിദേശ യാത്ര മറച്ച് വെച്ച് നടത്തിയത് മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികള്‍! ആശങ്ക

പ്രശ്‌സത ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടന്‍ യാത്രയ്ക്ക് പിന്നാലെയാണ് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയാനോ അവര്‍ മുതിര്‍ന്നിരുന്നില്ല. കൂടാതെ, നാട്ടില്‍ തിരിച്ചെത്തിയ ശേഷം ലണ്ടന്‍ യാത്ര മറച്ചുവെച്ച് മൂന്ന് … Read more

കോവിഡ് -19: ഇന്ത്യയിൽ 80 കോടി പേരെ ബാധിച്ചേക്കാം: ഡോ. രമണൻ ലക്ഷ്‌മിനാരായണൻ

രാജ്യത്തെ 80 കോടി ആളുകൾക്ക്‌ കോവിഡ്‌ ബാധിക്കാൻ സാധ്യതയെന്ന്‌ വാഷിങ്‌ടൺ സെന്റർഫോർ ഡിസീസ്‌ ഡൈനാമിക്‌സ്‌ എക്കണോമിക്‌സ്‌ പോളിസിയുടെ ഡയറക്‌ടർ ഡോ. രമണൻ ലക്ഷ്‌മിനാരായണൻ.ഏറ്റവും മോശം സാഹചര്യത്തിൽ 60 ശതമാനം ആളുകൾക്കുവരെ രോഗം ബാധിക്കാം.  ചെറിയ ശതമാനത്തിന്‌ ഗുരുതരരോഗബാധയ്‌ക്കും അതിൽ ഒരു വിഭാഗത്തിന്‌ ജീവൻ നഷ്ടപ്പെടാനും ഇടയാകുമെന്ന്‌ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിന്‌ നൽകിയ അഭിമുഖത്തിൽ ഡോ. രമണൻ ലക്ഷ്‌മിനാരായണൻ പറഞ്ഞു. രാജ്യത്ത്‌ രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക്‌ കടന്നിട്ടില്ലെന്ന ഐസിഎംആറിന്റെ വാദം തെറ്റാണ്‌. ഏതാനം ആഴ്‌ചകൾക്കുമുമ്പേ ഇത്‌ സംഭവിച്ചിട്ടുണ്ടാകും. … Read more

നിര്‍ഭയ കേസ്; 4 പ്രതികളെയും പുലര്‍ച്ചെ 5.30-ന് തൂക്കിലേറ്റി

നിര്‍ഭയ കേസ് പ്രതികളായ നാലുപേരെയും തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും സംഭവം വഴിവെച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇന്ത്യാ … Read more

ഇറ്റലിയിൽ മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്‌ 475 പേർ; നടുങ്ങി യൂറോപ്പ്, ആഗോള മരണം-8944 കടന്നു

കോവിഡ്- 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തിൽ 8944 കടന്നു. ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 475 പേരാണ്. കൊവിഡിനാൽ ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇറ്റലിയിൽ ആകെ മരണം 2978 ആയി. നിലവിൽ ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ പകുതിയിലേറെയും ഇറ്റലിയിലാണ്. ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരുദിവസത്തിനുള്ളിൽ മരിച്ചു. ബ്രിട്ടണിൽ മരണം നൂറ് കടന്നു. ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങളും ഇറ്റലിയുടെയും … Read more

കോവിഡ്‌ – 19 വ്യാപനം; പ്രതിരോധ മരുന്നിനായുളള തീവ്രഗവേഷണം, പ്രതീക്ഷയോടെ ലോകജനത

കോവിഡ്‐19 എന്ന  മഹാമാരിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ തലപുകയ്‌ക്കുകയാണ്‌. പ്രതിരോധ മരുന്ന്‌ കണ്ടെത്തുന്നതിന്‌ ശാസ്‌ത്രലോകവും ആരോഗ്യരംഗത്തെ ഗവേഷകരും ഉറക്കമൊഴിയുകയാണ്‌ . ഇവരുടെ ശ്രമങ്ങൾ ആശാവഹമായി പുരോഗമിക്കുന്നു എന്നാണ്‌ വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന.  പ്രതിരോധമരുന്ന്‌ ഗവേഷണവും തുടർപ്രവർത്തനങ്ങളും ചൈനയിലും യു എസിലും ജർമനിയിലും വിപുലീകരണ ഘട്ടത്തിലാണ്. ചിലയിടത്ത് ഇത് മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിത്തുടങ്ങി.ഏറ്റവും കുറഞ്ഞത് പതിനെട്ട്‌  മാസമാണ് ഒരു വാക്സിൻ വിപുലീകരിക്കാൻ വേണ്ടത്. അത് യുദ്ധകാലാടിസ്ഥാനത്തിൽ ആണെങ്കിൽപോലും. പക്ഷെ കോവിഡ് 19  പടരുന്നത് അതിവേഗത്തിൽ ആയതിനാൽ മിക്കവാറും ലോകജനതയുടെ … Read more