പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്- ചൈനയില്‍ കുടുങ്ങിപ്പോയവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കണം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണം. … Read more

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി എതിരൻ കതിരവന് കേരളം സാഹിത്യ അക്കാദമി പുരസ്കാരം.

ചിക്കാഗോ: കേരളം സാഹിത്യ അക്കാദമി പുരസ്‌കാരാം അമേരിക്കൻ മണ്ണിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ എതിരൻ കതിരവന്റെ ‘പാട്ടും നൃത്തവും’ എന്ന ഗ്രന്ഥത്തിലൂടെയാണ് ഉപന്യാസ വിഭാഗത്തിലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അമേരിക്കയിലേക്ക് എത്തുന്നത്. ചെറിയാൻ കെ ചെറിയാന് ശേഷം ആദ്യമായി ഈ പുരസ്കാരത്തിന് അർഹനാകുന്ന പ്രവാസി മലയാളിയായിരിക്കുകയാണ് എതിരൻ കതിരവൻ. അദ്ദേഹത്തിന്റെ തന്നെ ‘മലയാളിയുടെ ജനിതകം’ എന്ന പുസ്തകവും വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ അവസാന നിമിഷം വരെ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നു എന്നത് ഈ നേട്ടത്തിന് ഇരട്ടി … Read more

ഐക്യരാഷ്ട്രസഭയുടെ മുന്നിൽ ഫെബ്. 1 – ന് ,പൗരത്വ നിയമത്തിനെതിരെ യൂറോപ്പ്യൻ മലയാളികളുടെ പ്രതിഷേധം .

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പ്രത്യേകിച്ച് സ്വിറ്റ്സർലൻഡ്, പോളണ്ട്, ജർമ്മനി  ,ഓസ്ട്രിയ ,സ്വീഡൻ,ഫിൻലാൻഡ് ,  അയർലൻഡ് തുടങ്ങിയ  രാജ്യങ്ങളിലെ  മലയാളികൾ എല്ലാവരും കൂടി ഒന്ന് ചേർന്ന് പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മുമ്പിൽ പ്രതിഷേധം   നടത്തുന്നു . പ്രതിഷേധ പരിപാടി   നിശ്ചയിച്ചിരിക്കുന്നത്  ഫെബ്രുവരി ഒന്നിന് ,ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയാണ്   .  പൗരത്വ നിയമവും ,പൗരത്വ പട്ടികയും  ഭരണഘടനപരമായുള്ള  ലംഘനമാണെന്നും ,മതേതരത്വത്തിനു  എതിരാണെന്നും  ഇന്ത്യയുടെ   ജനാധിപത്യത്തിലെ … Read more

കൂട്ട ബലാൽസംഗം; ഇന്ത്യയിൽ ഗർഭിണിയായ യൂറോപ്യൻ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴക്ക്

മോട്ടോർ സൈക്കിളിലെത്തിയ നാൽവർ സംഘത്തിന്റെ ബലാത്സംഗ-ആക്രമണ ശ്രമത്തിൽ നിന്ന്, കഷ്ടിച്ച് രക്ഷപ്പെട്ട് ലോക സഞ്ചാരികളായ ദമ്പതികൾ. രണ്ട് വർഷത്തോളമായി സ്വന്തം കാരവനിൽ ലോകം ചുറ്റുന്നവരാണ് ഇവർ. ബലാൽസംഗത്തിനും ആക്ര മണത്തിനും ഇരകളായത് ടർക്കിഷ് വനിതയായDuygu Keskin Hatton നും അവരുടെ ജർമ്മൻകാരനായ ഭർത്താവ് Timmy Hatton-ഉം ആണ്.അവർ അനുഭവിച്ച ഭയാനകമായ നിമിഷങ്ങളെക്കുറിച്ച്, അവൾട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, “ഞങ്ങളെ ഒരു സംഘം ഇന്നലെ രാത്രി ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാകുകയും ചെയ്യുന്നതുവരെ, ജീവനോടെയിരിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നതേയില്ല”.   യാത്രക്കിടയിൽ പരിചയപ്പെട്ട ഒരു … Read more

ആരാണ് യഥാർഥ ഇന്ത്യക്കാരൻ?ആരാണ് ഭൂരിപക്ഷം?? ശശി തരൂർ എഴുതുന്നു

1947 ഓഗസ്റ്റ് 14-ന് അർധരാത്രി, ‘നിയതിയുമായുള്ള സമാഗമ’മെന്ന വിഖ്യാത പ്രസംഗത്തിലൂടെ ജവാഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പിറവി ലോകത്തെ അറിയിച്ചു-പഴയതിൽനിന്ന് പുതിയതിലേക്ക് കടന്നപ്പോൾ, ഒരു യുഗത്തിന് അന്ത്യം കുറിച്ച് കാലങ്ങളായി അടിച്ചമർത്തപ്പെട്ടുകിടന്നിരുന്ന ഇന്ത്യയുടെ ആത്മാവിന് അതിന്റെ ശബ്ദം തിരികെ ലഭിച്ചപ്പോൾ, അത് ചരിത്രത്തിലെ അത്യപൂർവനിമിഷമായി. ഇന്ത്യൻ ഭരണത്തിൽ സ്തുത്യർഹമായ ഒരു പരീക്ഷണത്തിനാണ് നെഹ്രു തന്റെ വാക്കുകളിലൂടെ തുടക്കം കുറിച്ചത്. വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ അലറിപ്പറഞ്ഞു “കേവലം ഭൂമിശാസ്ത്രപരമായ ആവിഷ്കാരം മാത്രമാണ് ഇന്ത്യ. ഇന്ത്യയെന്ന ഐക്യരാഷ്ട്രം ഭൂമധ്യരേഖപോലെ സാങ്കല്പികമാണ് … Read more

ലോക്കേഷന്‍ മാപ്പ് വഴിതെറ്റിച്ചോ, ഫോണിലെ ലൊക്കേഷന്‍ കൃത്യമാക്കി വയ്ക്കാന്‍ അറിയേണ്ടതെല്ലാം

ഫോണിലെ മാപ്പ് നോക്കി വഴിതെറ്റിപ്പോയ കഥകള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടായിരിക്കാം. എങ്ങനെയാണ് ലൊക്കേഷന്‍ അക്യുറസി മികച്ചതാക്കുക. വഴികള്‍ പറയാം. പെട്രോള്‍ പമ്പ് നോക്കി മുന്നോട്ട് പോയപ്പോള്‍ ചെന്നെത്തിയത് ഡെഡ് എന്‍ഡില്‍. പലപ്പോഴും ഫോണിലെ മാപ്പ് നോക്കി വഴിതെറ്റിപ്പോയ ഇത്തരം കഥകള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടായിരിക്കാം. എങ്ങനെയാണ് ലൊക്കേഷന്‍ അക്യുറസി മികച്ചതാക്കുക. വഴികള്‍ പറയാം. ലൊക്കേഷന്‍ പെര്‍മിഷന്‍ലൊക്കേഷന്‍ പെര്‍മിഷന്‍ ചോദിച്ചുകൊണ്ടുള്ള പോപ്പ് അപ്പുകള്‍ പലപ്പോഴും ശല്യമാണ്. ഇത് ഒഴിവാക്കാനായി നിങ്ങള്‍ നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് ഡാറ്റ, ലോക്കേഷന്‍ എന്നിവയുടെ … Read more

ഹര്‍ത്താല്‍, ബസ് സ്റ്റാന്‍ഡ്; ഓക്‌സ്‌ഫഡ് ഡിക്ഷ്ണറിയില്‍ ഇന്ത്യന്‍ ഇംഗ്ലീഷില്‍നിന്ന് 26 വാക്കുകള്‍

ഓക്സ്ഫഡ് ഡിക്ഷ്ണറിയുടെ പുതിയ പതിപ്പിൽ 26 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടുത്തി. ആധാർ, ഹർത്താൽ, ചാവൽ തുടങ്ങിയ പുതിയ വാക്കുകളാണ് പുതുതായി ഡിക്ഷ്ണറിയുടെ 10-ാമത്തെ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത് ആകെ 1,000 വാക്കുകളാണ്. Aadhaar, dabba, hartal, shaadi, auntie, bus stand, deemed university, FIR, non-veg, redressal, tempo, tube light, veg എന്നിങ്ങനെ പോകുന്നു പുതുതായി ഉൾപ്പെടുത്തിയ ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ. current, looter, looting and upazila എന്നീ … Read more

ബാങ്ക് സമരം രണ്ട് ദിവസം: നാട്ടിൽ ഇടപാടുകള്‍ തടസ്സപ്പെടും

ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകൾ പണമുടക്ക് നടത്തുന്നതിനാൽ ഇന്ത്യയിൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും. വേതന പരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജനുവരിയിൽ നടക്കാൻ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

ലണ്ടനിൽ സിക്ക് വംശജർ തമ്മിൽതല്ലും കത്തികുത്തും; മൂന്നുപേർ മരിച്ചു

ലണ്ടനിൽ സിക്ക് വംശജർ തമ്മിലുണ്ടായ കത്തിക്കുത്തിലും  അടിപിടിയിലും പരിക്കേറ്റ മൂന്ന് പേർ മരിച്ചു.പ്രതികൾ എന്ന് കരുതുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഈസ്റ്റ് ലണ്ടനിൽ ഇന്നലെ രാത്രി ഏഴരക്കാണ്  നിർഭാഗ്യകരമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് സിക്ക് വംശജരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.മരിച്ച മൂന്നു പേരും  ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സിഖ് വംശജരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരും പ്രതികളും പരസ്പരം പരിചയമുള്ളവരും  സുഹൃത്തുക്കളുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. … Read more

അജ്ഞാത വൈറസ്‌ : ചൈനയിൽ ഇന്ത്യക്കാരിക്കും രോ​ഗബാധ

ബീജിങ്‌:ചൈനയില്‍  അജ്ഞാത വൈറസ്‌ പടർന്നുപിടിക്കുന്നു. ഇന്ത്യന്‍ അധ്യാപികയ്ക്കും രോ​ഗം സ്ഥിരീകരിച്ചു. തെക്കുകിഴക്കന്‍ന​ഗരമായ ഷെന്‍സനിലെ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ്  രോഗം ബാധിച്ചതിനെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയില്‍ അജ്ഞാതരോ​ഗം പിടികൂടിയ ആദ്യ വിദേശിയാണിവര്‍. ഞായറാഴ്‌ച 17 പേർക്കുകൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 62 ആയി. മൂന്നുപേരുടെ നില ഗുരുതരമാണ്‌. 50 പേർക്ക്‌ വൈറസ്‌ ബാധിച്ചതായി ചൈനീസ്‌ സർക്കാർ വെളിപ്പെടുത്തി.രണ്ടു മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചത്. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ വൈറസ്‌ പടരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലക്ഷണം ന്യൂമോണിയ സാർസ്, മെർസ് … Read more