യൂസർനെയിം-പാസ്‌വേഡുകൾ ആദായവിൽപ്പനക്ക്; അയർലണ്ടുകാരൻ ഉൾപ്പടെ 2 പേർ പിടിയിൽ

മോഷ്ടിച്ച 12 ബില്യൺ യൂസർനെയിം- പാസ്‌വേഡുകകൾ, ഒരു ഓൺലൈൻ വെബ്‌സൈറ്റ് വഴി വിൽക്കാൻ ശ്രമിച്ച ഒരാൾ   നെതർലാൻഡിലും, മറ്റൊരാൾ വടക്കൻ അയർലണ്ടിലും  പിടിക്കപ്പെട്ടെന്ന് ഡച്ച് പോലീസ്.കിഴക്കൻ ഡച്ച് നഗരമായ Arnhem-മിൽ 22 കാരനെ അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി, എഫ്ബിഐ, ജർമ്മൻ പോലീസ് എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡച്ച് സൈബർ ക്രൈം യൂണിറ്റിന്റെ രഹസ്യ വിവരത്തെ തുടർന്നാണ്, പോലീസ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.വടക്കൻ അയർലണ്ടിൽ നിന്നും 22 കാരനായ രണ്ടാമത്തെ പ്രതിയെക്കൂടി അറസ്റ്റ് … Read more

രാജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരിക്ക് ‘പാർട്ട് ടൈം’ ജോലി വാഗ്ദാനം ചെയ്ത് ബർഗർ കിങ്; വൈറലായി ട്വീറ്റ്!

രാജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് കാനഡയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ബർഗർ കിങ്. ട്വിറ്ററിലൂടെയാണ് കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ‘ഈ റോയൽ ഫാമിലി പാർട്ട് ടൈം ജോലികൾ ഓഫർ ചെയ്യുന്നു’ എന്നായിരുന്നു രസകരമായ ട്വീറ്റ്.ബർഗർ കിങ് കമ്പനിയുടെ ട്വീറ്റ് പുറത്തുവന്ന് നിമിഷങ്ങൾക്കകം വൈറലായി. ചിലർ ട്വീറ്റിനെ അനുകൂലിച്ചും മറ്റുചിലർ കുറ്റപ്പെടുത്തിയും രംഗത്തുവന്നു. സർകാസം കൂടിപ്പോയി എന്നാണ് ചിലർ കുറിച്ചത്. ഹാരി രാജകീയ പദവി മാത്രമേ ഉപേക്ഷിച്ചുള്ളൂ, അഭിമാനവും വ്യക്തിത്വവും ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് … Read more

ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ 5 വിഎ-251 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം

ഇന്ത്യയുടെ ജിസാറ്റ് 30 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഭാരമേറിയ ഉപഗ്രഹമായതിനാലും മറ്റു വിക്ഷേപണത്തിരക്കുകളാലും ഇന്ത്യയുടെ റോക്കറ്റ് ഉപയോഗിച്ചായിരുന്നില്ല വിക്ഷേപണം. പകരം ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ 2.35ന് ഏരിയന്‍ 5 വിഎ-251 എന്ന റോക്കറ്റിലേറിയാണ് ജിസാറ്റ്30 ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥത്തില്‍ എത്തിയത്. 38 മിനിറ്റ് 25 സെക്കന്റ് നീണ്ട പറക്കലിനൊടുവില്‍ ഭൂസ്ഥിരപരിക്രമണപഥത്തിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ ജിസാറ്റ് 30 എത്തിച്ചേര്‍ന്നു. ഇവിടെ നിന്ന് ഉപഗ്രഹത്തിലെ കുഞ്ഞുറോക്കറ്റുകളുടെ സഹായത്തോടെ 36000കിലോമീറ്റര്‍ ഉയരെയുള്ള അന്തിമ ഓര്‍ബിറ്റിലേക്ക് ജിസാറ്റ് എത്തിച്ചേരും. 3357 … Read more

ആപ്പുകൾ ആപ്പുവക്കും! സൂക്ഷിച്ചോ…

ഏറെ പ്രചാരമുള്ള ഡേറ്റിങ്‌ ആപ്പുകളാണ്‌ ടിൻഡർ, ഗ്രിൻഡർ, ഒകെ ക്യുപിഡ്‌ തുടങ്ങിയവ. എന്നാൽ, ഇവയൊന്നും സുരക്ഷിതമല്ലെന്നാണ്‌ നോർവേയിലെ ഉപഭോക്തൃസമിതിയായ നോർവീജിയൻ കൺസ്യൂമർ കൗൺസിലിന്റെ വെളിപ്പെടുത്തൽ. ഇവ ഉപയോക്താക്കളുടെ വ്യക്തിവിവരം ചോർത്തി  പരസ്യക്കമ്പനികൾക്ക്‌ നൽകുന്നുണ്ടെന്ന്‌ ഉപഭോക്തൃസമിതി വെളിപ്പെടുത്തി. 10 ആൻഡ്രോയ്‌ഡ്‌ ആപ്പുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സമിതിയുടെ റിപ്പോർട്ട്‌.  ഈ ആപ്പുകളിലൂടെ ഏകദേശം 135 തേർഡ്‌ പാർടി കമ്പനിക്കാണ്‌ ഉപയോക്താക്കൾ വിവരങ്ങൾ കൈമാറുന്നത്‌.ഗ്രിൻഡർ, ട്വിറ്റിന്റെ ഉടമസ്ഥതയിലുള്ള മോപബ്‌ തുടങ്ങി നാല്‌ ആപ്പുകൾക്കെതിരെ സമിതി നടപടിയെടുത്തിട്ടുണ്ട്‌.  സ്വകാര്യതാ ലംഘനമാണ്‌ ഈ കമ്പനികളുടെ … Read more

ഇത് സെനോബോട്ട്, ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി

ഇത് സെനോബോട്ട്, ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായിഒരുപാട് സവിശേഷതകളുള്ളതാണ് ഈ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ ഒടുവില്‍ ശാസ്ത്രം ജീവനുള്ള റോബോട്ടിനെയും വികസിപ്പിച്ചെടുത്തു. തവളയുടെ മൂലകോശത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്ന ഇതിന്റെ പേര് സെനോബോട്ട് എന്നാണ്. സെല്‍ഫ് ഹീലിംഗ് റോബോട്ടാണിതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ വലുപ്പമൊന്നും ഇതിന് പ്രതീക്ഷിക്കണ്ട കെട്ടോ. മനുഷ്യശരീരത്തിന് അകത്തുകൂടി സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു മില്ലിമീറ്ററിന് താഴെ മാത്രം വലുപ്പമുള്ള റോബോട്ടാണിത്. ചെറുതാണെന്നുവെച്ച് കക്ഷി നിസാരക്കാരനല്ല. നടക്കാനും നീന്താനും കൂട്ടമായി ജോലി ചെയ്യാനുമൊക്കെ കഴിയുന്ന ഇവന് … Read more

ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപണം: ടെസ്‌കോയ്ക്കെതിരെ കേസ് നൽകി ഇന്ത്യൻ വംശജനായ അഭിഭാഷകൻ

യു.കെയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്‌കോയ്‌ക്കെതിരെ ഇന്ത്യൻ വംശജനായ അഭിഭാഷകൻ  ലാലു ഹനുമാൻ   (63) മാനനഷ്ടത്തിന് കേസ് നൽകി. സൂപ്പർമാർക്കററ്റിൽ നിന്നും ചോക്ലേറ്റ് മോഷടിച്ചുവെന്നാരോപിച്ച് ജീവനക്കാർ മോശമായി പെരുമാറിയതിനെ തുടർന്നാണ് ലാലു ഹനുമാൻ   70,000 പൗണ്ട് (91,451 ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയത് . സെൻട്രൽ ലണ്ടനിലെ ലെ റസ്സൽ സ്‌ക്വയറിലെ  സൂപ്പർമാർക്കറ്റിൽ നിന്നും 1.05 പൗണ്ട് (1.37 ഡോളർ) വിലയുള്ള ചോക്ലേറ്റ് വാങ്ങിയ ഹനുമാൻ പണം നൽകിയ ശേഷം ബിൽ … Read more

ശരീരത്തിന് പുറത്ത് ഒരാഴ്ചയോളം കരളിനെ ജീവനോടെ നിലനിർത്താനുതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത്‌ ശാസ്ത്രജ്ഞർ

മനുഷ്യശരീരത്തിന് പുറത്ത് ഒരാഴ്ചയോളം കരളിനെ ജീവനോടെ നിലനിർത്താൻ കഴിയുമെന്ന് ശാസ്ത്ര ലോകം.ഇതുവഴി ട്രാൻസ്പ്ലാറേഷന് ലഭ്യമാകുന്ന കരളുകളുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു .perfusion technology-യിലൂടെ കരൾ  രോഗം ബാധിച്ച നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ ഈ വിദ്യയിലൂടെ കഴിയും.മുൻപ് കുറച്ച് മണിക്കൂറുകൾ മാത്രമേ ശരീരത്തിന് പുറത്ത് അവയവങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ. Nature Biotechnology journal-ൽ  പ്രസിദ്ധീകരിച്ച ഒരു ലേഖനം, ട്രാൻസ്പ്ലാൻറ് മെഡിസിൻ മേഖലയിൽ ഒരു വലിയ മാറ്റത്തിനു വഴി തെളിച്ചെന്നും, മൃതദേഹങ്ങളിൽ നിന്നും ലഭിക്കുന്ന കരളുകൾ ഈ … Read more

ജോക്കര്‍ ജോറായി; 11 ഓസ്‌‌കാര്‍ നോമിനേഷനുകൾ ; ഐറിഷ് നടി ഇത്തവണ നേടുമോ ?

വാഷിംഗ്ടണ്‍: 2020-ലെ ഓസ്‌‌കാര്‍ പുരസ്‌കാരത്തിന്റെ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു. ‘ജോക്കര്‍’-നാണ് കൂടുതല്‍ നോമിനേഷനുകള്‍. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. വണ്‍സ് അപ്പ്ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, 1917, ദി ഐറിഷ് മാന്‍ എന്നീ ചിത്രങ്ങള്‍ 10 നോമിനേഷനുകളായി തൊട്ടുപിറകെയുണ്ട്. റ്റോഡ് ഫിലിപ്‌സ് (ജോക്കര്‍), ക്വിന്‍ടിന്‍ ടറന്റിനോ (വണ്‍സ് അപ്പോണ്‍ എ ടൈം) ബോംഗ് ജൂന്‍ ഹോ (പാരസൈറ്റ്) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്ന പ്രമുഖര്‍. മികച്ച നടന്റെ പട്ടികയില്‍ … Read more

വധശിക്ഷ ജനുവരി 22-ന്; നിര്‍ഭയ കേസില്‍ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പിലാക്കാന്‍ വാറണ്ട്. വധശിക്ഷക്കെതിരെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പിലാക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു പ്രതികള്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയത്.ജസ്റ്റിസ് എന്‍ വി രമണ … Read more

3..2…1…0 സ്‌ഫോടനത്തിന്‌ ഇനി മണിക്കൂറുകൾ മാത്രം ; ഇന്ന് മോക്‌ഡ്രിൽ

മരടിൽ തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച്‌ നിർമിച്ച നാല്‌ പാർപ്പിട സമുച്ചയങ്ങൾ പൊളിക്കാനുള്ള സ്‌ഫോടനത്തിന്‌ ഇനി മണിക്കൂറുകൾ മാത്രം. നിയമം ലംഘിച്ചുള്ള നിർമാണത്തിന്റെ പേരിൽ സുപ്രീംകോടതി ഉത്തരവുപ്രകാരം ഇത്രയും വലിയ നിർമാണങ്ങൾ ഒറ്റയടിക്ക്‌ ഇല്ലാതാക്കുന്നത്‌ രാജ്യത്ത്‌ ആദ്യം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ വൻകിട നിർമാണങ്ങൾ ഒന്നിച്ച്‌ വീഴ്‌ത്തുന്നതും ആദ്യം. വിദഗ്‌ധരുടെ നേതൃത്വത്തിൽ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ്‌ രാജ്യമാകെ ഉറ്റുനോക്കുന്ന സ്‌ഫോടനത്തിന്‌ നിമിഷങ്ങൾ എണ്ണുന്നത്‌.  ഇരൂനൂറോളം കെട്ടിടങ്ങൾ പൊളിക്കുന്നതിന്‌ നേതൃത്വം നൽകി ഗിന്നസ്‌ റെക്കോഡിട്ട ശരത്‌ ബി സർവാതെ … Read more