സൗത്ത് ഡബ്ലിനിൽ 402 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ കൗൺസിൽ അനുമതി
സൗത്ത് ഡബ്ലിനിലെ Ballyboden-ലുള്ള Taylor’s Lane-ല്‍ 402 അപ്പാര്‍ട്ട്‌മെന്റുകളുള്ള കെട്ടിടസമുച്ചയം നിര്‍മ്മിക്കാന്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ അനുമതി. Shannon Homes Dublin UC-യാണ് മൂന്ന് ബ്ലോക്കുകളുള്ള അഞ്ച് നില കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണം നടത്തുക. Large Scale Residential Development (LRD) പദ്ധതി പ്രകാരമാണ് അനുമതി. അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് കൗണ്‍സില്‍ നിര്‍മ്മാണ അനുമതി നല്‍കിയിരിക്കുന്നത്. പൊതുസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി Shannon Homes Dublin UC, കൗണ്‍സിലിന് 4.19 മില്യണ്‍ യൂറോ നല്‍കണമെന്ന ഉപാധിമേലാണ് അനുമതി. നേരത്തെ … Read more