കോർക്കിൽ അജ്ഞാതരുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കൗണ്ടി കോര്‍ക്കിലെ Cobh-ല്‍ യുവാവിന് നേരെ അജ്ഞാതരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ Cork University Hospital-ല്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.55-ഓടെ Newtown Road-ലെ ഒരു കാര്‍ പാര്‍ക്കില്‍ വച്ചാണ് ഇദ്ദേഹത്തെ അജ്ഞാതര്‍ ആക്രമിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം വെള്ളിയാഴ്ച (മാര്‍ച്ച് 15) രാത്രി 8.45-നും 9.15-നും ഇടയ്ക്ക് Newtown Road വഴി യാത്ര ചെയ്തിരുന്ന ആര്‍ക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട വല്ല അറിവും ഉണ്ടെങ്കില്‍ തങ്ങളുമായി … Read more

ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ഡബ്ലിനില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4.30-ഓടെ Whitehall-ലെ Larkhill Road-ല്‍ വച്ചാണ് 30-ലേറെ പ്രായമുള്ള പുരുഷന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ചൊവ്വാഴ്ച മരിച്ചു. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുള്ളവര്‍ തൊട്ടടുത്ത സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ജൂലൈ 30 ഞായറാഴ്ച രാവിലെ 1 മണിക്കും 6 മണിക്കും ഇടയില്‍ Larkhill Road, … Read more

സാമൂഹികവിരുദ്ധരുടെ നഗരമായി ഡബ്ലിൻ; ചെറുപ്പക്കാരന് നേരെ വീണ്ടും ആക്രമണം

ഡബ്ലിനില്‍ വീണ്ടും ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് ഡബ്ലിന്‍ 9-ലെ Whitahall-ലുള്ള Larkhill Road-ല്‍ വച്ച് 30-ലേറെ പ്രായമുള്ള പുരുഷന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം Beaumont Hopsital-ല്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്കും 5 മണിക്കും ഇടയില്‍ Larkhill Road, Collins Avenue പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് ആക്രമണത്തെ പറ്റി എന്തെങ്കിലും സൂചന ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ താഴെ … Read more

ഡോണഗലിൽ പിസാ ഷെഫിന്റെ തലയിടിച്ച് പൊട്ടിച്ച പ്രതിക്ക് അഞ്ച് വർഷം തടവ്

ഒന്നിലധികം പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച 19-കാരനെ തടവിന് ശിക്ഷിച്ച് കോടതി. John McGinley എന്ന 19-കാരനെയാണ് ഇരുമ്പ് ദണ്ഡുപയോഗിച്ച് പിസാ ഷെഫിന്റെ തലയടിച്ച് പൊട്ടിച്ചതടക്കമുള്ള കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം നാല് മാസം ജയില്‍ശിക്ഷ അനുഭവിക്കാന്‍ Letterkenny Circuit Court വിധിച്ചത്. ഇയാള്‍ ആക്രമിച്ച പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ആജീവനാന്തം പാടുകള്‍ അവശേഷിക്കുന്ന തരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആരും മരിക്കാതിരുന്നതെന്ന് ജഡ്ജ് John Aylmer, വിചാരണയ്ക്കിടെ പറഞ്ഞു. Donegal-ലെ Letterkenny-യിലുള്ള … Read more

ഫിൻഗ്ലാസിൽ ഭാര്യയുടെ തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചയാൾക്ക് രണ്ട് വർഷം തടവ്

ഭാര്യയുടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയും, ഇ-സിഗരറ്റ് വലിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തയാള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ജോണ്‍ മക്‌ഡോണാ എന്ന 38-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 2020 മാര്‍ച്ച് 20-നാണ് കേസിന് ആസ്പദമായ സംഭവം. ഫിന്‍ഗ്ലാസിലെ വീട്ടില്‍ വച്ചാണ് തര്‍ക്കത്തിനിടെ പ്രതി, ഭാര്യയെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഭാര്യയുടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയും, ഇ-സിഗരറ്റ് ഉപയോഗിച്ച് മുഖത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഗാര്‍ഡ എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നേരത്തെ അക്രമം അടക്കം … Read more

ഡബ്ലിനിലെ കടയിൽ മോഷണശ്രമം; ജീവനക്കാരന് പരിക്ക്

ഡബ്ലിനിലെ കടയില്‍ നടന്ന മോഷണശ്രമത്തിനിടെ ഷോപ്പ് ജീവനക്കാരന്‍ പരിക്കേറ്റ് ആശുപത്രിയില്‍. Clanbrassil Street പ്രദേശത്ത് ഇന്നലെ വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം. കടയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പണമൊന്നും ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നു. സംഭവത്തിനിടെ ജീവനക്കാരനായ 20-ലേറെ പ്രായമുള്ള ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും, ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

കിൽക്കെന്നിയിൽ ആക്രമണത്തിൽ പരിക്കേറ്റ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കിൽക്കെന്നി സിറ്റിയിൽ മദ്ധ്യവയസ്കൻ ആക്രമണത്തിൽ പരിക്കേറ്റു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് Hebron റോഡ് പ്രദേശത്ത് 40-ലേറെ പ്രായമുള്ള പുരുഷനെ ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ  St Luke’s General ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ആക്രമണം നടന്ന സ്ഥലത്തു നിന്നും 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കിൽക്കെന്നി ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ആക്രമണത്തെ കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവരോ തങ്ങളെ … Read more

വാട്ടർഫോർഡിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വാട്ടര്‍ഫോര്‍ഡില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു Tramore-ലെ Summerhill പ്രദേശത്ത് ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരനെ അടിയന്തരരക്ഷാ സേന എത്തി ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. 50-ലേറെ പ്രായമുള്ള പുരുഷനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാളെ Tramore ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

ഡബ്ലിനിൽ സ്ത്രീക്ക് നേരെ ഗുരുതരമായ അക്രമം; അന്വേഷണം ശക്തമാക്കി ഗാർഡ

വെസ്റ്റ് ഡബ്ലിനില്‍ സ്ത്രീക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കി ഗാര്‍ഡ. ഡബ്ലിന്‍ 15-ലെ Mill Road-ലുള്ള കാട്ടുപ്രദേശത്ത് വച്ച് മാര്‍ച്ച് 18-നാണ് ആക്രമണമുണ്ടായത്. വൈകിട്ട് ഈ വഴി നടന്നുവരികയായിരുന്ന സ്ത്രീക്ക് നേരെ അജ്ഞാതര്‍ ആക്രമണം നടത്തുകയായിരുന്നു. Blanchardstown Village-ല്‍ നിന്നും James Connolly Memorial Hospital-ലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. അതിനാല്‍ത്തന്നെ സംഭവം നടക്കുന്ന സമയം ഇവിടെ കാല്‍നടയാത്രക്കാരായും മറ്റും ആളുകള്‍ ഉണ്ടാകാമെന്നും, ആരെങ്കിലും സംഭവം കണ്ടിരിക്കാമെന്നുമാണ് ഗാര്‍ഡ സംശയിക്കുന്നത്. മാര്‍ച്ച് 18-ന് … Read more

സ്ലൈഗോയിൽ അജ്ഞാതരുടെ ആക്രമണത്തിൽ ചെറുപ്പക്കാരന് ഗുരുതര പരിക്ക്

സ്ലൈഗോയിലെ Rockwood Parade-ല്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച വൈകുന്നേരം 6315-ഓടെയാണ് തലയ്ക്ക് പരിക്കേറ്റ നിലയില്‍ ചെറുപ്പക്കാരനെ കണ്ടെത്തുന്നത്. സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡബ്ലിനിലെ Beaumont Hospital-ലേയ്ക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ആക്രമണം നടന്ന പ്രദേശം സീല്‍ ചെയ്ത ഗാര്‍ഡ, ഫോറന്‍സിക് വിദഗ്ദ്ധരെ കൊണ്ട് പരിശോധന നടത്തി. അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും … Read more