സാമ്പത്തിക തകർച്ചയ്ക്ക് ശേഷം അയർലണ്ടിൽ ഇതാദ്യമായി ജനനനിരക്ക് വർദ്ധിച്ചു; ലോക്ക്ഡൗണിന്റെ ഫലമെന്ന് വിദഗ്ദ്ധർ
അയര്‍ലണ്ടില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി ജനനിരക്കില്‍ വര്‍ദ്ധന. 2020-നെ അപേക്ഷിച്ച് 3,000 കുട്ടികളാണ് 2021-ല്‍ അധികമായി ജനിച്ചത്. ലോക്ക്ഡൗണിന്റ ഫലമാണിതെന്നും, ലോക്ക്ഡൗണ്‍ കാലത്താകാം ജനങ്ങള്‍ കൂടുതലായി കുടുംബം വേണമെന്ന കാര്യത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്നും വിദഗ്ദ്ധര്‍ ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടി പറയുന്നു. 2020-ല്‍ ആകെ 56,874 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. കോവിഡ് ബാധയും, നിരന്തരമായ ലോക്ക്ഡൗണുകളും ലോകത്തെയും, അയര്‍ലണ്ടിനെയും നിശ്ചലമാക്കിയ വര്‍ഷമായിരുന്നു അത്. എന്നാല്‍ 2021-ല്‍ ജനിച്ച കുട്ടികളുടെ എണ്ണം 59,874 ആണ്. മഹാമാരിയും ലോക്ക്ഡൗണും … Read more