കോർക്ക് ഇന്ത്യൻ നഴ്‌സസ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 4-ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് (COINNs) സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് 2023-ന്റെ ഭാഗമായുള്ള ബാഡ്മിന്റണ്‍ ഡബിൾസ് ടൂര്‍ണമെന്റ് ജൂണ്‍ 4-ന്. കോര്‍ക്കിലെ Togher-ലുള്ള St. Finbarr’s National Club-ല്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. മൂന്ന് ഗ്രൂപ്പുകളിലാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് 1 (പുരുഷന്മാര്‍) BI ഗ്രേഡ് D,E (2,3) – സമയം 9.30 am to 12 pm ഗ്രൂപ്പ് 2 (പുരുഷന്മാര്‍) BI ഗ്രേഡ് F,G (4,5) – സമയം … Read more

കോർക്ക് ഇന്ത്യൻ നഴ്‌സസ് സംഘടിപ്പിക്കുന്ന സ്പോർട്സ് ഡേ മത്സരങ്ങൾ ജൂൺ 11-ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് (COINNs) സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് 2023-ന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് ഡേ ജൂണ്‍ 11-ന്. കോര്‍ക്കിലെ Togher-ലുള്ള St. Finbarr’s National Club-ല്‍ രാവിലെ 9 മണി മുതല്‍ പകല്‍ 11 മണി വരെയാണ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ അരങ്ങേറുക. മത്സരങ്ങള്‍ ഇവ: 50 മീറ്റര്‍ ഓട്ടം (3-5 വയസ്, 7-12 വയസ്)100 മീറ്റര്‍ ഓട്ടം (7-12 വയസ്, 13-17 വയസ്)കാന്‍ഡി പിക്കിങ് (3-6 വയസ്, 7-12 വയസ്)കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ (7-12 വയസ്, 13-17 … Read more

കോർക്ക് ഇന്ത്യൻ നഴ്‌സസ് സംഘടിപ്പിക്കുന്ന സമ്മർ ഫെസ്റ്റ് ജൂൺ 11-ന്

കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് (COINNs) സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 11 ഞായറാഴ്ച. രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ കോര്‍ക്കിലെ Togher-ലുള്ള St. Finbarr’s National Club-ല്‍ വച്ച് നടത്തപ്പെടുന്ന ഫെസ്റ്റില്‍ മെക്‌സിക്കന്‍ ഡാന്‍സ്, കരാട്ടേ ഷോ , അനുഗ്രഹ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തപരിപാടി, വടംവലി, ഡബ്ലിന്‍ ഓയാസിസ് അവതരിപ്പിക്കുന്ന ബെല്ലി ഡാന്‍സ് എന്നിവ ഉണ്ടാകും. ഒപ്പം കാര്‍മിക്, എം50 ബാന്‍ഡുകള്‍ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് പെര്‍ഫോമന്‍സും ശ്രദ്ധയാകര്‍ഷിക്കും. … Read more

INMO അന്താരാഷ്ട്ര വിഭാഗം ചെയർപഴ്‌സണായി മലയാളി ജിബിൻ മറ്റത്തിൽ സോമൻ

Irish Nurses and Midwives Organisation (INMO)-ന്റെ അന്താരാഷ്ട്ര വിഭാഗം ചെയര്‍പഴ്‌സണായി മലയാളിയായ ജിബിന്‍ മറ്റത്തില്‍ സോമനെ തെരഞ്ഞെടുത്തു. Cork Indian Nurses (COINNS) അംഗം കൂടിയാണ് ജിബിന്‍.

കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർ സംഘടിപ്പിക്കുന്ന സംഗീത നിശ ഫെബ്രുവരി 20-ന്; സിതാര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, മിഥുൻ ജയരാജ് പങ്കെടുക്കുന്നു

Cork Indian Nurses (COINNs)-ന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 20-ന് കോര്‍ക്കില്‍ വമ്പന്‍ സംഗീതരാവ്. പ്രശസ്ത ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, മിഥുന്‍ ജയരാജ് എന്നിവര്‍ പങ്കെടുക്കുന്ന ലൈവ് സംഗീത പരിപാടി Rochestown Park Hotel-ല്‍ വച്ചാണ് നടത്തപ്പെടുന്നത്. എല്ലാ സംഗീതപ്രേമികളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി COINNs അധികൃതര്‍ പറഞ്ഞു. ടിക്കറ്റുകള്‍ ഉടന്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി COINNs-ന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക: https://www.facebook.com/corkindiannurses

ഇന്ത്യൻ എംബസി നടത്തിയ രംഗോളി മത്സരത്തിൽ കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർക്ക് ഒന്നാം സ്ഥാനം

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച രംഗോളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കോര്‍ക്കിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ COINNs (Cork Indian Nurses). ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ ഇന്ത്യയുടെ 75-ആാം സ്വാതന്ത്രവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എംബസി രംഗോളി മത്സരം സംഘടിപ്പിച്ചത്. തങ്ങളെ ഒന്നാം സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത എംബസി അധികൃതര്‍ക്കും മറ്റും COINNs തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി നന്ദിയറിയിച്ചു.