അയർലണ്ടിൽ നഴ്സുമാർക്കുള്ള കോവിഡ് കാല റെക്കഗ്നീഷൻ പേയ്‌മെന്റ് തൊട്ടടുത്ത ശമ്പള ദിവസം തന്നെ നൽകും: ആരോഗ്യമന്ത്രി

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കും, മറ്റ് മുന്‍ നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള കോവിഡ് റെക്കഗ്നീഷന്‍ പേയ്‌മെന്റ് അടുത്ത ശമ്പള ദിവസം തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. HSE-ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് 600 മുതല്‍ 1,000 യൂറോ വരെയുള്ള അധിക ധനസഹായം നല്‍കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്നാണ് ഡോനലി വ്യക്തമാക്കിയിരിക്കുന്നത്. ധനസഹായം പ്രഖ്യാപിച്ചെങ്കിലും എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് തീരുമാനം നീളുന്നതിനെത്തുര്‍ന്ന് ആരോഗ്യപ്രവര്‍ത്തരുടെ സംഘടനകള്‍ ഈയിടെ HSE-ക്ക് കത്തെഴുതിയിരുന്നു. ജനുവരി 19-ന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ നല്‍കിയിട്ടില്ല. തുടര്‍ന്നാണ് മന്ത്രി ഉറപ്പുമായി രംഗത്തെത്തിയത്. കഴിയുന്നത്ര … Read more