അയർലണ്ടിൽ സ്വന്തമായി വീടുണ്ടാക്കുകയാണോ? ചെലവിന്റെ 30% വരെ സർക്കാർ നൽകും

അയര്‍ലണ്ടില്‍ ആദ്യമായി വീട് നിര്‍മ്മിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം. നേരത്തെ നിര്‍മ്മിക്കപ്പെട്ട വീട് വാങ്ങുന്നവരല്ലാതെ, സ്വന്തമായി പുതിയ വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കുകൂടി പദ്ധതിയുടെ ഗുണം ലഭിക്കുന്ന തരത്തില്‍ The First Home Scheme വിപുലീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. പുതുതായി പണികഴിപ്പിച്ച വീട്/ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ക്കും, വീട്ടുടമ വില്‍ക്കാന്‍ തയ്യാറായ വീട്ടില്‍ താമസിക്കുന്ന വാടകക്കാര്‍ക്കും മാത്രമായിരുന്നു നേരത്തെ ഈ പദ്ധതി വഴി സഹായം ലഭിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ പദ്ധതിയിലേയ്ക്ക് പുതുതായി വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അപേക്ഷിക്കാമെന്നും, ആകെയുള്ള നിര്‍മ്മാണച്ചെലവിന്റെ 30% … Read more

അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

അയര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം 11,988 എന്ന റെക്കോര്‍ഡില്‍. ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാര്‍ച്ച് മാസത്തിലെ കണക്ക് പ്രകാരം ലഭ്യമായ വിവരത്തില്‍, ഒരു മാസത്തിനിടെ ഭവനരഹിതരുടെ എണ്ണം 2.1% വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്നു. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22% ആണ് ഭവനരഹിതരുടെ വര്‍ദ്ധന. മാര്‍ച്ച് മാസത്തില്‍ ഭവനരഹിതരായ 1,639 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഭവനരഹിതരായ ഒറ്റപ്പെട്ട ആളുകളുടെ എണ്ണമാകട്ടെ 5,736 എന്ന റെക്കോര്‍ഡിലുമാണ്. അതേസമയം വീടില്ലാത്ത ചെറുപ്പക്കാരുടെ (18-24 പ്രായക്കാര്‍) എണ്ണം ഒരു മാസത്തിനിടെ 1% കുറവ് സംഭവിച്ച് 1,456 … Read more

അയർലണ്ടിൽ cost-rental വീടുകളുടെ നിർമ്മാണത്തിന് പ്രത്യേക പദ്ധതിയുമായി സർക്കാർ; 150,000 യൂറോ വരെ ഗ്രാന്റ് ലഭിച്ചേക്കും

അയര്‍ലണ്ടില്‍ cost-rental വീടുകള്‍ കൂടുതലായി നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. എന്താണ് Cost-rental? ഒരു പ്രദേശത്തെ മാര്‍ക്കറ്റ് നിരക്കില്‍ നിന്നും 25% കുറവ് വാടകയ്ക്ക് വീടുകള്‍ നല്‍കുന്നതിനെയാണ് cost-rental എന്ന് പറയുന്നത്. ഈ വീടുകള്‍ നോക്കിനടത്തുന്നത് അംഗീകൃത ഹൗസിങ് ബോഡികളോ, തദ്ദേശസ്ഥാപനങ്ങളോ, ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സികളോ ആയിരിക്കും. വലിയ വാടക നല്‍കാന്‍ കഴിവില്ലാത്തവരെ ഹായിക്കുകയാണ് cost-rental പദ്ധതിയുടെ ഉദ്ദേശ്യം. അതായത് നിര്‍ദ്ദിഷ്ട വരുമാനത്തിന് താഴെ മാത്രം വരവ് ഉള്ളവര്‍ക്കാണ് ഈ വീടുകള്‍ … Read more

അയർലണ്ടിൽ ചെറിയ കാലയളവിലേക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കുന്നതിന് നിരോധനം കൊണ്ടുവരും; നിയമനിർമ്മാണം ഉടൻ എന്ന് മന്ത്രി

രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ചെറിയ കാലളവിലേയ്ക്ക് വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്നത് തടഞ്ഞുകൊണ്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് ഭവനമന്ത്രി ഡാര ഒബ്രിയന്‍. ഓണ്‍ ദി സ്‌പോട്ട് ഫൈന്‍ അടക്കമുള്ളവ ഈ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ല്‍ സമാനമായ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്ന തോന്നലില്‍ നിന്നാണ് പ്രത്യേക നിയമം ഉണ്ടാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം കൃത്യമായ പ്ലാനിങ് പെര്‍മിഷനോ, മറ്റ് അനുമതികളോ കൂടാതെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥരെയും, Airbnb പോലുള്ള പ്ലാറ്റ്‌ഫോമുകളെയും നിയമത്തിന് … Read more

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം വാങ്ങി വീടാക്കി മാറ്റാൻ തയ്യാറാണോ? അത്തരക്കാർക്ക് 30,000 യൂറോ വരെ ഗ്രാന്റ് നൽകുന്ന പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആശാവഹമായ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്നതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ പബ്ബുകള്‍ പോലുള്ള കെട്ടിടങ്ങള്‍, പ്ലാനിങ് പെര്‍മിഷനില്ലാതെ തന്നെ വീടുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന തരത്തിലുള്ള പുതിയ ബില്‍ അടുത്ത മാസം ആദ്യം നിയമനിര്‍മ്മാണസഭയില്‍ (Oireachtas) അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബില്‍ പാസായാല്‍, ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ വാങ്ങുന്ന first time buyers-ന് പ്രത്യേക ഗ്രാന്റ് അനുവദിക്കുമെന്ന് ഭവനവമന്ത്രി ഡാര ഒബ്രയനും അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 1 ലക്ഷത്തിലേറെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുണ്ടെന്നാണ് … Read more