ഡബ്ലിനിൽ ബസിലെ സീറ്റിന് തീപിടിച്ചു
ഡബ്ലിനിലെ Parnell Square East-ല്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ സീറ്റിന് തീപിടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച കുട്ടികളടക്കം അഞ്ച് പേരെ ഒരു അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് നഗരത്തിലുണ്ടായ കലാപത്തിന് പിന്നാലെയാണ് ബസില്‍ തീപിടിച്ചതെന്നതിനാല്‍, ഗാര്‍ഡ സംഭവം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. അക്രമി കുടിയേറ്റക്കാരനാണെന്നതിനാല്‍ തീവ്രവലതുപക്ഷവാദികള്‍ വ്യഴാഴ്ച രാത്രി അഴിച്ചുവിട്ട കലാപം നിയന്ത്രണവിധേയമാക്കാനായി 400-ലധികം ഗാര്‍ഡകള്‍ നഗരത്തിലെത്തിയിരുന്നു. ഇപ്പോഴും പ്രദേശം ഗാര്‍ഡയുടെ നിരീക്ഷണത്തിലാണ്. കലാപത്തില്‍ ഒരു ബസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു. കലാപത്തില്‍ പങ്കെടുത്ത 34 പേരെയാണ് ഗാര്‍ഡ ഇതുവരെ അറസ്റ്റ് ചെയ്തത്. … Read more