കോർക്കിൽ അർദ്ധരാത്രി വീടിന് തീവെപ്പ്: അമ്മയ്ക്കും രണ്ട് മക്കൾക്കും പരിക്ക്, രക്ഷപ്പെടാൻ ശ്രമിക്കവേ മകന്റെ കാലൊടിഞ്ഞു

കോർക്കിൽ വീടിനു തീവെപ്പുണ്ടായ സംഭവത്തിൽ സ്ത്രീക്കും രണ്ട് മക്കൾക്കും പരിക്ക്. തിങ്കളാഴ്ച പുലർച്ചെ 12.35-ഓടെയാണ് നഗരത്തിന്റെ തെക്കുഭാഗത്തുള്ള റോച്ചസ്‌ടൗണിലെ സിൽവർ ബർച്ച് എസ്റ്റേറ്റിലുള്ള ഒരു വീട്ടിൽ തീപടർന്നത്. ആരോ മനഃപൂർവം തീവയ്ക്കുകയായിരുന്നു എന്നാണ് ഗാർഡയുടെ സംശയം. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ മക്കളിൽ ഒരാളായ 24-കാരൻ ഒന്നാം നിലയിലെ ജനാലയിൽ നിന്ന് ചാടിയതിനെ തുടർന്ന് വീണ് കാലിന് പരിക്കേറ്റപ്പോൾ, അമ്മയ്ക്കും, 12 വയസുകാരനായ രണ്ടാമത്തെ മകനും പുക ശ്വസിച്ചതിനെ തുടർന്നുള്ള അസ്വസ്ഥതകളും ഉണ്ടായി. മൂവരെയും ആംബുലൻസിൽ കോർക്ക് യൂണിവേഴ്സിറ്റി … Read more

ഡബ്ലിൻ ബാലിമണിൽ നടന്ന വെടിവെപ്പിൽ കൗമാരക്കാരന് ഗുരുതര പരിക്ക്

ഡബ്ലിനിലെ Ballymun-ൽ നടന്ന വെടിവെപ്പിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 12:35-ഓടെ സെന്റ് മാർഗരറ്റ് പാർക്കിൽ വെച്ചാണ് 18 വയസിനടുത്ത് പ്രായമുള്ള കൗമാരക്കാരന് വെടിയേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചിലിത്സയിലാണെന്നും, പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നും ഗാർഡ പറഞ്ഞു. സ്ഥലം ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്. കേസ് അന്വേഷിക്കാൻ Ballymun Garda Station-ലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 11:30-നും ഉച്ചയ്ക്ക് 1:30-നും ഇടയിൽ സെന്റ് മാർഗരറ്റ് പാർക്ക് പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന്‌ … Read more

ലിമറിക്കിൽ മുസ്ലിം പള്ളിക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞു

ലിമറിക്കില്‍ മുസ്ലിം പള്ളിക്ക് നേരെ പെട്രോള്‍ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെ 1.15-ഓടെയാണ് Limerick Mosque & Islamic Cultural Centre-ന് നേരെ അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഇതെത്തുടര്‍ന്ന് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. Dooradoyle-യില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്ക് സമീപം വന്ന ഒരു പുരുഷന്‍, ജനലിലൂടെ അകത്തേയ്ക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു എന്നാണ് വിവരം. ഈ സമയം കെട്ടിടകത്തികത്ത് ഒരാള്‍ ഉണ്ടായിരുന്നെങ്കിലും, ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇദ്ദേഹം അലാറമടിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനാ സേനയെത്തി തീയണച്ചു. സ്ഥലത്ത് ഫോറന്‍സിക് പരിശോധന … Read more

സെന്റ് പാട്രിക്സ് ഡേയിൽ സമരത്തിനൊരുങ്ങി ഗാർഡ; ആഘോഷം അവതാളത്തിലാകുമെന്ന് ആശങ്ക

ശമ്പളം, അലവന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സെന്റ് പാട്രിക്‌സ് ഡേയില്‍ സമരത്തിനൊരുങ്ങി ഗാര്‍ഡ. റാങ്ക് ആന്‍ഡ് ഫയല്‍ ഗാര്‍ഡകളുടെ സംഘടനയായ ദി ഗാര്‍ഡ റെപ്രസന്റേറ്റീവ് അസോസിയേഷന്‍ (GRA) ആണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സമ്പൂര്‍ണ്ണമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പകരമായി സെന്റ് പാട്രിക്‌സ് ഡേയില്‍ ജോലി ചെയ്യുന്ന ഗാര്‍ഡ അംഗങ്ങള്‍ക്ക് പുറമെ അഡീഷണല്‍ സപ്പോര്‍ട്ട് നല്‍കുന്നതില്‍ നിന്നും വിട്ടുനല്‍കാനാണ് അംഗങ്ങളുടെ തീരുമാനം. ഇത് സെന്റ് പാട്രിക്‌സ് ഡേയിലും, അനുബന്ധ പരിപാടികള്‍ നടക്കുന്ന ദിവസങ്ങളിലും, പ്രത്യേകിച്ചും പരേഡുകളിലും … Read more

വെക്സ്ഫോർഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ കോടാലി ഉപയോഗിച്ച് വെട്ടി നശിപ്പിച്ചു

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ കോടാലിയുപയോഗിച്ച് കാറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയ ആള്‍ ഗാര്‍ഡയുടെ പിടിയില്‍. ശനിയാഴ്ച വൈകിട്ട് 4.15-ഓടെ ഫോര്‍ത്ത് മൗണ്ടെയ്ന്‍ കാര്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന നാല് കാറുകളാണ് പ്രതി കോടാലി ഉപയോഗിച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണമാരംഭിച്ച ഗാര്‍ഡ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ Taghmon പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗാര്‍ഡയുടെ സായുധസേനയും അറസ്റ്റിന് പിന്തുണ നല്‍കാനുണ്ടായിരുന്നു. പ്രതിക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1984 സെക്ഷന്‍ 4 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും, അന്വേഷണം … Read more

കോർക്ക് സിറ്റിയിൽ പട്ടാപ്പകൽ ആക്രമണം; കുത്തേറ്റയാൾ ആശുപത്രിയിൽ

കോര്‍ക്ക് തെരുവില്‍ പട്ടാപ്പകല്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ഒരാള്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40-ഓടെ നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ Oliver Plunkett Street-ല്‍ വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് കുത്തേറ്റത്. ഇദ്ദേഹം പരിക്കുകളോടെ ചികിത്സയിലാണ്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ല. സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ വക്താവ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

തിരക്കേറിയ റോഡിൽ കാറുകളുമായി മത്സരയോട്ടം; Co Donegal- ൽ രണ്ടു പേർ പിടിയിൽ

Co Donegal-ലെ തിരക്കേറിയ റോഡിൽ കാറുകളുമായി മത്സരയോട്ടം നടത്തിയ രണ്ട് പുരുഷൻമാർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി ലെറ്റർകെന്നിയിൽ മണിക്കൂറിൽ പരമാവധി 60 കി. മീ വേഗപരിധിയുള്ള റോഡിലായിരുന്നു അമിതവേഗതയിൽ കാറുകളുടെ അഭ്യാസം. ബാങ്ക് ഹോളിഡേ വീക്കെൻഡിന്റെ ഭാഗമായി റോഡ് സുരക്ഷാ പരിശോധന നടത്തിവന്ന ഗാർഡയാണ് ലെറ്റർകെന്നി ടൗൺ സെന്ററിലേക്കുള്ള N56 നാലുവരി പാതയിൽ വെച്ച് ഡ്രൈവർമാരെ പിടികൂടിയത്. അതേസമയം ബാങ്ക് ഹോളിഡേ വീക്കെൻഡിൽ Donegal-ലുടനീളം അമിത വേഗത്തിൽ വാഹനമോടിച്ച നിരവധി ഡ്രൈവർമാരെ പിടികൂടിയിട്ടുണ്ട്. 100kp/h മേഖലയിൽ 146kp/h … Read more

ഡബ്ലിനിൽ ഗാർഡ കാർ അടക്കം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ഡബ്ലിനിൽ ഗാർഡ കാർ അടക്കം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11.20-ഓടെ ഡബ്ലിൻ 12-ലെ Walkinstown- ലുള്ള Cromwellsfort Road-ൽ അഞ്ച് കാറുകളും ഒരു വാനും ആണ് അപകടത്തിൽ പെട്ടത്. കാറുകളിലൊന്ന് ഗാർഡയുടെ ഔദ്യോഗിക വാഹനമായിരുന്നു. നിരവധി പേരെ അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ജീവന് ഭീഷണി യുള്ളതല്ല. ഗാർഡ അംഗങ്ങൾ ഉൾപ്പെട്ട അപകടങ്ങളിലോ മറ്റേതെങ്കിലും സംഭവങ്ങളിലോ ഗുരുതരമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കുകയാണെങ്കിൽ, കേസുകൾ … Read more

ഡബ്ലിനിൽ നടന്ന ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്

ഡബ്ലിനിൽ ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു. ഡബ്ലിൻ 3-ലെ Foster Terrace-ൽ പുലർച്ചെ 1.30-ന് തൊട്ടുമുമ്പായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇവിടെ നിന്നും 60 വയസ്സിലേറെ പ്രായമുള്ള രണ്ട് സ്ത്രീകളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. Foster Terrace-ലെ സംഭവസ്ഥലവും സമീപത്തുള്ള ഒരു വീടും ഗാർഡ ടെക്നിക്കൽ ബ്യൂറോ ഫോറൻസിക് പരിശോധനയ്ക്കായി സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറെയും നിയോഗിക്കുകയും, മൗണ്ട്ജോയ് ഗാർഡ … Read more

ഡബ്ലിനിൽ അപകടകരമായ രീതിയിൽ സ്‌ക്രാംബ്ലർ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ

ഡബ്ലിൻ 15-ലെ Mulhuddart-ൽ അപകടകരമായി സ്‌ക്രാംബ്ലർ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ. സ്‌ക്രാംബ്ലർ ബൈക്കുകൾ നിരവധി അപകടങ്ങൾക്ക് കാരണമായതിനെ തുടർന്ന് രാജ്യത്ത് വ്യാപക എതിർപ്പുകൾ ഉയരുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച പ്രദേശത്തെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഗാർഡ സജീവ പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അപകടകരമായ രീതിയിൽ ഒരാൾ സ്‌ക്രാംബ്ലർ ബൈക്ക് ഓടിക്കുന്നത് കണ്ടത്. 20-ലേറെ പ്രായമുള്ള ഇയാളെ അറസ്റ്റ് ചെയ്ത ഗാർഡ, 1961-ലെ റോഡ് ട്രാഫിക് ആക്ട് സെക്ഷൻ 109 A പ്രകാരം വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ റോഡ് ട്രാഫിക് … Read more