അയർലണ്ടിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; 2028 ആകുമ്പോഴേയ്ക്കും പുതുതായി 1,600 പേരെയെങ്കിലും നിയമിക്കണമെന്ന് സംഘടനകൾ

അയര്‍ലണ്ടില്‍ ജനറല്‍ പ്രാക്ടീഷണേഴ്‌സ് (ജിപി) ആയ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി Medical Organisation (IMO)-ഉം, Irish College of General Practitioners (ICGP)-ഉം. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഹെല്‍ത്ത് കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യത്തിന് ജിപിമാരില്ലാതെ രാജ്യത്തെ ആരോഗ്യരംഗം കടന്നുപോകുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് സംഘടനകള്‍ വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിക്കുകയും, 65-ന് മേല്‍ പ്രായമുള്ളവര്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2028 ആകുമ്പോഴേയ്ക്കും പുതുതായി 1,600 ജിപിമാരെക്കൂടി നിയമിക്കേണ്ടിവരുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. നിലവില്‍ 3,500-ഓളം ജിപിമാരാണ് അയര്‍ലണ്ടിലുള്ളത്. … Read more