ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ വൊളന്ററി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. വിദേകാര്യമന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവയുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്ന് മനസിലാക്കാനും, ഭാവിയില്‍ പഠനത്തിനും, ജോലി തേടുമ്പോഴും ഉപകാരപ്രദമാകുന്നതുമാണ് ഈ ഇന്റേണ്‍ഷിപ്പ്. യോഗ്യത ഇന്ത്യന്‍ പൗരത്വമുള്ളവര്‍, OCI കാര്‍ഡ് ഉള്ളവര്‍, വിദേശപൗരന്മാര്‍ എന്നിവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ഡിഗ്രി യോഗ്യത ഉള്ളവര്‍ വേണം അപേക്ഷിക്കാന്‍. അതേസമയം അഞ്ച് വര്‍ഷത്തെ ഡിഗ്രി കോഴ്‌സിന് ചേര്‍ന്ന് മൂന്ന് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പഠനത്തില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. … Read more

ഡബ്ലിനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകളിൽ മാറ്റം; വിവരങ്ങൾ ഇവിടെ

ഡബ്ലിനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകളിൽ മാറ്റം. മെയ് 24 മുതൽ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകൾ, ഇമെയിൽ അഡ്രസുകൾ എന്നിവ താഴെ പറയുന്നവയാണ്. മരണം, അസുഖം, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിസ അന്വേഷണങ്ങൾക്ക് ഇനി മുതൽ 353 899423734 എന്ന നമ്പറിൽ വേണം ബന്ധപ്പെടാൻ. 24X7 ഈ സേവനം ലഭിക്കുമെങ്കിലും മേൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഈ നമ്പറിൽ അന്വേഷണങ്ങൾ പാടുള്ളൂ. മറ്റ് എല്ലാ പൊതു അന്വേഷണങ്ങൾക്കും 01-2060932 എന്ന നമ്പർ ഉപയോഗിക്കാം. … Read more

അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയ്ക്ക് ഡബ്ലിനിലെ എംബസിയിൽ സ്വീകരണം

അയർലൻഡിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ സന്ദീപ് കുമാർ സ്ഥാനമൊഴിയുന്നതോടെ പകരക്കാരനായി എത്തിയ അഖിലേഷ് മിശ്രയ്ക്ക് സ്വീകരണം. ഇന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ എത്തിയ മിശ്രയെയും, ഭാര്യ രീതി മിശ്രയെയും എംബസി ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു. അയർലൻഡിലെ പുതിയ അംബാസഡർ ആയി മികച്ച സേവനം നടത്താൻ മിശ്രയെ ആശംസിക്കുന്നതായി എംബസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 1989 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനാണ് അഖിലേഷ് മിശ്ര.