കാലാവധി കഴിഞ്ഞ IRP കാർഡുമായി ക്രിസ്മസിന് നാട്ടിൽ പോകാം; ഉത്തരവിറക്കി ഐറിഷ് സർക്കാർ

ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന, Irish Residence Permit (IRP) കാലാവധി തീര്‍ന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി അയര്‍ലണ്ടിലെ നീതിന്യായവകുപ്പ്. IRP കാലഹരണപ്പെട്ടതിനാല്‍ ആശങ്കയില്‍ കഴിയുന്നവര്‍ക്ക് പരിഹാരമായി പുതിയ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഡിസംബര്‍ 6 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലളവില്‍, കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി വിദേശ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് യാത്ര ചെയ്യാമെന്നും, തിരികെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ ഈ കാര്‍ഡ് തന്നെ കാണിച്ചാല്‍ മതിയെന്നും പുതിയ ഉത്തരവില്‍ … Read more

ഡബ്ലിൻ ലുവാസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ചു; മൂന്ന് കൗമാരക്കാർ കോടതി വിചാരണ നേരിടുന്നു

ഡബ്ലിനിലെ ലുവാസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ മൂന്ന് കൗമാരക്കാര്‍ കോടതി വിചാരണ നേരിടുന്നു. 2022 ഡിസംബര്‍ 5-ന് Red Line-ല്‍ വച്ചാണ് 15 വയസുകാരനായ ഒരാളും, 17 വയസ് വീതം പ്രായമുള്ള രണ്ട് പേരും ചേര്‍ന്ന് ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ (20) തുടര്‍ച്ചയായി ചവിട്ടിയും, ഇടിച്ചും പരിക്കേല്‍പ്പിച്ചത്. ഇതിലൊരാള്‍ സ്റ്റീല്‍ കൊണ്ടുള്ള വൈസ് ഗ്രിപ്പ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും ചെയ്തു. ഡബ്ലിനിലെ കുട്ടികളുടെ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. … Read more

അയർലണ്ടിലെ പ്രബലവിഭാഗമായി ഇന്ത്യക്കാർ; സെൻസസ് വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

അയര്‍ലണ്ടിലെ വിദേശികളില്‍ പ്രബലവിഭാഗമായി ഇന്ത്യക്കാര്‍ മാറുന്നു. Central Statistics Office (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022-ലെ വൈവിദ്ധ്യത, കുടിയേറ്റം, വംശം, അയര്‍ലണ്ടിലെ ട്രാവലര്‍ വിഭാഗം, മതം എന്നിവയുമായി ബന്ധപ്പെട്ട സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ 2022 സെന്‍സസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 5,149,139 ആണ്. 2016-ലെ സെന്‍സസില്‍ നിന്നും 8% ജനസംഖ്യാ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനങ്ങളില്‍ 4,283,490 പേര്‍ ഐറിഷ് പൗരന്മാരാണ്. ബാക്കി 631,785 പേര്‍ ഐറിഷ് ഇതര പൗരന്മാരുമാണ് … Read more

അയർലണ്ടിൽ രജിസ്റ്റർ ചെയ്ത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്ന്; ദീർഘകാല താമസ അനുമതി ലഭിക്കുന്നതിലും ഇന്ത്യക്കാർ മുന്നിൽ

മറ്റ് രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറി, ഇവിടെ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് ജീവിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ വകുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2020 വാര്‍ഷിക റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അയര്‍ലണ്ടിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ കുടിയേറ്റക്കാരില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2020-ലെ കണക്കനുസരിച്ച് ഓരോ രാജ്യത്ത് നിന്നുമുള്ള കുടിയേറ്റക്കാരുടെ എണ്ണം (നിയമപരമായി രജിസ്റ്റര്‍ ചെയ്തവര്‍) താഴെ പറയും പ്രകാരമാണ്: · India (21%), … Read more

BT Young Scientist Exhibitionല്‍ അവാര്‍ഡ്‌ കരസ്ഥമാക്കി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികള്‍ ആദിത്യ ജോഷിയും ആദിത്യ കുമാറും

ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ആദിത്യ ജോഷിയും ആദിത്യ കുമാറും 2022 ലെ BT യംഗ് സയന്റിസ്റ്റ് & ടെക്‌നോളജി എക്‌സിബിഷനിൽ അവാർഡ് നേടി. Bernoulli Quadrisection പ്രശ്നം പരിഹരിക്കുന്നതിന് ഒരു പുതിയ രീതി ആവിഷ്കരിച്ചതിന് ആണ് €7,500 സമ്മാന തുകയുള്ള അവാര്‍ഡ്‌ ഇരുവരും കരസ്ഥമാക്കിയത്. ” Bernoulli Quadrisection Problem പരിഹരിക്കുന്നതിനുള്ള ഒരു പുതിയ രീതി” എന്ന പ്രൊജക്റ്റ്‌ ആണ്,15 വയസ്സുള്ള ആദിത്യ ജോഷിയും ആദിത്യ കുമാറും BT Young Scientist & Technology Exhibition ല്‍ … Read more