അയർലണ്ടിലെ കുട്ടികൾക്ക് ഏറ്റവുമധികം ഇടുന്ന പേരുകൾ ഏതെല്ലാമെന്നറിയാമോ?

2023-ലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള കുട്ടികളുടെ പേരുകള്‍ ജാക്ക്, ഗ്രേസ് എന്നിവയാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പേരുകളില്‍ ജാക്ക് ഒന്നാം സ്ഥാനത്താണെങ്കില്‍ നോവ (Noah), ജെയിംസ്, Rian, Oisin എന്നിവയാണ് പിന്നാലെ വരുന്നത്. 2007 മുതല്‍ അയര്‍ലണ്ടില്‍ തുടര്‍ച്ചയായി ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ള ആണ്‍കുട്ടികളുടെ പേരാണ് ജാക്ക്. എന്നാല്‍ 2016-ല്‍ മാത്രം ഈ സ്ഥാനം ജെയിംസ് കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഗ്രേസ് കഴിഞ്ഞാല്‍ Fiadh, എമിലി, സോഫി, Lily എന്നീ … Read more

യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ നിലവാരത്തിൽ മൂന്നാം സ്ഥാനം നേടി അയർലണ്ട്

യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠന നിലവാരത്തിലും, പഠന സൗകര്യം ഒരുക്കുന്നതിലും അയര്‍ലണ്ട് മൂന്നാം സ്ഥാനത്ത്. ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സ്കൂളായ ട്യൂട്ടര്‍ സ്പേസ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് അയര്‍ലണ്ട് വിദ്യാഭ്യാസ നിലവാരത്തിൽ മുൻനിരയിലുള്ളതായി വ്യക്തമായത്. വിദ്യാഭ്യാസ നിലവാരവും, പ്രവേശനവും, ഉന്നത വിദ്യാഭ്യാസവും, ഗവേഷണവും, സാക്ഷരതയും, ഡിജിറ്റല്‍ സാക്ഷരതയും കൂടാതെ സര്‍ക്കാര്‍ നിക്ഷേപവും അടക്കമുള്ളവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മാത്തമാറ്റിക്സിലും സയന്‍സിലുമായി 91.86 പോയിന്‍റോടെ എസ്റ്റോണിയയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എസ്റ്റോണിയയിലെ വിദ്യാര്‍ഥികള്‍ ഏകദേശം 13.55 വര്‍ഷമാണ്‌ അവരുടെ പഠനത്തിന് … Read more

അയർലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ കിറ്റി 109-ആം വയസിൽ വിടവാങ്ങി

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ Kitty Jeffrey നിര്യാതയായി. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് 109-കാരിയായ കിറ്റി വിടവാങ്ങിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ മരണസമയം കൂടെയുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ കോര്‍ക്കിലെ Midleton-ന് സമീപം Knocksatukeen-ലെ വീട്ടില്‍ വച്ചാണ് കിറ്റി തന്റെ 109-ആം ജന്മദിനം ആഘോഷിച്ചത്. മക്കള്‍, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം. കൗണ്ടി കോര്‍ക്കിലെ Glenville-യില്‍ 1914 നവംബര്‍ 12-ന് ഒന്നാം ലോകമഹായുദ്ധകാലത്താണ് കിറ്റി ജനിച്ചത്. പില്‍ക്കാലത്ത് കര്‍ഷകനായ George Jeffrey-ലെ കിറ്റി വിവാഹം ചെയ്തു. … Read more

‘മറ്റ് യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഡബ്ലിൻ സുരക്ഷിതം’: വരദ്കർ

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മറ്റ് പല നഗരങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഡബ്ലിന്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നും, പക്ഷേ ഡബ്ലിനിലെ പൊതുവായ അന്തരീക്ഷം അതക്രമത്തിന്റേത് അല്ലെന്നും വരദ്കര്‍ അഭിപ്രായപ്പെട്ടു. ഡബ്ലിനില്‍ ഈയിടെയായി അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കിവരുന്നുണ്ട്. നവംബര്‍ 23-ന് ഡബ്ലിനിലെ ഒരു സ്‌കൂളിന് മുന്നില്‍ വച്ച് കുട്ടികളടക്കം നാല് പേര്‍ക്ക് കത്തിക്കുത്തേറ്റതിന് ശേഷം പൊട്ടിപ്പുറപ്പെട്ട കലാപം, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്തു. ക്രിസ്മസ് സീസണിലും … Read more

യൂറോപ്പിലെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള രാജ്യമായി അയർലണ്ട്!

യൂറോപ്പിലെ ഏറ്റവും മികച്ച ജീവിതസൗകര്യങ്ങളുള്ള രാജ്യമായി അയര്‍ലണ്ട്. ലൈഫ്‌സ്റ്റൈല്‍ മാഗസിനായ Dailybase ആണ് പട്ടിക തയ്യാറാക്കിയത്. തൊഴിലില്ലായ്മാ നിരക്ക്, ആരോഗ്യരംഗത്തെ സേവനം, ജീവിതച്ചെലവ്, ശമ്പളം മുതലായ 12 ഘടകങ്ങളാണ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്. പട്ടികയില്‍ 100-ല്‍ 73.72 പോയിന്റ് നേടിയാണ് അയര്‍ലണ്ട് ഒന്നാം സ്ഥാനത്തെത്തിയത്. 2022-ല്‍ 11.97 വളര്‍ച്ച നേടിയ ജിഡിപി, അയര്‍ലണ്ടിനെ മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. യൂറോപ്പിലെ ശരാശരിയെ അപേക്ഷിച്ച് 354% അധികമാണിത്. ഒപ്പം രാജ്യത്തെ വിവാഹമോചനങ്ങള്‍ 1,000-ല്‍ 0.6 മാത്രമാണെന്നതും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കാന്‍ … Read more

ശൈത്യകാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊടിയ ശൈത്യത്തിലേയ്ക്ക് കടന്നിരിക്കേ, റോഡ് സുരക്ഷയിലും ആശങ്ക ഉടലെടുത്തിരിക്കുകയാണ്. അയര്‍ലണ്ടില്‍ പൊതുവെ വാഹനാപകടങ്ങളും, മരണങ്ങളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴുകയും, മൂടല്‍മഞ്ഞ്, റോഡിലെ ഐസ് ഉറയുക എന്നിവയുമെല്ലാം അപകടങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ആശങ്ക. എന്നാല്‍ മഞ്ഞുകാലത്ത് സംഭവിക്കാവുന്ന വാഹനാപപകടങ്ങള്‍ വലിയൊരു പരിധി വരെ തടയാന്‍ ചില മുന്‍കരുതലുകള്‍ മതിയാകും. അവ എന്തെല്ലാമാണെന്ന് നോക്കാം. മഞ്ഞ് കാലത്ത് ബാറ്റി ക്ഷയിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണ് വാഹനങ്ങള്‍ക്ക് നേരിടേണ്ടിവരിക. അതിനാല്‍ നിങ്ങളുടെ വാഹനം … Read more

സർവേ: അയർലണ്ടിൽ Sinn Fein-ന്റെ പിന്തുണ കുറഞ്ഞു; Fianna Fail-ന്റെ പിന്തുണയിൽ 1% വർദ്ധന

അയര്‍ലണ്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപിന്തുണയില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. Business Post Red C poll-ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം രാജ്യത്തെ 29% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയില്‍ 31% പേരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നിരുന്നാലും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein തുടരുകയാണ്. സര്‍ക്കാര്‍ കക്ഷിയായ Fianna Fail-ന്റെ പിന്തുണ 1% വര്‍ദ്ധിച്ച് 16% ആയിട്ടുണ്ട്. മറ്റ് … Read more

അയർലണ്ടിൽ ഇന്ന് മുതൽ സമയം ഒരു മണിക്കൂർ പിന്നോട്ട്; ഈ പ്രതിഭാസത്തെ കുറിച്ച് അറിയാം

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്ങിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ 29) രാത്രി 2 മണിമുതല്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ച് വയ്ക്കണം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് പോകുന്ന രീതിയില്‍ കഴിഞ്ഞ രാത്രി 2 മണി മുതല്‍ ഓട്ടോമാറ്റിക്കായി സെറ്റ് ആയിട്ടുണ്ട്. രാജ്യത്ത് ഈ കാലയളവില്‍ നേരത്തെ സൂര്യനുദിക്കുകയും, നേരത്തെ രാത്രിയാകുകയും ചെയ്യുമെന്നതിനാലാണ് ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വയ്ക്കുന്നത്. ഇത് പകല്‍ സമയം കൂടുതല്‍ നേരം ലഭിക്കാന്‍ … Read more

അയർലണ്ടിൽ ഗാർഡയിൽ ചേരാനുള്ള പരമാവധി പ്രായം 35-ൽ നിന്നും 50 ആക്കി വർദ്ധിപ്പിക്കും

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ചേരുന്നതിനുള്ള പരമാവധി പ്രായപരിധി 35-ല്‍ നിന്നും 50 ആക്കി വര്‍ദ്ധിപ്പിക്കും. കൂടുതല്‍ പേരെ ഗാര്‍ഡ സേനയില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പറഞ്ഞു. ഒപ്പം 35 കഴിഞ്ഞവര്‍ക്കുള്ള ഫിറ്റ്‌നസ് ടെസ്റ്റിനും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. രാജ്യത്ത് ആവശ്യത്തിന് ഗാര്‍ഡകളില്ലാത്തത് ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതായി വിമര്‍ശനമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം താന്‍ വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മക്കന്റീ … Read more

ഡബ്ലിനിലെ പൗരത്വദാന ചടങ്ങിൽ ഐറിഷ് പൗരത്വം നേടി 421 ഇന്ത്യക്കാർ

(ഫോട്ടോ: ഐറിഷ് പൗരത്വം നേടിയ ഇന്ത്യക്കാരിയായ രമൺ ദീപ് കൗർ, അമ്മ സരബ്ജിത് കൗറിനൊപ്പം) ഡബ്ലിനിൽ തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ 3,039 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു. ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇതോടെ ഈ വർഷം ഐറിഷ് പൗരത്വം ലഭിക്കുന്നവരുടെ എണ്ണം 11,000 കടന്നു. തിങ്കളാഴ്ച Bryan MacMahon ന്‍റെ നേതൃത്വത്തിൽ ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ പൗരത്വം നേടിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 421 പേരാണ് ഈ ദിവസം ഐറിഷ് … Read more