ChatGPT നിർമ്മാതാക്കളായ OpenAI ഡബ്ലിനിൽ പുതിയ ഓഫിസ് തുറക്കുന്നു

നിര്‍മ്മിതബുദ്ധി (Artificial intelligence- AI) മേഖലയിലെ മുന്‍നിര കമ്പനിയായ OpenAI, ഡബ്ലിനില്‍ പുതിയ ഓഫിസ് തുറക്കുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ OpenAI, മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ AI സാങ്കേതികവിദ്യ എത്തരത്തില്‍ ഉപയോഗിക്കാമെന്നതില്‍ ഗവേഷണം നടത്തിവരുന്ന സ്ഥാപമാണ്. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ ഓഫിസാണ് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിക്കുക. ലണ്ടനിലും ഓഫിസ് തുറക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അയര്‍ലണ്ടില്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് OpenAI-യുടെ പദ്ധതി. പ്രാരംഭഘട്ടത്തില്‍ international payroll specialist, business … Read more

അയർലണ്ടിലെ ഗാർഡയിൽ ക്ലറിക്കൽ ഓഫിസർ ആയി നിയമനം; ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫിസര്‍മാര്‍ക്കായുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിര, താല്‍ക്കാലിക തസ്തികകളിലായി രാജ്യമെമ്പാടും 400 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 20, 3 pm. അപേക്ഷ നല്‍കാന്‍ സന്ദര്‍ശിക്കുക: https://www.garda.ie/garda/en/about-us/our-departments/office-of-corporate-communications/news-media/open-competition-for-appointment-to-the-position-of-clerical-officer.html?fbclid=IwAR1LKh-g7ISImwFBOPoanLaIKzudYYrHSgpcbarO_8-UlncAArb9jCU-ARY

അയർലണ്ടിൽ 50 പേർക്ക് ജോലി നൽകുമെന്ന് Integrity360

സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Integrity360, അയര്‍ലണ്ടില്‍ 50 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഡബ്ലിനില്‍ നിര്‍മ്മിക്കാനിരിക്കുന്ന പുതിയ security operations centre (SOC)-മായി ബന്ധപ്പെട്ടാണ് സാങ്കേതിക വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ക്ക് ജോലി ലഭിക്കുക. നിലവില്‍ കമ്പനിക്കായി 100 പേരോളം അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ നടത്തുന്ന 8 മില്യണ്‍ യൂറോയുടെ നിക്ഷേപത്തോടെ ആകെ ജോലിക്കാരുടെ എണ്ണം 200 ആക്കി ഉയര്‍ത്തുമെന്നും കമ്പനി പറയുന്നു. സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ്‌സ്, അനലിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നീ തസ്തികകളിലേയ്ക്കാകും നിയമനങ്ങള്‍ കൂടുതലും. ഡബ്ലിനിലെ Sandyford-ല്‍ … Read more

അയർലണ്ടിലെ Aldi-യിൽ ജോലി ചെയ്യാൻ തയ്യാറാണോ? ഇപ്പോൾ അപേക്ഷിക്കാം

തിരക്കേറുന്ന ക്രിസ്മസ് കാലത്തിന് മുമ്പായി അയര്‍ലണ്ടില്‍ 340 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. നിലവില്‍ Aldi-യുടെ അയര്‍ലണ്ടിലെ 160 സ്‌റ്റോറുകളിലായി 4,650 പേര്‍ ജോലി ചെയ്യുന്നുണ്ട്. Adamstown, Cabra, Ballyhaunis, Athenry, Kanturk എന്നിവിടങ്ങളില്‍ ഈ വര്‍ഷം പുതിയ സ്റ്റോറുകളും കമ്പനി തുറന്നിരുന്നു. ഡബ്ലിനില്‍ 79, കോര്‍ക്കില്‍ 72, മേയോയില്‍ 25, ഗോള്‍വേയില്‍ 22, കെറിയില്‍ 77, കില്‍ഡെയറില്‍ 15 എന്നിങ്ങനെയാണ് ജോലി ഒഴിവുകള്‍ ഉള്ളത്. നിലവിലെ സ്‌റ്റോറുകളിലേയ്ക്കും, പുതിയ സ്‌റ്റോറുകളിലേയ്ക്കുമായി നിലവില്‍ റിക്രൂട്ട്‌മെന്റ് നടന്നുവരികയാണ്. … Read more

ഡബ്ലിൻ ഹോസ്പിറ്റലിൽ കാറ്ററിംഗ് ജോലിക്ക് താൽക്കാലിക ഒഴിവ്

സൗത്ത് ഡബ്ലിനിലെ ആശുപത്രിയില്‍ കാറ്ററിംഗ് അസിസ്റ്റന്റ് ജോലിയിലേയ്ക്ക് താല്‍ക്കാലിക ഒഴിവ്. വേനല്‍ക്കാലമായ മൂന്ന് മാസത്തേയ്ക്കാണ് കാറ്ററിംഗ് അസിസ്റ്റന്റുമാരെ തേടുന്നത്. മണിക്കൂറിന് 15 യൂറോ നിരക്കിലാണ് ശമ്പളം. 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തങ്ങളുടെ റെസ്യൂം, ബന്ധപ്പെടാനുള്ള വിവരങ്ങളടക്കം jskariah@ rhd.ie എന്ന ഇമെയിലിലേയ്ക്ക് അയയ്ക്കുക.

അയർലണ്ടിൽ 400 ഡോക്ടർമാരെ നിയമിക്കാൻ HSE; ഇന്ത്യക്കാർക്കും അവസരം

അയര്‍ലണ്ടില്‍ 400 ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് കാംപെയിന് തുടക്കമിട്ട് HSE. ഇന്ത്യക്കാര്‍ അടക്കം വിദേശരാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കും കാംപെയിനില്‍ പങ്കെടുക്കാമെന്ന് HSE വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന് Irish Hospital Consultants Association നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചില്‍ ഒന്ന് ഒഴിവുകളും നികത്തിയിട്ടില്ലെന്നായിരുന്നു അസോസിയേഷന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടമുള്ള വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കണ്‍സള്‍ട്ടിങ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ HSE നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവുകള്‍ … Read more

ഡബ്ലിൻ Balckrock-ൽ പുതിയ ഗവേഷണകേന്ദ്രവുമായി മെഡിക്കൽ കമ്പനി BD; 85 പേർക്ക് ജോലി നൽകും

കൗണ്ടി ഡബ്ലിനിലെ Blackrock-ല്‍ ആഗോള മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ BD-യുടെ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 10,600 സ്‌ക്വയര്‍ഫീറ്റില്‍ 4 മില്യണ്‍ യൂറോ ചെലവിട്ട് നിര്‍മ്മിച്ച സെന്ററില്‍, 35 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന് BD അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Enniscorthy-യിലുള്ള നിര്‍മ്മാണശാലയില്‍ 30 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമെന്നും, BD പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളിലുമായി 85-ലേറെ പേര്‍ക്ക് കമ്പനി ജോലി നല്‍കും. ശരീരത്തിലേയ്ക്ക് മരുന്ന് കുത്തിവയ്ക്കുന്ന BD-യുടെ ആദ്യ ഇന്‍ജക്ടര്‍ … Read more

അയർലണ്ടിൽ 400 പേർക്ക് ജോലി പ്രഖ്യാപിച്ച് Boston Scientific

കൗണ്ടി ടിപ്പററിയിലെ Clonmel-ല്‍ നടത്തുന്ന പുതിയ നിക്ഷേപ പദ്ധതി വഴി വരും വര്‍ഷങ്ങളില്‍ രാജ്യത്ത് 400 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് Boston Scientific. ഓഫിസ്, നിര്‍മ്മാണ കേന്ദ്രം എന്നിവയുടെയെല്ലാം വികസനത്തിനായി 80 മില്യണ്‍ യൂറോയാണ് ആരോഗ്യഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ചെലവിടുക. കേന്ദ്രത്തിലെ ഊര്‍ജ്ജഉപയോഗം 90 ശതമാനത്തിലധികവും പാരമ്പര്യേതര (renewable) ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നാക്കിമാറ്റാനുള്ള നടപടികളും എടുക്കും. പ്രൊഡക്ഷന്‍, എഞ്ചിനീയറിങ്, ക്വാളിറ്റി, സപ്ലൈ ചെയര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്നീ വിഭാഗങ്ങളിലേയ്ക്ക് വിദഗ്ദ്ധരായവര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചുകഴിഞ്ഞു. Clonmel-ല്‍ കമ്പനി … Read more

ലിമറിക്കിൽ വൻ നിക്ഷേപ പദ്ധതിയുമായി യുഎസ് ചിപ്പ് നിർമ്മാണ കമ്പനി; 600 പേർക്ക് ജോലി നൽകും

യുഎസ് ചിപ്പ് നിര്‍മ്മാതാക്കളായ Analog Devices, ലിമറിക്കില്‍ വമ്പന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. കമ്പനിയുടെ ലിമറിക്കിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 630 മില്യണ്‍ യൂറോ ചെലവിട്ടുകൊണ്ടുള്ള വികസനപദ്ധതികളാണ് Analog Devices ചെയ്യുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് ഇവിടുത്തെ ഫാക്ടറിയില്‍ നിന്നും കമ്പനി ചിപ്പുകള്‍ നിര്‍മ്മിച്ച് കയറ്റിയയ്ക്കുന്നുണ്ട്. നിലവിലെ കപ്പാസിറ്റി മൂന്നിരട്ടിയാക്കാനാണ് പദ്ധതി. 45,000 സ്‌ക്വയര്‍ഫീറ്റില്‍ പുതുതായി നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ 600 പേര്‍ക്ക് ജോലിയും നല്‍കും. ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകള്‍, 5G ടെലി കമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന … Read more

Dundrum-ൽ പുതിയ സ്റ്റോറുമായി Pennys; റീട്ടെയിൽ ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം

ഡബ്ലിനിലെ Dundrum-ൽ തങ്ങളുടെ പുതിയ ഷോറൂം തുറക്കാൻ ഫാഷൻ റീട്ടെയിലറായ Pennys. 14.8 മില്യൺ യൂറോ ചെലവിൽ നിർമ്മിച്ച ഷോറൂം ജൂൺ 22 ന് പ്രവർത്തനമാരംഭിക്കും. അയർലണ്ടിലെ മൂന്നാമത്തെ വലിയ Pennys സ്റ്റോർ ആണിത്. Dundrum ൽ നേരത്തെ ഉണ്ടായിരുന്ന സ്റ്റോർ മാറ്റി സ്ഥാപിക്കുകയാണ് Pennys ചെയ്തിരിക്കുന്നത്. 2 നിലകളിലായി 60,000 സ്‌ക്വയർ ഫീറ്റിലാണ് നിർമ്മാണം. പഴയ സ്റ്റോറിനെക്കാൾ 64% അധികം വലിപ്പവുമുണ്ട്. പുതിയ സ്റ്റോറിലേയ്ക്ക് റീട്ടെയിൽ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നത് കമ്പനി തുടരുകയാണ്. ജോലി സംബന്ധിച്ച … Read more