യുഎസ് കമ്പനി അയർലണ്ടിലേക്ക്; 1,000 പേർക്ക് ജോലി നൽകും

അയര്‍ലണ്ടില്‍ 1,000 പേര്‍ക്ക് ജോലി നല്‍കാന്‍ യുഎസ് കമ്പനിയായ Dexcom. ഗ്ലൂക്കോസ് മോണിറ്റര്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന Dexcom, തങ്ങളുടെ ആദ്യ യൂറോപ്യന്‍ നിര്‍മ്മാണശാല കൗണ്ടി ഗോള്‍വേയിലെ Atherny-യില്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. IDA അയര്‍ലണ്ടിലൂടെ സര്‍ക്കാര്‍ സഹകരണത്തോടെയാണ് നിര്‍മ്മാണം. അഞ്ച് വര്‍ഷത്തിനിടെ 300 മില്യണ്‍ യൂറോയാണ് ഇവിടെ മുടക്കുക. നിര്‍മ്മാണ സമയത്ത് 500 പേര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ജോലി ലഭിക്കുമെന്നും, നിര്‍മ്മാണശാല പ്രവര്‍ത്തിച്ചുതുടങ്ങുന്ന മുറയ്ക്ക് 1,000-ഓളം പേര്‍ക്ക് ജോലി നല്‍കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹൈടെക് ഗ്രാജ്വേറ്റ്, ടെക്‌നീഷ്യന്‍ ജോലികളാകും ഇവ. … Read more

വമ്പൻ റിക്രൂട്ട്മെന്റ് കാംപെയിനുമായി Aldi; 360 പേർക്ക് ജോലി നൽകും

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലെ 156 സ്റ്റോറുകളിലേയ്ക്കായി 360-ലേറെ ജോലിക്കാരെ നിയമിക്കാന്‍ Aldi. ഇതില്‍ 99 ഒഴിവുകള്‍ ഡബ്ലിനിലാണെന്നും, അതില്‍ തന്നെ 73 എണ്ണം സ്ഥിരജോലിയാണെന്നും കമ്പനി അറിയിച്ചു. ബാക്കി 26 എണ്ണം നിശ്ചിത വര്‍ഷത്തേയ്ക്കുള്ള കരാര്‍ ജോലികളാണ്. തങ്ങളുടെ ജോലിക്കാര്‍ക്കുള്ള മണിക്കൂര്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതായി Aldi ഫെബ്രുവരിയില്‍ അറിയിത്തിരുന്നു. ഇതോടെ തുടക്കക്കാര്‍ക്ക് മണിക്കൂറില്‍ 13.85 യൂറോ ആണ് കമ്പനി നല്‍കുന്നത്. നിലവില്‍ 4,650 പേരാണ് രാജ്യത്ത് Aldi-യുടെ വിവിധ സ്‌റ്റോറുകളിലായി ജോലി ചെയ്യുന്നത്. 2024 വരെയുള്ള മൂന്ന് … Read more

ഡബ്ലിനിലെ The Mayson ഹോട്ടലിൽ നൈറ്റ് മാനേജർ ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ Press Up, Assistant Night Manager തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ലിനിലെ The Mayson ഹോട്ടലില്‍ ആണ് ജോലി ഒഴിവ്. ഉപഭോക്താക്കളോട് ഹൃദ്യമായി പെരുമാറാന്‍ സാധിക്കുന്ന, ഹോട്ടല്‍ മാനേജ്‌മെന്റില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:georson@themayson.ie0894221558

ഡബ്ലിനിൽ പുതിയ വിമാന നവീകരണ ശാല നിർമ്മിക്കാൻ Ryanair; 200 പേർക്ക് തൊഴിലവസരം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 40 മില്യണ്‍ യൂറോ മുടക്കി പുതിയ വിമാന സൂക്ഷിപ്പ്-നവീകരണ ശാല നിര്‍മ്മിക്കാന്‍ Ryanair. ഇതുവഴി ഇവിടെ പുതുതായി 200 പേര്‍ക്ക് ജോലി ലഭിക്കും. എഞ്ചിനീയറിങ്, എയര്‍ക്രാഫ്റ്റ് മെക്കാനിക് എന്നീ രംഗങ്ങളിലാകും ജോലികള്‍. 120,000 ചതുരശ്ര അടി വലിപ്പത്തിലാണ് നവീകരണശാല നിര്‍മ്മിക്കുന്നത്. 2026-ഓടെ 600 വിമാനങ്ങളാകും Ryanair-ന്റെ ഉടമസ്ഥതയില്‍ ഉണ്ടാകുകയെന്നതിനാല്‍, ഇവയില്‍ പലതിന്റെയും അറ്റകുറ്റപ്പണികള്‍ക്ക് വലിയ സഹായമാകും പുതിയ കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ പണി ആരംഭിക്കാനും, 2025-ഓടെ പൂര്‍ത്തിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡബ്ലിന്‍ തങ്ങളുടെ … Read more

അടുത്ത മൂന്ന് വർഷത്തിനിടെ 300 പേർക്ക് ജോലി നൽകാൻ Electricity Supply Board (ESB); കാത്തിരിക്കുന്നത് വമ്പൻ അവസരം

അയര്‍ലണ്ടില്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെ 300 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് Electricity Supply Board (ESB). ഹ്യൂമന്‍ റിസോഴ്‌സസ് മുതല്‍ മറൈന്‍ ബയോളജി വരെ വിവിധ തസ്തികകളിലാകും ജോലി. 2040-ഓടെ സീറോ എമിഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് വമ്പന്‍ റിക്രൂട്ടിങ് നടത്താനുള്ള ESB-യുടെ തീരുമാനം. ഗ്രാജ്വേറ്റുകള്‍, അപ്രന്റിസുകള്‍, ട്രെയിനികള്‍ എന്നിവര്‍ക്കെല്ലാം അവസരമുണ്ടാകും. കമ്പനി പൂര്‍ണ്ണമായും കാര്‍ബണ്‍ മുക്തമാക്കണമെങ്കില്‍ അടിസ്ഥാനസൗകര്യം അടക്കമുള്ള കാര്യങ്ങളില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ESB വ്യക്തമാക്കി. Finance, IT, HR, engineering, … Read more

അയർലണ്ടിൽ 370 സ്ഥിരജോലികൾ സൃഷ്ടിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ Merck

അയര്‍ലണ്ടില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി 440 മില്യണ്‍ യൂറോ നിക്ഷേപം നടത്തി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Merck. ഇതുവഴി 370 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. മെംബ്രേന്‍, ഫില്‍ട്രേഷന്‍ നിര്‍മ്മാണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ജര്‍മ്മന്‍ കമ്പനിയായ Merck-ന്റെ പ്രധാന നീക്കം. Carrigtwohill-ല്‍ മെംബ്രേന്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും, Blarney Business Park-ല്‍ പുതിയ നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കാനും ഈ തുക ചെലവിടും. 2027 അവസാനത്തോടെ 370 സ്ഥിരജോലികളാണ് ഇതുവഴി സാധ്യമാക്കുക. അയര്‍ലണ്ടില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എത്രമാത്രം സൗകര്യം … Read more

ഷാനൺ എയർപോർട്ടിൽ പുതിയ മെയിന്റനൻസ് കേന്ദ്രം തുറന്ന് Ryanair; 200 പേർക്ക് ജോലി നൽകും

ഷാനണ്‍ എര്‍പോര്‍ട്ടില്‍ വമ്പന്‍ മെയിന്റനന്‍സ് കേന്ദ്രം തുറന്നതിലൂടെ 200 പേര്‍ക്ക് ജോലി നല്‍കാന്‍ ഐറിഷ് വിമാനക്കമ്പനിയായ Ryanair. 10 മില്യണ്‍ യൂറോ മുടക്കി നിര്‍മ്മിച്ച കേന്ദ്രം ബുധനാഴ്ചയാണ് പ്രവര്‍ത്തനത്തിനായി തുറന്നത്. എഞ്ചിനീയര്‍മാര്‍, മെക്കാനിക്കുകള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കടക്കം ഇവിടെ ജോലി ഒഴിവുണ്ട്. 2026-ഓടെ കമ്പനിയിലെ വിമാനങ്ങളുടെ എണ്ണം 600 ആക്കി ഉയര്‍ത്താനാണ് Ryanair-ന്റെ പദ്ധതി. ഷാനണ്‍ എയര്‍പോര്‍ട്ടിലെ മെയിന്റന്‍സ് കേന്ദ്രം അതിന് ഉപോദ്ബലകമായി പ്രവര്‍ത്തിക്കും. ഷാനണ്‍ എയര്‍പോര്‍ട്ടിന്റെ ഭാവിയിലെ വളര്‍ച്ച കൂടി മുന്‍കൂട്ടിക്കണ്ടാണ് Ryanair ഇവിടെ നിക്ഷേപം … Read more

കോവിഡ് കാലത്ത് റെക്കോർഡ് വിൽപ്പന; അയർലണ്ടിൽ പുതുതായി 18 സ്റ്റോറുകൾ തുറക്കാൻ Centra; 430 പേർക്ക് ജോലി നൽകും

2021-ല്‍ മികച്ച നേട്ടം കൊയ്തതോടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ റീട്ടെയില്‍ സ്റ്റോറായ Centra. പോയ വര്‍ഷം റെക്കോര്‍ഡ് 1.98 ബില്യണ്‍ വരുമാനമാണ് കമ്പനി നേടിയത്. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കണ്‍വീനിയന്റ് മീല്‍, ട്രീറ്റ് എന്നിവയ്ക്ക് ഏറെ ഡിമാന്‍ഡ് വന്നതായി കമ്പനി പറയുന്നു. കമ്പനി നിര്‍മ്മിക്കുന്ന ബ്രാന്‍ഡായ Moo’d Ice cream-നും ഏറെ ആവശ്യക്കാരുണ്ടായി. 10 മില്യണ്‍ യൂറോയുടെ ഐസ്‌ക്രീമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. 2020-നെ അപേക്ഷിച്ച് 52% അധികമാണിത്. … Read more

സിറ്റി വെസ്റ്റിൽ ആരംഭിക്കുന്ന മൾട്ടി നാഷണൽ റസ്റ്ററന്റിലേയ്ക്ക് വിവിധ തസ്തികകളിൽ ജോലിക്കാരെ തേടുന്നു

പ്രമുഖ മള്‍ട്ടി നാഷണല്‍ റസ്റ്ററന്റ് കമ്പനി സിറ്റി വെസ്റ്റില്‍ പുതുതായി ആരംഭിക്കുന്ന റസ്റ്ററന്റിലേയ്ക്ക് ജോലിക്കാരെ തേടുന്നു. താഴെ പറയുന്ന പൊസിഷനുകളിലാണ് ഒഴിവുകള്‍:ഹെഡ് ഷെഫ്ഷെഫുകള്‍കൗണ്ടര്‍ സ്റ്റാഫ്പാക്കിങ് സ്റ്റാഫ്മാനേജര്‍ഡ്രൈവര്‍മാര്‍ ജോലിയുടെ സ്വഭാവം:ഫുള്‍ ടൈം/പാര്‍ട്ട് ടൈം ജോലി ലഭ്യമാണ്.ഫ്‌ളെക്‌സിബിളായ സമയങ്ങളില്‍ ജോലി ചെയ്യാം.മാസം തോറും ബോണസ് ലഭിക്കും.മണിക്കൂര്‍ കണക്കില്‍ പ്രീമിയം സാലറി.ജോലിക്കായി ബൈക്ക് നല്‍കുന്നതാണ്.ജോലിക്ക് മുമ്പായി നാല് ആഴ്ചത്തെ ട്രെയിനിങ്.മുന്‍പരിചയം ഇല്ലാത്തവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0868461214

സ്ലൈഗോയിൽ 100 പേർക്ക് കൂടി ജോലി നൽകാൻ മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ Arrotek

സ്ലൈഗോയില്‍ 100 പേര്‍ക്ക് കൂടി ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി മെഡിക്കല്‍ ഉപകരണ നിര്‍മ്മാണക്കമ്പനിയായ Arrotek. 20,000 സ്‌ക്വയര്‍ഫീറ്റില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എക്സ്റ്റന്‍ഷന്‍ നിര്‍മ്മിക്കാനായി കമ്പനിക്ക് ഈയിടെ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചിരുന്നു. നിലവില്‍ സ്ലൈഗോയിലെ Finisklin Business park-ലുള്ള Medtech cluster-ല്‍ 50,000 സ്‌ക്വയര്‍ഫീറ്റില്‍ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. Design engineers, project managers, quality, production, finance, customer service, administration എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലാകും പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുക. 2005-ലാണ് Arrotek സ്ഥാപിതമായത്. Cleanroom, braiding, coiling, … Read more