പന്നിയിൽ വികസിപ്പിച്ചെടുത്ത വൃക്ക മനുഷ്യശരീരത്തിൽ പ്രവർത്തിച്ചു; ചരിത്ര നേട്ടവുമായി അമേരിക്കൻ ഡോക്ടർമാർ

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശരീരത്തില്‍ വികസിപ്പിച്ചെടുത്ത വൃക്ക മനുഷ്യശരീരത്തില്‍ വിജയകരമായി ഘടിപ്പിച്ച് ചരിത്രനേട്ടവുമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ നടത്തിയയാളുടെ ശരീരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ ഈ വൃക്ക പ്രവര്‍ത്തിച്ചതോടെ അവയവമാറ്റ ചികിത്സാരംഗത്ത് വമ്പന്‍ മാറ്റത്തിന് കാരണമാകുന്ന നേട്ടത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് യുഎസിലെ ഡോക്ടര്‍മാര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ NYU Langone Health ആശുപത്രിയില്‍ സെപ്റ്റംബര്‍ 25-നാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച രോഗി തന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം … Read more