ജോക്കർ വേഷത്തിൽ ട്രെയിനിൽ കയറിയയാൾ കത്തിയുമായി ആളുകളെ ആക്രമിച്ചു; 17 പേർക്ക് പരിക്ക്; സംഭവം ജപ്പാനിൽ
ടോക്കിയോയിലെ ട്രെയിനില്‍ കത്തിയുമായി ജോക്കര്‍ വേഷത്തിലെത്തിയയാള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്ക്. ആക്രമണമാരംഭിച്ചതോടെ ജനങ്ങള്‍ ജനലുകള്‍ വഴിയും മറ്റും പുറത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വലിയ തരത്തിലുള്ള പ്രതിസന്ധിയാണുണ്ടായതെന്ന് പോലീസും, സാക്ഷികളും പറഞ്ഞു. ട്രെയിനില്‍ തീപിടിത്തം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റ് പലര്‍ക്കും നിസ്സാരമായ പരിക്കുകളേറ്റു. എല്ലാവര്‍ക്കും കത്തിക്കുത്തേറ്റിട്ടില്ലെന്നും, പെട്ടെന്നുണ്ടായ തിരക്കിലും മറ്റും പെട്ടാണ് പലര്‍ക്കും പരിക്കുകളേറ്റതെന്നും അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. ക്യോട്ട ഹട്ടോരി എന്ന 24-കാരനാണ് ആക്രമണം നടത്തിയതെന്നും … Read more