ഷോപ്പിംഗ് സെന്ററുകളിലെ ഗിഫ്റ്റ് വൗച്ചറുകൾ ഉപയോഗിക്കാൻ സാധിക്കാതെ അയർലണ്ടുകാർ; തിരിച്ചടിയായത് പേയ്മെന്റ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയത്

പേയ്‌മെന്റ് കമ്പനിയായ UAB PayrNet-ന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിവിധ ഷോപ്പിങ് സെന്ററുകളില്‍ നിന്ന് വാങ്ങിയ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ ആയിരക്കണക്കിന് അയര്‍ലണ്ടുകാര്‍. ഷോപ്പിങ് സെന്ററുകളില്‍ പണം നല്‍കി വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ വഴിയുള്ള പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാപനമാണ് UAB PayrNet. നിരവധി പേരാണ് ഡബ്ലിനിലെ Liffey Valley Shopping Centre, കോര്‍ക്കിലെ Mahon Point, കില്‍ഡെയറിലെ White Water Shopping Centre, താലയിലെ Square എന്നിവയടക്കമുള്ള സ്റ്റോറുകളില്‍ നിന്നും വാങ്ങിയ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിക്കാന്‍ … Read more

ചൂതാട്ടത്തിനായി ഡബ്ലിനിലെ കടയിൽ നിന്നും 72,000 യൂറോ മോഷ്ടിച്ച മാനേജർക്ക് 240 മണിക്കൂർ സാമൂഹികസേവനം ശിക്ഷ വിധിച്ച് കോടതി

ചൂതാട്ടത്തിനായി കടയില്‍ നിന്നും 72,000 യൂറോ പലതവണയായി മോഷ്ടിച്ച മാനേജര്‍ക്ക് 240 മണിക്കൂര്‍ സാമൂഹികസേവനം ശിക്ഷവിധിച്ച് കോടതി. ഡബ്ലിന്‍ സിറ്റി സെന്ററിലെ Grafton Street-ലുള്ള Aran Sweater Market Ltd. മാനേജറായിരുന്ന Paul Cashel (49)-നെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 2019 മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 11 വരെയാണ് Cashel ഇത്തരത്തില്‍ പലതവണയായി പണം മോഷ്ടിച്ചത്. നേരത്തെ അഞ്ച് തവണ ഗതാഗതനിയമം ലംഘിച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. മോഷണക്കുറ്റം തെളിഞ്ഞതോടെ രണ്ട് വര്‍ഷത്തെ തടവ് … Read more