അയർലണ്ടിൽ ചിത്രീകരിച്ച മനോഹരമായ മ്യൂസിക് ആൽബം ‘ഹിമ’ യൂട്യൂബിൽ റിലീസ് ചെയ്തു

ശിശിരമാസത്തിലെ കുളിരുള്ള പ്രഭാതത്തിൽ, തളിരിലത്തുമ്പിൽനിന്നും ഇറ്റുവീഴുന്ന ഹിമകണം പോലെ, പ്രണയാർദ്രഹൃദയങ്ങളെ തഴുകിയുണർത്തുന്ന മനോഹരമായ ഒരു ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം; “ഹിമ” എന്ന album song ഇന്ന് മോഷൻഹണ്ട് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. പ്രണയത്തിന്റെ വർണ്ണക്കൂട്ടുകളും അയർലണ്ടിന്റെ പ്രകൃതിരമണീയതയും സമന്വയിപ്പിച്ച ഈ മനോഹരമായ ആൽബത്തിന്റെ ആശയവും, സിനിമോട്ടോഗ്രാഫിയും, സംവിധാനവും അയർലൻഡിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ബിജു മുള്ളൻകുഴിത്തടത്തിലിന്റേതാണ്. നിർമ്മാണം, രശ്മി വർഗ്ഗീസ്. (HSE – Ireland) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ഈ ഗാനത്തിലെ ദീപ്തമായ … Read more

അയർലണ്ടിലെ നീനയിൽ ചിത്രീകരിച്ച താരാട്ടു പാട്ട് ‘കണ്ണുയിരേ’ ശ്രദ്ധേയമാകുന്നു

നീനാ (കൗണ്ടി ടിപ്പററി): സ്നേഹം,അതിന് തന്നെ ഒരുപാട് ഭാവങ്ങളും അർത്ഥതലങ്ങളും .എങ്കിലും സ്നേഹത്തിന്റെ അദൃശ്യമായ സ്വർണ്ണ നൂലിനാൽ നെയ്തെടുത്ത ഏറ്റവും പവിത്രമായ ബന്ധം ഒരു ‘അമ്മയും കുഞ്ഞും’തമ്മിലുള്ളത് തന്നെ. ആ സ്നേഹത്തണലിൻ മുൻപിൽ ഭൂമി തന്നെ സ്വർഗമായി മാറുന്നു. അമ്മയുടെ സ്നേഹത്തിന്റെ ആ ഓർമ്മകൾ പോലും ഒരു സുരക്ഷാ കവചമാണ് എന്നും എപ്പോഴും. ഈ കോവിഡ് പശ്ചാത്തലത്തിൽ ബന്ധങ്ങളുടെ ആഴത്തെ അനുഭവവേദ്യമാക്കുന്ന മനോഹരഗാനമാണ് കണ്ണുയിരേ… പൂമുത്തോളെ (ചിത്രം: ജോസഫ് )യ്ക്ക് ശേഷം അജീഷ് ദാസൻ എഴുതിയ അതിമനോഹരമായ … Read more