അയർലണ്ട് മലയാളി സഹോദരങ്ങൾ എബിന്റെയും ജോബിന്റെയും പിതാവ് പീറ്റർ പൗലോസ് (67) നിര്യാതനായി

താലയിൽ താമസിക്കുന്ന എബിൻ പീറ്ററിന്റെ പിതാവ് പാമ്പാക്കോളിൽ പീറ്റർ പൗലോസ് (67) നിര്യാതനായി. സംസ്കാരം 9.5.2022 തിങ്കളാഴ്ച 2 P.M ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പളളിയിൽ . മക്കൾ: എബിൻ ( താല), ജോബിൻ ( കോർക്ക് ) മരുമക്കൾ: റിങ്കു ( താല), ജിനോ (കോർക്ക്). കൊച്ചുമകൻ: സ്‌റ്റീവ് എബിൻ.

അയർലണ്ടിലെ മലയാളി നഴ്‌സിന്റെ മാതാവ് നിര്യാതയായി

താലയിൽ താമസിക്കുന്ന ബേസിൽ തോമസിന്റെ ഭാര്യ ലിനുവിന്റെ മാതാവ്മുത്തോലപുരം പൂവത്തിങ്കൾ പരേതനായ ലോറൻസിന്റെ ഭാര്യ ശ്രീമതി ബിനു ലോറൻസ് (50) നിര്യാതയായി. സംസ്‍കാരം ഏപ്രിൽ 8 ആം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് ശേഷം മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ലിനു (സെന്റ് മേരീസ്‌ ഹോസ്പിറ്റൽ, ഡബ്ലിൻ), ലിബിൻ മരുമകൻ: ബേസിൽ (LIDL, ഡബ്ലിൻ)

അയർലണ്ട് മലയാളി കോര സി. തോമസിന്റെ മാതാവ് നിര്യാതയായി

അയര്‍ലണ്ട് മലയാളിയായ കോര സി. തോമസിന്റെ മാതാവും, മാങ്ങാനം കാഞ്ഞിരത്തറയിലായ ചെമ്പകശ്ശേരില്‍ പരേതനായ തോമസ് കുരുവിളയുടെ ഭാര്യയുമായ ശോശാമ്മ തോമസ് (90) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിയോഗം. പൊന്‍പള്ളി തേക്കുങ്കലായ പുത്തന്‍പറമ്പില്‍ കുടുംബാഗമാണ്. സംസ്‌കാരം 21-03-2022 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 3.30-ന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ പള്ളിയില്‍. കോര സി. തോമസ്, ഡബ്ലിന്‍ സ്റ്റിലോര്‍ഗനില്‍ TICO Ltd കമ്പനിയില്‍ മുന്‍ ഉദ്യോഗസ്ഥനും, ഭാര്യ … Read more

ഗോൾവേയിലെ ജിമ്മി മാത്യുവിൻറെ പിതാവ് നിര്യാതനായി

ഗോൾവേ Bon Secours ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും, ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജി ഐ സി സി) കമ്മിറ്റി മെമ്പറുമായ ജിമ്മി മാത്യുവിൻറെ പിതാവ് പാറേക്കാട്ട് വെച്ചൂർ(കരിനാട്ട്) മാത്യൂ തോമസ്(76) സ്വദേശമായ മുക്കൂട്ടുതറയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 9:30 ന് വസതിയിൽ ശുശ്രൂഷക്കുശേഷം കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കണമല കരിനാട്ട് കുടുംബാംഗമാണ്. മക്കൾ:ജിമ്മി,ജിബിൻ.മരുമക്കൾ:റിൻസി,സോന.കൊച്ചുമക്കൾ:ബെൻ,ബ്രെയൻ,ക്രിസ.ജിമ്മിയും, ഗോൾവേ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയ ഭാര്യ റിൻസിയും ഗോൾവേയിലെ അതെൻറിയിലാണ് താമസിക്കുന്നത്. പരേതന്റെ നിര്യാണത്തിൽ … Read more

ടുള്ളമോർ മാർ ബസേലിയസ് ഇടവക മുൻ ഭദ്രാസന കൗൺസിൽ അംഗം ടോമി ജേക്കബ് അന്തരിച്ചു

ടുള്ളമോര്‍ മാര്‍ ബസേലിയസ് ഇടവകയുടെ ആരംഭ കാലഘട്ടത്തിലെ പ്രവര്‍ത്തകനും, ഇടവകയിലെ ട്രസ്റ്റിയും, ഭദ്രാസന കൗണ്‍സില്‍ അംഗവും ആയിരുന്ന ടോമി ജേക്കബ് അന്തരിച്ചു. അയര്‍ലണ്ടില്‍ നിന്നും പിന്നീട് ഓസ്‌ട്രേലിയയിലേയ്ക്ക് മാറിയ അദ്ദേഹം, കുറച്ചുകാലമായി ഡാര്‍വിനിലായിരുന്നു താമസിച്ചുവന്നിരുന്നത്. വീട്ടില്‍ വച്ച് കുഴഞ്ഞുവീണ ശേഷം മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. നാട്ടില്‍ കോതമഗംലം സ്വദേശിയാണ്. ടോമി ജേക്കബിന്റെ നിര്യാണത്തില്‍ അയര്‍ലണ്ട് പാത്രിയാര്‍ക്കല്‍ വികാരിയേറ്റ് അനുശോചനം അറിയിച്ചു.

വിക്ക്ലോ മലയാളി മാർട്ടിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ നിര്യാതയായി

ചിറക്കടവ്: ആലപ്പാട്ട് പരേതനായ എ.വി. ജോസഫ് ( ഔതക്കുട്ടി) ന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി . മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30-ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയ കുടംബക്കല്ലറയിൽ. പരേത കോട്ടാങ്ങൽ മൂക്കനോലിൽ കുടുംബാംഗമാണ്. മക്കൾ ലീലാമ്മ , ആലീസ്, ഫാ.ജോർജ് ആലപ്പാട്ട് MSFS ( വിശാഖ പട്ടണം പ്രൊവിൻസ് ) അബ്രാഹം, ലിസമ്മ, ആൻസമ്മ. മരുമക്കൾ – കെ.എഫ്. ജോസഫ് തെക്കും ചേരിക്കുന്നേൽ (കപ്പാട്) സൈമൺ നിരവത്ത് ( കണയങ്കവയൽ) , ട്രീസാ … Read more

അയർലണ്ട് മലയാളി ബിനു ഡാനിയേലിന്റെ പിതാവ് കോശി ഡാനിയേൽ നിര്യാതനായി

അയർലണ്ട് മലയാളി ബിനു ഡാനിയേലിന്റെ (ലൂക്കൻ) പിതാവ് നിലമ്പൂര്‍ പുതുപ്പറമ്പില്‍ കോശി ഡാനിയേൽ നിര്യാതനായി. ആദരാഞ്ജലികൾ.

വിക്ക്ലോ മലയാളി ജസ്റ്റിൻ ചാക്കോയുടെ പിതാവ് വി.സി ചാക്കോ നിര്യാതനായി

വിക്ക്‌ലോ മലയാളിയായ ജസ്റ്റിന്‍ ചാക്കോയുടെ പിതാവ് വി.സി ചാക്കോ (കുഞ്ഞുമോന്‍) നിര്യാതനായി. 75 വയസായിരുന്നു. പത്തനംതിട്ട റാന്നി നെല്ലിക്കമണ്ണില്‍ വെട്ടിമല പുത്തന്‍പുരയില്‍ കുടുംബാഗമാണ്.