അയർലണ്ടിൽ Pfizer-ന്റെ കോവിഡ് പ്രതിരോധ ഗുളിക അടുത്തയാഴ്ച മുതൽ വിതരണം ആരംഭിക്കും

അയര്‍ലണ്ടില്‍ അടുത്തയാഴ്ച മുതല്‍ കോവിഡ് പ്രതിരോധത്തിനുള്ള പുതിയ ആന്റി വൈറല്‍ ഗുളിക നല്‍കാനാരംഭിക്കുമെന്ന് HSE. Pfizer-ന്റെ 5,000 ആന്റിവൈറല്‍ ഗുളികകള്‍ കഴിഞ്ഞ ദിവസം അയര്‍ലണ്ടിലെത്തിയിരുന്നു. Paxlovid എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗുളികകള്‍ നിലവില്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കാണ് നല്‍കുക. കൊറോണ വൈറസിനെ ശരീരത്തില്‍ പെരുകാന്‍ അനുവദിക്കാതെ തടയുകയാണ് Paxlovid ചെയ്യുന്നത്. കോവിഡ് കാരണമുള്ള ആശുപത്രി ചികിത്സ 90% വരെ കുറയ്ക്കാന്‍ ഈ ഗുളികയ്ക്ക് കഴിയുമെന്നും അനുമാനിക്കുന്നു. ആദ്യ ഘട്ടത്തില്‍ ആശുപത്രികളിലെ കോവിഡ് രോഗികള്‍ക്കാണ് … Read more

തങ്ങളുടെ പുതിയ കോവിഡ് ഗുളിക 89% ഫലപ്രദമെന്ന് Pfizer; അനുമതി ലഭിക്കുന്നതോടെ കോർക്കിൽ നിർമ്മാണം ആരംഭിക്കും

തങ്ങൾ വികസിപ്പിച്ചെടുത്ത ഗുളിക കഴിച്ചാൽ കോവിഡ് കാരണമുള്ള ആശുപത്രി വാസവും, മരണനിരക്കും 89% വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അമേരിക്കൻ കമ്പനിയായ Pfizer. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ കോവിഡ് ഗുളിക കണ്ടെത്താൻ Pfizer അടക്കമുള്ള കമ്പനികൾ പരീക്ഷണം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന. മികച്ച ഫലം നൽകുന്ന കോവിഡ് വാക്സിൻ നിർമ്മാണം വിജയിച്ചതിനു പിന്നാലെയാണ് മരുന്ന് നിർമ്മാണത്തിനുള്ള പരീക്ഷണങ്ങൾ Pfizer ആരംഭിച്ചത്. നേരത്തെ മറ്റൊരു കമ്പനിയായ Merck നിർമ്മിച്ച കോവിഡ് പ്രതിരോധ ഗുളികയ്ക്ക് യു.കെ അംഗീകാരം നൽകിയിരുന്നു. 50% … Read more

അയർലൻഡിൽ 60-80 പ്രായക്കാർക്ക് നവംബർ മുതൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ

അയര്‍ലന്‍ഡിലെ 60-80 വയസ് പ്രായക്കാരായ 8 ലക്ഷം പേര്‍ക്ക് വരുന്ന നവംബര്‍ മുതല്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കിത്തുടങ്ങുമെന്ന് HSE. 70-ന് മേല്‍ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ GP-യില്‍ നിന്നും, 60-70 പ്രായക്കാര്‍ക്ക് മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ വഴിയും ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതായി The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. National Immunisation Advisory Committee (Niac)-യുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. Pfizer വാക്‌സിന്റെ … Read more