പബ്ബിൽ നിന്നും കള്ളന്മാർ 7 വീപ്പ ബിയർ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ച് ഉടമ; മോഷ്ടാക്കളെ കണ്ടെത്താൻ സഹായിക്കാൻ അഭ്യർത്ഥന

Meath-ലെ ഒരു പബ്ബില്‍ നിന്നും ഏഴ് വീപ്പ ബിയര്‍ കള്ളന്മാര്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ച് പബ്ബ് ഉടമകള്‍. ഡെലിവറി വാന്‍ ബിയറുകള്‍ പബ്ബില്‍ എത്തിച്ച് ഏതാനും മിനിറ്റുകള്‍ക്കകം തന്നെയാണ് ഇവ മോഷണം പോയത്. പരിചയമുള്ള ഒരാള്‍ മരണപ്പെട്ടത് കാരണം സംസ്‌കാരച്ചടങ്ങുകള്‍ക്ക് പബ്ബ് അധികൃതര്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. Navan-ലെ Kilberry Pub and Kitchen എന്ന പബ്ബ് ആഴ്ചകള്‍ക്ക് മുമ്പാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. പ്രദേശത്ത് വേറെയും പബ്ബുകളില്‍ ഈയിടെ ബിയര്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 1,300 … Read more

മഹാമാരിക്കാലത്തും ഭക്ഷണം പുറത്തുനിന്ന്; വീട്ടിലിരിക്കാൻ സർക്കാർ ആവർത്തിക്കുമ്പോഴും അയർലണ്ടിലെ റസ്റ്ററന്റുകളിൽ തിരക്ക് വർദ്ധിക്കുന്നു

രാജ്യത്തെ റസ്റ്ററന്റുകളില്‍ കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ ബുക്കിങ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ബാധ രൂക്ഷമായിരിക്കുന്നതിനിടെ സമ്പര്‍ക്കങ്ങള്‍ കുറയ്ക്കാനും, സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരും, ആരോഗ്യപ്രവര്‍ത്തകരും ആണയിടുന്നതിനിടെയാണ് റസ്റ്ററന്റുകള്‍ വീണ്ടും തിരക്കേറിയ നാളുകളിലേയ്ക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നതെന്നതാണ് വിരോധാഭാസം. ഈ മാസം അയര്‍ലണ്ടിലെ റസ്റ്ററന്റുകളില്‍ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ശരാശരി 85% ആണെന്നാണ് റസ്റ്ററന്റ് ബുക്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായ Open Table പറയുന്നത്. കോവിഡിന് മുമ്പ് 2019-ല്‍ ഇതേ മാസം ഉണ്ടായതിനെക്കാള്‍ വര്‍ദ്ധിച്ച ബുക്കിങ്ങാണിത്. നവംബര്‍ … Read more