ഒടുവിൽ ഐറിഷ് സർക്കാർ വഴങ്ങി; ഇന്ത്യക്കാരനെ നാടുകടത്തില്ല; നാദിം നിരാഹാരം അവസാനിപ്പിച്ചു

നാടുകടത്തരുതെന്ന ആവശ്യവുമായി കോര്‍ക്കില്‍ ഇന്ത്യക്കാരന്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. നാടുകടത്തലുണ്ടാകില്ലെന്ന് നീതിന്യായ വകുപ്പില്‍ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് നാദിം ഹുസൈന്‍ എന്ന ബംഗാള്‍ സ്വദേശി ഒമ്പത് ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. പശ്ചിമബംഗാളില്‍ നടന്ന ഹിന്ദു-മുസ്ലിം കലാപത്തിനിടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടയാളാണ് നാദിം. ഇതിന് ശേഷം 2019 ജനുവരിയിലാണ് ഡയറക്ട് പ്രൊവിഷന്‍ വഴി ഇദ്ദേഹം അയര്‍ലണ്ടില്‍ എത്തുന്നത്. എന്നാല്‍ ഡയറക്ട് പ്രൊവിഷന്‍ കാലാവധി അവസാനിച്ചെന്ന കാരണത്താല്‍ ഇദ്ദേഹത്ത ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ International Protection Officer (IPO) ഉത്തരവ് … Read more