മോഷ്ടിച്ച കാറുമായി പോകവേ ഗാർഡയെ ആക്രമിച്ചു; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ മോഷ്ടിച്ച കാറുമായി രക്ഷപ്പെടുകയായിരുന്നവരെ തടഞ്ഞ ഗാര്‍ഡ ഉദ്യോഗസ്ഥന് പരിക്ക്. വ്യാഴാഴ്ച ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് രാത്രി 8.45-ഓടെയാണ് സംഭവം. 20-ലേറെ പ്രായമുള്ള ഉദ്യോഗസ്ഥന്റെ പരിക്ക് സാരമുളളതല്ലെന്നും, വൈദ്യസഹായം നല്‍കിയെന്നും ഗാര്‍ഡ അറിയിച്ചു. Dublin 8-ലെ Basil Street പ്രദേശത്ത് പട്രോളിങ് നടത്തവേയാണ് മോഷ്ടിച്ച കാറുമായി പോകുകയായിരുന്ന രണ്ട് പേരെ ഗാര്‍ഡ പരിശോധനയ്ക്കായി കൈകാണിച്ചത്. കാര്‍ നിര്‍ത്തിയെങ്കിലും ഡ്രൈവര്‍ ഗാര്‍ഡ ഉദ്യോഗസ്ഥരിലൊരാളെ ആക്രമിച്ച ശേഷം കാറുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെടുത്തു. ഈ … Read more

ഡബ്ലിനിൽ കൗമാരക്കാരെ കൊള്ളയടിച്ചു; യുവാവിനെ വലയിലാക്കി ഗാർഡ

ഡബ്ലിനിലെ Temple Bar-ല്‍ കൗമാരക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ മൂന്നുപേര്‍ ചേര്‍ന്ന സംഘം കൊള്ളയടിച്ചത്. Pearse Street ഗാര്‍ഡ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഫയല്‍ തയ്യാറാക്കി പബ്ലിക്ക് പ്രോസിക്ക്യൂഷന്‍ ഡയറക്ട്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധപരിശോധനകള്‍ നടത്തിവരികയാണ്. അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തെളിവുകള്‍ കൈവശം ഉള്ളവരോ 01 … Read more

കിൽഡെയറിൽ ഫാർമസിയിൽ കൊള്ള നടത്തിയയാൾ പിടിയിൽ

കില്‍ഡെയര്‍ കൗണ്ടിയിലെ Newbridge-ല്‍ കൊള്ള നടത്തിയയാളെ ഗാര്‍ഡ പിടികൂടി. ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് Newbridge-ലെ ഒരു ഫാര്‍മസിയില്‍ കത്തിയുമായി എത്തിയ 30-ലേറെ പ്രായമുള്ള അക്രമി പണം ആവശ്യപ്പെട്ടത്. ഭയന്ന ജീവനക്കാരന്‍ പണം നല്‍കുകയും, അക്രമി രക്ഷപ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും വിവരം ലഭിച്ച് സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ, പ്രതിയെ ഓടിച്ചിട്ട് പിടിച്ചു. ഇയാളില്‍ നിന്നും മോഷ്ടിക്കപ്പെട്ട പണവും വീണ്ടെടുത്തു. പ്രതിയെ കില്‍ഡെയര്‍ കൗണ്ടിയിലെ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Drogheda-യിലെ കടയിൽ ആയുധം കാട്ടി കവർച്ച; രണ്ടു പേർ അറസ്റ്റിൽ

കൗണ്ടി ലൂവിലെ Drogheda-യില്‍ ആയുധവുമായെത്തി കൊള്ള നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. പ്രദേശത്തെ ഒരു കടയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ഒരാള്‍ കത്തിയുമായി എത്തിയത്. കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ഇയാള്‍ വലിയൊരു തുകയുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കൗണ്ടി ലൂവിലെ ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ചു.

താലയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള; പ്രതി അറസ്റ്റിൽ

താലയിലെ കടയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയ പ്രതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് താലയിലെ Jobstown പ്രദേശത്തുള്ള പലചരക്ക് കടയില്‍ കൊള്ള നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്. കടയിലെത്തിയ പ്രതി, ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. ഇയാള്‍ സമീപത്തെ മറ്റൊരു കടയില്‍ കത്തിയുമായി എത്തി പണമാവശ്യപ്പെട്ടെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. തുടര്‍ന്നാണ് ഈ കടയിലെത്തിയത്. ഗാര്‍ഡ എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് താലയിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയ … Read more

ഡബ്ലിനിലെ ട്രെയിൻ സ്റ്റേഷനുകളിൽ മോഷണം; ഒരാൾ അറസ്റ്റിൽ

ഡബ്ലിനിലെ ട്രെയിന്‍ സ്റ്റേഷനുകളില്‍ ഈ മാസം നടന്ന ഏതാനും മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജനുവരി 15-ന് Shankill Dart Station-ല്‍ നടന്ന അഞ്ച് മോഷണങ്ങളടക്കം ചെയ്തത് ഇയാളാണെന്നാണ് സംശയിക്കപ്പെടുന്നത്. 18-നടുത്ത് പ്രായമുള്ളയാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. Shankill-ന് പുറമെ Sandycove സ്‌റ്റേഷനില്‍ ജനുവരി 11-ന് രണ്ട് മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. Seapoint Dart Station-ല്‍ ജനുവരി 8-ന് ഒരു മോഷണശ്രമവും നടന്നു. അറസ്റ്റിലായ ആളെ പിന്നീട് Dun Laoghaire District Court-ല്‍ ഹാജരാക്കിയ ഗാര്‍ഡ കസ്റ്റഡിയില്‍ വാങ്ങി. … Read more

മാരകായുധങ്ങളുമായെത്തി സിഗരറ്റ്, മദ്യം, പണം എന്നിവ മോഷ്ടിച്ചു; 3 പേർ പിടിയിൽ

കൗണ്ടി ഒഫാലിയിലെ Ferbane-ല്‍ മാരകായുധങ്ങളുമായി മോഷണം നടത്തിയ മൂന്ന് പേര്‍ ഗാര്‍ഡയുടെ പിടിയില്‍. തിങ്കളാഴ്ച രാവിലെ 6.40-ഓടെയാണ് പ്രദേശത്തെ കടയില്‍ ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സിഗരറ്റ്, മദ്യം, പണം എന്നിവ മോഷ്ടിച്ചത്. ഈ സമയം രണ്ട് വനിതാ ജീവനക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഒരു കറുത്ത നിറമുള്ള വാഹനത്തില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 19, 20, 26 പ്രായക്കാരായ മൂന്ന് പുരുഷന്മാരെ ഗോള്‍വേയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. Criminal Justice Act, 2007 … Read more

ഡബ്ലിനിലെ കടയിൽ തോക്കും പിക്കാക്സും ചുറ്റികയുമുപയോഗിച്ച് മോഷണശ്രമം; കീഴ്‌പ്പെടുത്തി ഗാർഡ

ഡബ്ലിനിലെ കടയില്‍ ആയുധങ്ങളുമായെത്തി മോഷണശ്രമം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍-13-ലെ Baldoyle-ലെ ഒരു കടയിലാണ് ഹാന്‍ഡ് ഗണ്‍, പിക്കാക്‌സ്, ചുറ്റിക എന്നിവയുമായി എത്തിയ രണ്ടുപേര്‍ മോഷണത്തിന് ശ്രമിച്ചത്. സമീപത്തെ പോസ്റ്റ് ഓഫീസിലേയ്ക്ക് അതിക്രമിച്ച് കടക്കാനും ഇവര്‍ ശ്രമിച്ചു. ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കടയിലെ അലാറം ശബ്ദിക്കുകയും, പ്രദേശത്തെ Raheny, Clontarf സ്റ്റേഷനുകളില്‍ നിന്നും ഗാര്‍ഡയും, Garda ASU (Armed Support Unit)-ഉം സംഭവസ്ഥലത്ത് കുതിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ഗാര്‍ഡ സായുധസംഘം ഇവിടേയ്ക്ക് … Read more