പങ്കാളിയുടെ സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 18 മാസം തടവ്

മുന്‍ പങ്കാളിയുടെ സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് 18 മാസം തടവ്. ഡോണഗല്‍ സ്വദേശിയായ 27-കാരനെയാണ് Central Criminal Court ശിക്ഷിച്ചത്. ആദ്യം മൂന്ന് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജ്, പിന്നീട് കര്‍ശന ഉപാധികളോടെ ശിക്ഷ 18 മാസമാക്കി കുറയ്ക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ഉത്തരവുണ്ട്. സംഭവം നടക്കുന്ന സമയത്ത് 19-കാരിയായിരുന്ന പെണ്‍കുട്ടി, തന്റെ മൂത്ത സഹോദരിക്കൊപ്പം ബെഡ്ഡില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ഇവിടെയെത്തിയ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഗാര്‍ഡയെ വിളിച്ചുവരുത്തിയപ്പോള്‍, … Read more

Sligo Town-ൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് ഗാർഡ

Sligo Town-ല്‍ കൗമാരാക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവം ഗുരുതരമാണെന്ന് വ്യക്തമായതോടെ ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവം നേരിട്ട് കണ്ടവരോ, സംഭവത്തെപ്പറ്റി വല്ല വിവരവും ഉള്ളവരോ ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരെയും ചോദ്യം ചെയ്യുന്നുണ്ട്. ശനിയാഴ്ച രാത്രിയോടെ തങ്ങള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടതായി ഒരുപിടി പെണ്‍കുട്ടികളാണ് ഗാര്‍ഡയ്ക്ക് പരാതി നല്‍കിയത്. നഗരത്തില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ രാത്രി 8 മണിക്കും, 10 മണിക്കും ഇടയില്‍ അജ്ഞാതരുടെ … Read more

ഹാലോവീൻ രാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്വേഷണമാരംഭിച്ച് ഗാർഡ

ഹാലോവീന്‍ രാത്രിയില്‍ ഡബ്ലിനിലെ പാര്‍ക്കില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഞായറാഴ്ച രാത്രിയാണ് Donaghmede Park-ല്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തൊട്ടടുത്ത് ദിവസം ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചു. ഫോറന്‍സിക് പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി പാര്‍ക്കിലെ പ്രദേശം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.