അയർലണ്ടിൽ വംശീയാധിക്ഷേപം തടയാനുള്ള പുതിയ ബിൽ; എതിരഭിപ്രായങ്ങൾ തള്ളി മന്ത്രി

അയര്‍ലണ്ടിലെ പുതിയ വംശീയാധിക്ഷേപ സംരക്ഷണ ബില്ലിന് എതിരായ അഭിപ്രായങ്ങളെ തള്ളി നീതിന്യായ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ടെസ്ല, ട്വിറ്റര്‍ എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് തുടങ്ങിയവരാണ് ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്. ‘താന്‍, തന്റെ രാഷ്ട്രീയദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നത് ട്രംപ് കുടുംബത്തിന്റെയോ, മസ്‌കിന്റെയോ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയോ പക്കല്‍ നിന്നല്ല’ എന്നാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഹാരിസ് പറഞ്ഞത്. നിലവില്‍ Dail-ല്‍ പാസായ Criminal Justice (Incitement to … Read more

സുപ്രധാന മാറ്റത്തിനൊരുങ്ങി അയർലണ്ടിലെ ഉന്നതവിദ്യാഭ്യാസമേഖല; വിദ്യാർത്ഥികളുടെ ഫീസ് കുറയും, 307 മില്യന്റെ അധിക ഫണ്ടിങ് ലഭ്യമാക്കിയെന്നും മന്ത്രി

അയര്‍ലണ്ടിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. ഐറിഷ് വിദ്യാര്‍ത്ഥികളുടെ കോളേജ് ഫീസില്‍ ഇളവുകള്‍ നല്‍കുമെന്നതടക്കമുള്ള പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളാണ് ഉന്നതവിദ്യാഭ്യാസമന്ത്രി സൈമണ്‍ ഹാരിസ് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. മേഖലയില്‍ പുതുതായി 307 മില്യണ്‍ യൂറോയുടെ അധികനിക്ഷേപം നടത്തുമെന്ന് പറഞ്ഞ ഹാരിസ്, ഇത് അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ റാങ്കിങ് മുകളിലേയ്ക്ക് നയിക്കാന്‍ കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഫണ്ടിങ്ങിലൂടെ കൂടുതല്‍ ലക്ചറര്‍മാരെ നിയമിക്കുമെന്നും, വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞ ഒരു … Read more

മന്ത്രി Simon Harris-നും ഭാര്യയ്ക്കും ആൺകുഞ്ഞ് പിറന്നു

ഉന്നതവിദ്യാഭ്യാസ മന്ത്രി Simon Harris-നും ഭാര്യ Caoimhe-ക്കും ആണ്‍കുഞ്ഞ് ജനിച്ചു. ബുധനാഴ്ചയാണ് Caoimhe കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണ്. Saoirse എന്നാണ് Harris-ന്റെയും, Caoimhe-യുടെയും മൂത്ത മകളുടെ പേര്. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത Harris, മകന് Cillian എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുറിച്ചു. ഏതാനും ആഴ്ചയ്‌ത്തേയ്ക്ക് താന്‍ പറ്റേണിറ്റി ലീവിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ Harris-നും മന്ത്രിക്കും ആശംസകള്‍ നേര്‍ന്നു. Harris … Read more