ടെസ്ലയുടെ S, Y മോഡൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ ഇനി ഇറക്കില്ല; ബുക്ക് ചെയ്തവർക്ക് മൂന്ന് ഓഫറുകളുമായി കമ്പനി

ടെസ്ലയുടെ Model S, Model X എന്നീ കാറുകളുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇനിമുതല്‍ അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ ലഭ്യമാകില്ലെന്ന് കമ്പനി. നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഈ മോഡലുകള്‍ ഇനി ലഭിക്കില്ല. മോഡലുകള്‍ക്ക് എത്ര വിലവരുമെന്ന് വൈകാതെ പറയുമെന്നാണ് ടെസ്ല അറിയിച്ചിരുന്നതെങ്കിലും, ഈ മോഡലുകള്‍ നിര്‍മ്മിക്കില്ല എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. അതേസമയം ഇവയ്ക്ക് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്: ചെറിയ മോഡലുകളായ Model 3 അല്ലെങ്കില്‍ Model Y എന്നിവയിലേയ്ക്ക് മാറുക, … Read more

അടുത്ത ആഗ്രഹവുമായി ശതകോടീശ്വരൻ; 41 ബില്യൺ ഡോളർ മുടക്കി ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്‌ക്

ട്വിറ്ററിന്റെ ബോര്‍ഡ് മെംബറാകാനുള്ള അവസരം വേണ്ടെന്ന് വച്ചതിന് പിന്നാലെ 41 ബില്യണ്‍ ഡോളര്‍ മുടക്കി ട്വിറ്റര്‍ കമ്പനിയെ സ്വന്തമാക്കാന്‍ ഓഫര്‍ നല്‍കി ഇലോണ്‍ മസ്‌ക്. നിലവില്‍ ട്വിറ്ററില്‍ 9 ശതമാനത്തിലേറെ ഷെയറുണ്ട് ടെസ്ലയുടെ ഉടമയും, ശതകോടീശ്വരനുമായി മസ്‌കിന്. ഇത് 38% ആയി ഉയര്‍ത്താനായി ഷെയറിന് 54.20 ഡോളറാണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ കമ്പനി മെച്ചപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും, ട്വിറ്ററിനെ ഒരു പ്രൈവറ്റ് കമ്പനിയാക്കേണ്ടതുണ്ടെന്നും ട്വിറ്റര്‍ ചെയര്‍മാന് അയച്ച കത്തില്‍ മസ്‌ക് പറയുന്നു. തന്റെ ഈ … Read more

2021-ൽ റെക്കോർഡ് വിൽപന നടത്തി ടെസ്ല; വിറ്റഴിച്ചത് 9 ലക്ഷത്തിന് മേൽ കാറുകൾ; വരുമാനം 5.5 ബില്യൺ ഡോളർ

ഇലക്ട്രിക് കാര്‍ നിര്‍മ്മാണ ഭീമന്മാരായ ടെസ്ല 2021-ല്‍ നടത്തിയത് റെക്കോര്‍ഡ് വില്‍പ്പന. വര്‍ഷത്തിലെ നാലാം പാദ റിപ്പോര്‍ട്ടും, വാര്‍ഷിക റിപ്പോര്‍ട്ടും പുറത്തുവിട്ടുകൊണ്ടാണ് റെക്കോര്‍ഡ് വില്‍പ്പനയും, ലാഭവും നേടിയ കാര്യം യുഎസ് കമ്പനിയായ ടെസ്ല വ്യക്തമാക്കിയത്. ആഗോളമായി കംപ്യൂട്ടര്‍ ചിപ്പുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടത് കാരണം കാര്‍ കമ്പനികള്‍ പ്രതിസന്ധി നേരിട്ടപ്പോഴും നിര്‍ബാധം നിര്‍മ്മാണവും വില്‍പ്പനയും തുടരുകയാണ് ടെസ്ല ചെയ്തത്. 2021-ല്‍ 5.5 ബില്യണ്‍ ഡോളറാണ് കമ്പനി വരുമാനം നേടിയത്. 2020-ലെ റെക്കോര്‍ഡ് വരുമാനം 3.47 ബില്യണ്‍ ഡോളറായിരുന്നു. ഇത് … Read more

സാങ്കേതിക തകരാറുകൾ; 475,000 കാറുകൾ തിരികെ വിളിച്ച് ടെസ്ല

സാങ്കേതികത്തകരാറുകള്‍ മൂലം യുഎസില്‍ വിറ്റ 475,000 കാറുകള്‍ തിരികെ വിളിച്ച് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. റിയര്‍ വ്യൂ ക്യാമറ, front hood എന്നിവയിലെ തകരാറുകള്‍ കാരണമാണ് Mosel S, Model 3 ഇലക്ട്രിക് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് യുഎസ് ഗതാഗത സുരക്ഷാ വകുപ്പ് വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതോടെ ടെസ്ലയുടെ ഓഹരിക്ക് 1.1% ഇടിവ് സംഭവിച്ചിട്ടുണ്ട്. 2017-2020 കാലത്ത് നിര്‍മ്മിച്ച 356,309 Model 3 കാറുകളില്‍ റിയര്‍ വ്യൂ ക്യാമറയ്ക്ക് തകരാറുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. 119,009 Model S … Read more

ടൈം മാഗസിൻ ‘പേഴ്സൺ ഓഫ് ദി ഇയർ’ ആയി ടെസ്ല മേധാവി ഇലോൺ മസ്‌ക്; മസ്‌ക് ഒരു കോമാളിയും അതേസമയം ദീർക്ഷവീക്ഷണമുള്ള അതീവബുദ്ധിമാനുമെന്ന് ജൂറി

ടൈം മാഗസിന്റെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2021’ ആയി ടെസ്ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. മസ്‌ക് ഒരു ‘കോമാളിയും, അതീവബുദ്ധിമാനും, പ്രഭുത്വവും, ദീര്‍ഘവീക്ഷണവുമുള്ളയാളും, വ്യവസായിയും, സ്വയം പ്രദര്‍ശിപ്പിക്കുന്നയാളും’ ആണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ടൈം മാഗസിന്‍ പറഞ്ഞു. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപനും, മേധാവിയുമായ മസ്‌ക്, ഈയിടെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയിരുന്നു. ടെസ്ലയുടെ മൂല്യം വര്‍ദ്ധിച്ചതോടെ ആകെ സമ്പാദ്യം 300 ബില്യണ്‍ ഡോളറോളം ആയതാണ് മസ്‌കിനെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. … Read more

ലോകത്ത് 1 ലക്ഷം കോടി ഡോളർ ആസ്തിയുള്ള ആദ്യ കാർ കമ്പനിയായി ടെസ്ല; ലോകവിപണിയിൽ അപ്രമാദിത്വം തുടരുന്നു

1 ട്രില്യണ്‍ യുഎസ് ഡോളര്‍ (1 ലക്ഷം കോടി യുഎസ് ഡോളര്‍) മൂല്യമുള്ള ലോകത്തെ ആദ്യ കാര്‍ കമ്പനിയായി ടെസ്ല. ആധുനിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാതാക്കളാണ് യുഎസിലെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല. ഇതോടെ ലോകത്ത് 1 ട്രില്യണ്‍ മൂല്യമുള്ള അഞ്ചാമത്തെ യുഎസ് കമ്പനിയായും ടെസ്ല മാറി. ഈയിടെ നടന്ന 100,000 ഇലക്ട്രിക് കാറുകളുടെ ബള്‍ക്ക് ഡീല്‍ ആണ് ഈ നേട്ടത്തിലേയ്‌ക്കെത്താന്‍ ടെസ്ലയെ സഹായിച്ചത്. കാര്‍ റെന്റല്‍ കമ്പനിയായ Hertz ആണ് പുതിയ 1 ലക്ഷം … Read more

പുറത്തിറങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ് ഹ്യുണ്ടായുടെ ഇലക്ട്രിക് കാർ Ioniq 5; ടെസ്ലയുടെ അപ്രമാദിത്വത്തിന് അവസാനമോ?

പുറത്തിറക്കി വെറും രണ്ട് മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്ന് ഹ്യുണ്ടായുടെ പുതിയ ഇലക്ട്രിക് കാറായ Ioniq 5. ടെസ്ലയുടെ ഇലക്ട്രിക് കാറുകളോട് കിടപിടിക്കാനായി കാലങ്ങളായി ശ്രമം നടത്തിവരുന്ന ഹ്യുണ്ടായ്, തങ്ങളുടെ സകലപരിശ്രമങ്ങല്‍ക്കുമൊടുവിലാണ് Ioniq 5-നെ വിപണിയില്‍ അവതരിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ വിപണിയില്‍ കഴിഞ്ഞ ദിവസം വില്‍പ്പനയ്‌ക്കെത്തിച്ച കാര്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഒരെണ്ണം പോലും ശേഷിക്കാതെ വിറ്റഴിഞ്ഞുവെന്നത് ഇലക്ട്രിക് വാഹനമേഖലയില്‍ പുത്തനൊരു ഗിയര്‍മാറ്റം തന്നെ ഹ്യുണ്ടായ് നടത്തിയെന്നതിന് തെളിവാണ്. 170 കാറുകളാണ് വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നത്. ഇവ കൂടാതെ 70 പേര്‍ കാര്‍ … Read more