അയർലണ്ടിൽ ഇന്ന് മുതൽ സമയം ഒരു മണിക്കൂർ പിന്നോട്ട്; ഈ പ്രതിഭാസത്തെ കുറിച്ച് അറിയാം

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്ങിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ 29) രാത്രി 2 മണിമുതല്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ച് വയ്ക്കണം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് പോകുന്ന രീതിയില്‍ കഴിഞ്ഞ രാത്രി 2 മണി മുതല്‍ ഓട്ടോമാറ്റിക്കായി സെറ്റ് ആയിട്ടുണ്ട്. രാജ്യത്ത് ഈ കാലയളവില്‍ നേരത്തെ സൂര്യനുദിക്കുകയും, നേരത്തെ രാത്രിയാകുകയും ചെയ്യുമെന്നതിനാലാണ് ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വയ്ക്കുന്നത്. ഇത് പകല്‍ സമയം കൂടുതല്‍ നേരം ലഭിക്കാന്‍ … Read more