ഗാർഡയ്ക്ക് പുതിയ യൂണിഫോം; മാറ്റം നൂറാം വാർഷികം ആഘോഷിക്കാനിരിക്കുന്ന വേളയിൽ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയ്ക്ക് ഈയാഴ്ച മുതല്‍ പുതിയ യൂണിഫോം. ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കുന്ന യൂണിഫോം വിതരണം വൈകാതെ തന്നെ രാജ്യത്തെ 13,000-ലേറെ വരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥരിലേയ്ക്കും എത്തുമെന്ന് An Garda Síochána പത്രക്കുറിപ്പില്‍ വ്യക്തമാക്കി. An Garda Síochána of Garda, Sergeant, Inspector റാങ്കുകളിലുള്ളവര്‍ക്കാണ് ഈ യൂണിഫോം നല്‍കുക. കാലികമായി രൂപമാറ്റം വരുത്തിയ യൂണിഫോം കൂടുതല്‍ ഈട് നില്‍ക്കുന്നതും, സുരക്ഷിതവും, ജോലി സമയത്ത് ധരിക്കാന്‍ കൂടുതല്‍ സൗകര്യപ്രദവുമാണെന്ന് An Garda Síochána പറയുന്നു. … Read more