പുതുവര്‍ഷത്തിലെ മില്യനയര്‍ റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് കൗണ്ടി ഡബ്ലിനില്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ടിക്കറ്റിലെ ഒന്നാം സമ്മാനമായ 1 മില്യണ്‍ യൂറോ ഡബ്ലിനില്‍ വിറ്റ 218960 എന്ന നമ്പറുള്ള ടിക്കറ്റിനാണ്. ടിക്കറ്റ് വിറ്റത് ഏത് കടയില്‍ നിന്നാണെന്ന് ഇന്ന് അറിയിക്കുമെന്ന് നാഷണല്‍ ലോട്ടറി വ്യക്തമാക്കി.
ഈ നമ്പര്‍ ടിക്കറ്റ് വാങ്ങിയയാള്‍ ഉടനെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു.
പുതുവര്‍ഷ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1 മില്യണ് പുറമെ 1 ലക്ഷം യൂറോയുടെ ആറ് സമ്മാനങ്ങളും ഉണ്ട്. താഴെ പറയുന്ന സ്ഥലങ്ങളില്‍ വിറ്റ ടിക്കറ്റുകള്‍ക്കാണ് ഈ സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നത്:
Daybreak Drumgeely, Drumgeely, Shannon, Co. Clare
• Friars Road Post Office, Turners Cross, Cork
• Gala, Moness Burt Speenoge, Lifford, Co. Donegal
• News 4 U, Glenroyal Shopping Centre, Maynooth, Co. Kildare
• Applegreen M1 Castlebellingham, Northbound M1 Motorway Services Area, Castlebellingham, Co. Louth
• Centra Summerhill, Summerhill Court, Summerhill, Co. Meath
10,000 യൂറോയുടെ 15 സമ്മാനങ്ങള്‍, 5,000 യൂറോയുടെ 45 സമ്മാനങ്ങള്‍, 1,000 യൂറോയുടെ 302 സമ്മാനങ്ങള്‍, 500 യൂറോയുടെ 8,131 സമ്മാനങ്ങള്‍ എന്നിവയും വിറ്റിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion