അയർലണ്ടിൽ ചന്ദ്ര കൊടുങ്കാറ്റ് എത്തുന്നു: 6 കൗണ്ടികളിൽ ഓറഞ്ച് വാണിങ്, ശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും സാധ്യത

അയർലണ്ടിൽ ചന്ദ്ര കൊടുങ്കാറ്റിനോടനുബന്ധിച്ച് ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകി കാലാവസ്ഥാ വകുപ്പ്. ഇന്ന് അർദ്ധ രാത്രി മുതൽ Carlow, Kilkenny, Louth, Wexford, Wicklow, Waterford എന്നീ കൗണ്ടികളിൽ നിലവിൽ വരുന്ന ഓറഞ്ച് വാണിങ് ചൊവ്വാഴ്ച രാത്രി 11 മണി വരെ തുടരും. കാറ്റിനൊപ്പം എത്തുന്ന അതിശക്തമായ മഴ ഇവിടങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിനും, പുഴ നിറഞ്ഞു കവിയാനും കാരണമാകും. യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. ഇതിനു പുറമേ Carlow, Dublin, … Read more

ലിമെറിക്കിലെ വീട്ടിൽ വച്ചു കുത്തേറ്റയാൾ ആശുപത്രിയിൽ

ലിമെറിക്കിൽ കുത്തേറ്റ ആൾ പരിക്കുകളോടെ ആശുപത്രിയിൽ. ഞായറാഴ്ച രാവിലെ 11 മണിയോടെ നഗരത്തിലെ Carew Park പ്രദേശത്തെ ഒരു വീട്ടിൽ ആണ് 30-ലേറെ പ്രായമുള്ള പുരുഷനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. വയറിന്റെ വശത്ത് ഒരു കുത്തേറ്റ ഇദ്ദേഹം ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്കുകൾ ജീവന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നില്ല എന്നും അന്വേഷണം തുടരുകയാണ് എന്നും ഗാർഡ അറിയിച്ചു. സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ Roxboro Road ഗാർഡ സ്റ്റേഷനിൽ 061214340 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും … Read more

അയർലണ്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമാറിയുന്നു: സർക്കാർ കക്ഷികളുടെ ജനപ്രീതിയിൽ റെക്കോർഡ് വീഴ്ച്ച, കുത്തിച്ചുയർന്ന് സോഷ്യൽ ഡെമോക്രാറ്റ്സ്

അയർലണ്ടിലെ രാഷ്ട്രീയ പാർട്ടികളിൽ Fianna Fail-ന്റെ ജനപിന്തുണ വെറും 15 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ബിസിനസ് പോസ്റ്റിനായുള്ള റെഡ് സിയുടെ ഏറ്റവും പുതിയ പോൾ പ്രകാരം, ഈ മാസം പാർട്ടിക്ക് മൂന്ന് പോയിന്റ് ആണ് കുറഞ്ഞത്. Fine Gael-ന്റെ പിന്തുണ 18 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ ഇരു പാർട്ടികളും ചേർന്ന സഖ്യത്തിന്റെ ജനപ്രീതി റെക്കോർഡ് താഴ്ന്ന നിലയിലാണ് – 33 ശതമാനം. 24 ശതമാനം പിന്തുണയോടെ Sinn Fein ആണ് … Read more

കോർക്ക് സിറ്റിയിൽ 660,000 യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വ്യാഴാഴ്ച കോര്‍ക്ക് സിറ്റിയില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 660,000 യൂറോ വിലവരുന്ന കഞ്ചാവുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. നഗരത്തില്‍ വച്ച് ഒരു കാര്‍ നിര്‍ത്തി പരിശോധിക്കവേയാണ് 50,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. വാറന്റുമായി നടത്തിയ തുടര്‍പരിശോധനകളില്‍ 610,000 യൂറോ വിലവരുന്ന കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് ചെറുപ്പക്കാരാണ് പിടിയിലായത്. ഇവരെ Mallow District Court-ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ക്ലെയറിൽ മോഷണത്തിനിടെ പോസ്റ്റ് മിസ്ട്രസിന് നേരെ ക്രൂര ആക്രമണം; നാലു പേർ പിടിയിൽ

കൗണ്ടി ക്ലെയറില്‍ പോസ്റ്റ് മിസ്ട്രസിന് നേരെ ക്രൂര ആക്രമണം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.10-ഓടെയാണ് പോസ്റ്റ് ഓഫീസ് കൊള്ളയടിക്കാനെത്തിയ നാലംഗ സംഘത്തിലെ പുരുഷന്മാരായ രണ്ട് പേര്‍, ഇരുമ്പ് ദണ്ഡുകളുമായി പോസ്റ്റ് മിസ്ട്രസിനെ ക്രൂരമായി ആക്രമിച്ചതെന്ന് ഗാര്‍ഡ പറഞ്ഞു. അക്രമികളോടൊപ്പം ഡ്രൈവര്‍മാരായി മറ്റ് രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു. ശേഷം രണ്ട് കാറുകളിലായി രക്ഷപ്പെട്ട ഇവരെ പറ്റി പോസ്റ്റ് മിസ്ട്രസ് തന്നെയാണ് ഗാര്‍ഡയെ അറിയിച്ചത്. പിന്നാലെ ഗാര്‍ഡ മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. Carrigaholt-ലെ The Square-ലുള്ള An Post … Read more

വീണ്ടും വിഷവസ്തുവിന്റെ സാന്നിദ്ധ്യം; കുട്ടികളുടെ ഭക്ഷ്യോൽപ്പന്നം തിരികെ വിളിച്ച് Danone

നെസ്ലേയ്ക്ക് പിന്നാലെ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ച് വിളിച്ച് Danone-ഉം. Bacillus cereus എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന cereulide എന്ന വിഷപദാര്‍ത്ഥമാണ് Danone പുറത്തിറക്കുന്ന ഏതാനും ബാച്ച് ഇന്‍ഫാന്റ് ഫോര്‍മുല ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ Danone, അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും, മറ്റ് രാജ്യങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നുമുണ്ട്. എന്നാല്‍ ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ അയര്‍ലണ്ടില്‍ വിതരം നടത്തിയിട്ടില്ലെന്ന് കമ്പനി ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു. അകത്ത് ചെന്നാല്‍ മനംപുരട്ടല്‍, … Read more

ഐറിഷ് നടി ജെസ്സി ബക്ക്ലീ മികച്ച നടിക്കുള്ള ഓസ്കാർ പട്ടികയിൽ

അയര്‍ലണ്ടിന് അഭിമാനമായി ഐറിഷ് നടി ജെസ്സി ബക്ക്‌ലീക്ക് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം. ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കെറി സ്വദേശിയായ ബക്ക്‌ലീക്ക് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. ഈ വിഭാഗത്തില്‍ റോസ് ബൈറണ്‍ (ഈഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യൂ), കേറ്റ് ഹഡ്‌സണ്‍ (സോങ് സങ് ബ്ലൂ), എമ്മ സ്‌റ്റോണ്‍ (ബ്യൂഗോണിയ), റെനറ്റെ റൈന്‍സ്വേ (സെന്റിമെന്റല്‍ വാല്യൂ) എന്നിവരാണ് ബക്ക്‌ലീക്ക് എതിരാളികള്‍. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് എന്നിവ നേടിയ ബക്ക്‌ലീ … Read more

യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമിത നികുതി ചുമത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറി ട്രംപ്; തീരുമാനം നാറ്റോ മേധാവിയുമായുള്ള ചർച്ചയിൽ

ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് ശ്രമത്തെ എതിര്‍ത്ത യുകെയ്ക്കും നാറ്റോ സഖ്യകക്ഷികളായ എട്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും മേല്‍ അമിത നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം വേണ്ടെന്ന് വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. വിഷയത്തില്‍ റൂട്ടെയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും, ഗ്രീന്‍ലന്‍ഡിനും, ആര്‍ക്ടിക് മേഖലയ്ക്കുമായുള്ള ഭാവി കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് പിന്നീട് സമൂഹമാധ്യമമായ ട്രൂത്ത് … Read more

സംഘർഷ മുഖത്തെ ഗാർഡകൾക്ക് ഇനി തീപിടിത്തത്തിൽ നിന്നും, കത്തിക്കുത്തിൽ നിന്നും സംരക്ഷണം നൽകുന്ന പുതിയ ബോഡി ആർമറുകൾ

ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ നേരിടുന്ന Garda National Public Order Unit (GNPOU) അംഗങ്ങള്‍ക്ക് ഇനി പുതിയ തരം ബോഡി ആര്‍മറുകള്‍. രാജ്യത്ത് നിലവില്‍ പ്രത്യേക പരിശീലനം നേടിയ ഏകദേശം 1,500 GNPOU ഗാര്‍ഡകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരു വിഭാഗം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ 3.6 മില്യണ്‍ യൂറോയോളം ചെലവിട്ട് പേഴ്‌സണല്‍ ഇഷ്യൂ ബോഡി ആര്‍മറുകള്‍ അടക്കമുള്ള നല്‍കും. GNPOU-വിലെ മറ്റ് എല്ലാ അംഗങ്ങള്‍ക്കും 2026 ആദ്യ പാദത്തോടെ ഇവ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. തീയില്‍ നിന്നും … Read more

ഏറ്റവും ഗതാഗതക്കുരുക്ക് നിറഞ്ഞ ലോകത്തെ മൂന്നാമത്തെ നഗരമായി ഡബ്ലിൻ; രണ്ടാം സ്ഥാനം ബെംഗളൂരുവിന്

ലോകത്ത് ഏറ്റവുമധികം ഗതാഗതക്കുരുക്ക് നിറഞ്ഞ മൂന്നാമത്തെ നഗരവും, വാഹനങ്ങള്‍ ഏറ്റവും മെല്ലെ നീങ്ങുന്ന ആറാമത്തെ നഗരവുമായി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍. ഡച്ച് കമ്പനിയായ ടോം ടോം ട്രാഫിക് ഇന്‍ഡക്‌സിന്റെ 2025-ലെ റിപ്പോര്‍ട്ട് പ്രകാരം 191 മണിക്കൂറുകള്‍, അഥവാ ഏകദേശം എട്ട് ദിവസമാണ് കഴിഞ്ഞ വര്‍ഷം ഡബ്ലിന്‍കാര്‍ക്ക് ഗതാഗതക്കുരുക്കകളില്‍ നഷ്ടമായത്. നഗരത്തിലൂടെ ഒരു കിലോമീറ്റര്‍ കടന്നുപോകാനാവശ്യം ശരാശരി മൂന്ന് മിനിറ്റും 27 സെക്കന്റുമാണെന്നും, ഡിസംബര്‍ 11 ആയിരുന്നു ഏറ്റവും തിരക്കേറിയ ദിനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പട്ടികയില്‍ മെക്‌സിക്കന്‍ തലസ്ഥാനനഗരമായ … Read more