ജനപങ്കാളിത്തം കൊണ്ടും, അംഗബലം കൊണ്ടും അയർലൻഡിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ, Kilkenny Malayali Association (KMA) എല്ലാം വർഷത്തെ പോലെയും, ഈ വർഷവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി സംഘടിപ്പിച്ചു.
നവംബർ മാസം മുതൽ അസോസിയേഷൻറെ ഫേസ്ബുക്ക് പേജ് വഴി നടത്തപ്പെട്ട ‘KMA REELS COMPETITION 2023’ -ൽ കിൽക്കനിയിലെ മികവുറ്റ കലാകാരി – കലാകാരന്മാർ പങ്കെടുക്കുകയും, മത്സരത്തിൻ്റെ ജഡ്ജിംഗ് പാനലിൽ പ്രശസ്ത സിനിമാ നടനും, സംവിധായകനും, നിർമാതാവുമായ ശ്രീ. ഗിന്നസ് പക്രു, മികച്ച പ്രേക്ഷക പ്രശംസ നേടിയ ‘Falimi ‘ മലയാള സിനിമയുടെ തിരക്കഥാകൃത്ത് ശ്രീ. സാഞ്ജോ ജോസഫ്, അനുഗ്രഹീത ഗായകനായ ശ്രീ. കിഷോർ വർമ എന്നിവർ വിധികർത്താക്കൾ ആയി എത്തുകയും ചെയ്തു. കൂടാതെ KMA അംഗങ്ങൾക്കായി ഫാൻസി ഡ്രസ്സ് മത്സരവും ഫേസ്ബുക്ക് പേജിലൂടെ നടത്തപ്പെട്ടു.

2024 ജനുവരി ആറാം തീയതി ശനിയാഴ്ച, KMA വൈസ് പ്രസിഡൻ്റ് ശ്രീ. ജോമി ജോസിൻ്റെ അധ്യക്ഷതയിൽ കിൽക്കനിയിലെ O’Loughlin GAA Club ഹാളിൽ വെച്ച് നടത്തപ്പെട്ട, ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിൻ്റെ ഉദ്ഘാടന ചടങ്ങിൽ, കിൽക്കനി കൗണ്ടി കൗൺസിലർ Cllr.Joe Lyon വിശിഷ്ട അതിഥിയായും, ബഹുമാനപ്പെട്ട മലയാളി വൈദികൻ Rev:Fr. Godfrey Perera പ്രത്യേക ക്ഷണിതാവായി എത്തുകയും ചെയ്തു.





അന്നേ ദിവസം, ക്രിസ്തുമസ് കരോൾ ഗാനമത്സരം, Cake Making Competition, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും നടത്തപ്പെട്ടു. തുടർന്ന് ഡബ്ലിനിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ Blue Diamonds ൻ്റെ സംഗീത വിരുന്നും അരങ്ങേറി.
റിപ്പോർട്ടർ: അനിൽ ജോസഫ് രാമപുരം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion