ലിമറിക്കിൽ ചെറുപ്പക്കാരന് വെടിയേറ്റു; ഒരാൾ അറസ്റ്റിൽ

ലിമറിക്ക് സിറ്റിയില്‍ വെടിവെപ്പ്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ Ballinacurra Weston പ്രദേശത്ത് വച്ചാണ് 30-ലേറെ പ്രായമുള്ള പുരുഷന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നിലവില്‍ University Hospital Limerick-ല്‍ ചികിത്സയിലാണ്.

പുറത്ത് രണ്ട് തവണ വെടിയേറ്റുവെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion