താൻ സ്വവർഗാനുരാഗി ആണെന്ന് വെളിപ്പെടുത്തി ഐറിഷ് മന്ത്രി ജാക്ക് ചേംബേഴ്സ്

താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ക്യാബിനറ്റ് മന്ത്രി ജാക്ക് ചേമ്പേഴ്സ് തന്‍റെ സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തി. 

തന്‍റെ സ്വകാര്യജീവിതത്തെ കുറിച്ച് തുറന്ന് പറയാന്‍ പലപ്പോഴും തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തേണ്ടത്‌ അനിവാര്യമായ ഒന്നാണെന്നും Fianna Fail ടിഡി പ്രസ്താവിച്ചു.

2024 ആരംഭത്തില്‍ താന്‍ കുറച്ച് വത്യസ്തമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് എന്ന മുഖവുരയോടെയാണ്‌ ഇന്‍സ്റ്റഗ്രാമില്‍ ജാക്ക് തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. തന്‍റെ വ്യക്തി ജീവിതത്തിലും പൊതുസേവന രംഗത്തും സത്യസന്ധമായി ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ തന്നെ ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന സത്യം അഭിമാനത്തോടെ നിങ്ങളോട് പറഞ്ഞുകൊണ്ടാണ് ഞാന്‍ ഈ വര്‍ഷം ആരംഭിക്കുന്നതെന്നും അദ്ദേഹം തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കി.

സ്വന്തം കുടുംബത്തിന്റെയും കൂട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതിനാലാണ് തനിക്ക് പൊതുസമൂഹത്തോട് ഈ സത്യം പറയാന്‍ ധൈര്യം വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ അടുത്ത വര്‍ഷങ്ങളിലായി വളരെയധികം പുരോഗതി കൈവരിച്ച രാജ്യമാണ് അയര്‍ലണ്ട് എന്നത് തനിക്ക് ഭാഗ്യമായാണ് തോന്നുന്നതെന്ന് എന്നും ഗതാഗത സഹമന്ത്രി കൂടിയായ ജാക്ക് പറഞ്ഞു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വളരെ സാധാരണമായി കാണുന്ന രീതിയിലേക്ക്, ആളുകളെ കൂടുതല്‍ തുല്യരായി പരിഗണിക്കുന്ന രീതിയിലേക്ക് അയര്‍ലണ്ടിലെ ജനങ്ങള്‍ ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion