ഡബ്ലിന്‍: പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികനുമായ ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം 2024 ഫെബ്രുവരി 12,13,14 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ കൗണ്ടി ക്ലെയറിലെ St. Flannan’s College ല്‍ വച്ചു നടത്തപ്പെടുന്നു.
പ്രശസ്ത വചനപ്രഘോഷകനായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനോടൊപ്പം ദൈവവചനത്തിന്റെ അഗ്‌നി അഭിഷേകമായി മനുഷ്യമനസ്സുകളിലേയ്ക്ക് പകര്‍ന്നു നല്‍കി ദൈവമഹത്വം ഏവര്‍ക്കും അനുഭവവേദ്യമാക്കി തീര്‍ക്കുന്ന അനേകം ധ്യാനശുശ്രൂഷകളിലൂടെ ശ്രദ്ധേയനായ സാംസണ്‍ അച്ചന്‍ ആദ്യമായാണ് അയര്‍ലണ്ടില്‍ താമസിച്ചുള്ള ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.. Anointing Fire Catholic Ministry Ireland [AFCM] ആണ് ശുശ്രൂഷകള്‍ ഒരുക്കുന്നത്.
ദൈവം ദാനമായി തന്ന ജീവിതത്തില്‍ താളപ്പിഴകള്‍ ഇല്ലാതെ മുന്നേറാനും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം പ്രദാനം ചെയ്ത് പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിറഞ്ഞ് ശുദ്ധീകരിക്കപ്പെടുന്നതിനുമായി ദൈവം ഒരുക്കിയ ഈ ആത്മീയ ശുശ്രൂഷയിലേയ്ക്ക് ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു..
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Siju Paul: 0874177837
Deepa Tom: 0879402127
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion