ഡബ്ലിനിൽ ഭവനരഹിതർ താമസിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം; ഒരു മരണം

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭവനരഹിതര്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. മരിച്ചയാൾ പുരുഷനാണ്.

വ്യാഴാഴ്ച വൈകിട്ട് 3.15-ഓടെയാണ് Little Britain Street-ല്‍ ചാരിറ്റി സംഘടനയായ Depaul-ന്റെ മേല്‍നോട്ടത്തിലുള്ള കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്.

അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഗാര്‍ഡ, ESB Network, Gas Networks Ireland എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 4.15-ഓടെ തീയണച്ചു. സംഭവത്തെത്തുടര്‍ന്ന് അന്തേവാസികളെ ഒഴിപ്പിക്കുകയും ചെയ്തു.

കെട്ടിടത്തിലെ ഒരു മുറിയിലാണ് സ്‌ഫോടനം നടന്നതെന്ന് Depaul അറിയിച്ചു. അതേസമയം അപകടത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡയും അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion