ബ്ളാക്ക്റോക്കിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍: സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടി. ബ്ലാക്ക്‌റോക്ക്  മണിക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ജനുവരി 21-ന് ഞായറാഴ്ച്ച  വൈകിട്ട് 4.30-ന് ജപമാക്കി ശേഷം 5 മണിക്ക്  റവ. ഫാ. വിനു OFM ആഘോഷമായ വിശുദ്ധകുർബാന അർപ്പിച്ചു. 

ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, കഴുന്നെടുക്കല്‍ തുടങ്ങി പ്രത്യേക പ്രാര്‍ഥനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുന്നാൾ കുർബാനക്ക് ശേഷം സെബാസ്റ്റ്യന്‍ നാമധാരികളെ ആദരിക്കൽ ചടങ്ങും, ചായസൽക്കാരവും ഉണ്ടായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion