സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ.

വാട്ടർഫോർഡ്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ അസോസിയേഷന്റെ പരേഡിനായി. ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ മഹാബലി, ചെണ്ടമേളം, പുലികളി എന്നിവ ഏറെ ആകർഷകമായിരുന്നു. ആവേശപൂർവ്വം പരേഡിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ കമ്മിറ്റി നന്ദി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion