സിനിമാ താരങ്ങളായ അദിതി റാവും ഹൈദരിയും, സിദ്ധാര്‍ത്ഥും വിവാഹിതരായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും തെലങ്കാനയിലെ വാനപര്‍ത്തി ജില്ലിയിലുള്ള ശ്രീരംഗപൂര്‍ ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും താരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2021-ല്‍ ‘മഹാസമുദ്രം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മലയാളത്തില്‍ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തില്‍ അദിതി നായികാവേഷം അവതരിപ്പിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion