പല ജനപ്രിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ VHI. ചെലവേറിയ പല ഹെല്‍ത്ത് പ്ലാനുകളുമാണ് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പുതിയ വരിക്കാര്‍ക്ക് Health Plus Extra plan (€3,400 per adult), Health Plus Access (€2,574 per adult), Health Plus Excess (€2,471 per adult), Health Access (€2,276 per adult) എന്നിവ ഇനിമുതല്‍ ലഭ്യമാകില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് മെയ് 1 മുതല്‍ ഇവ പുതുക്കാന്‍ സാധിക്കുകയുമില്ല.
വര്‍ഷങ്ങളായി ഈ പ്ലാനുകളില്‍ തുടരുന്ന ഒന്നര ലക്ഷത്തോളം ഉപഭോക്താക്കളെയാണ് പുതിയ തീരുമാനം ബാധിക്കുക. ഇവര്‍ പകരം പ്ലാനുകള്‍ തേടാന്‍ നിര്‍ബന്ധിതരാകും.
രാജ്യത്ത് 1.1 മില്യണ്‍ ഉപഭോക്താക്കളുള്ള ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് VHI.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion