ഫ്രാന്‍സില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. കിഴക്കന്‍ ഫ്രാന്‍സിലെ Souffelweyersheim-ലാണ് അക്രമി ആറ്, പതിനൊന്ന് വയസുകാരായ രണ്ട് പെണ്‍കുട്ടികളെ ആക്രമിച്ചത്. ഇതില്‍ പതിനൊന്നു വയസുകാരിക്ക് സ്‌കൂളിന് സമീപത്ത് വച്ചും, ആറ് വയസുകാരിക്ക് കുറച്ചപ്പുറത്തുള്ള പ്രദേശത്ത് വച്ചുമാണ് ആക്രമണം നേരിട്ടത്.
പ്രതിയായ 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാളുടെ കൈയില്‍ കത്തി ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെ പ്രതിരോധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം പെണ്‍കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
പ്രതിക്ക് ഏതെങ്കിലും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും, നേരത്തെ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലെന്നും പൊലീസ് അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion