കോർക്കിൽ കൊള്ള; 3 പേർക്ക് പരിക്ക്

കോര്‍ക്ക് നഗരത്തില്‍ നടന്ന കൊള്ളയില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ Millerd Street-ല്‍ നടന്ന കൊള്ളയ്ക്കിടെയാണ് ഇരകളായ രണ്ട് സ്ത്രീകള്‍ക്കും, ഒരു പുരുഷനും പരിക്കേറ്റത്. ഇവരെ Cork University Hospital-ല്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.

കൊള്ളക്കാര്‍ ഇവരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഉള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.
Bridewell Garda station- 021-494 3330

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion